കോഴിക്കോട് പയ്യോളി കളരിപ്പടിക്കല്‍ സ്വകര്യ ബസ് മറിഞ്ഞ് അപകടം. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന അല്‍സഫ ബസാണ് അപകടത്തില്‍പ്പെട്ടത്. അയനിക്കാട് ബസ് സ്റ്റോപ്പിന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട ബസ് മറിയുകയായിരുന്നു. ബ്രേക്കിട്ടപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം. മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
Tag: Kozhikkode
സിൽവർ ലൈൻ; കല്ലായിയിലും നട്ടാശേരിയിലും ഇന്ന് സർവേ, തടയുമെന്ന് സമരക്കാർ
സിൽവർ ലൈനിനെതിരെ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ കോഴിക്കോട് കല്ലായിയിലും കോട്ടയം നട്ടാശേരിയിലും ഇന്ന് സർവേ നടക്കുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സർവേ തടയുമെന്ന നിലപാടിൽ തന്നെയാണ് സമരക്കാർ. തവനൂരിലെ സർവേ നടപടികൾ രണ്ട് ദിവസത്തേയ്ക്ക് നിർത്തിവെച്ചിരിക്കുകയാണ്. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ചങ്ങനാശേരി അതിരൂപത രംഗത്തെത്തി. ജനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കരുതെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം വിമർശിച്ചു. സഹാനുഭൂതി പ്രകടിപ്പിക്കുന്നതിനെ ചോദ്യം ചെയ്യുന്ന നടപടി അംഗീകരിക്കാനാകില്ല. ഇരകളെ സന്ദർശിച്ചാൽ രാഷ്ട്രീയം കലർത്തി വ്യാഖ്യാനിക്കുന്നത് പ്രതിഷേധാർഹമെന്നും […]
മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാരെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കാന്‍ ശ്രമം; എതിര്‍പ്പുമായി വ്യാപാരികള്‍
കോഴിക്കോട് മിഠായി തെരുവില്‍ വഴിയോര കച്ചവടക്കാരെ നിര്‍ബന്ധമായി ഒഴിപ്പിക്കുന്നതിനിടയില്‍ വാക്കുതര്‍ക്കം. ഇന്നലെ തന്നെ സ്ഥലത്ത് തെരുവ് കച്ചവടം അനുവദിക്കാന്‍ പറ്റില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാല്‍ സിഐടിയു അടക്കമുള്ള സംഘടനകള്‍ മറുവാദവുമായി രംഗത്തെത്തി. കോര്‍പറേഷന്‍ അനുവദിച്ച 101 തെരുവ് കച്ചവടക്കാരാണ് ഉള്ളത്. അവര്‍ കച്ചവടത്തിനിറങ്ങുമെന്നും സംഘടനകള്‍ വ്യക്തമാക്കി. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഉള്ള ഇടങ്ങളില്‍ വരെ കച്ചവടം അനുവദിക്കുന്നുണ്ട്. അപ്പോള്‍ മിഠായി തെരുവില്‍ മാത്രം വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് ശരിയല്ലെന്നാണ് വാദം. സാധാരണ വരുന്ന ആളുകള്‍ തന്നെയാണ് വഴിയോര […]
മാനസിക വെല്ലുവിളിയുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഒളിവിലുള്ള പ്രതിക്കായി അന്വേഷണം ഊര്‍ജിതം
കോഴിക്കോട് ചേവായൂരില്‍ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ കുട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ കണ്ടെത്തിയത് സിസി ടിവി ദൃശ്യങ്ങളിലൂടെ. പെണ്‍കുട്ടിയെ പ്രതികള്‍ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. മെഡിക്കല്‍ കോളജിനടുത്തുള്ള മുണ്ടിക്കല്‍ത്താഴം വയല്‍ സ്റ്റോപ്പിനടുത്ത് വച്ചാണ് പ്രതികളായ ഗോപീഷും ഇന്ത്യേഷ് കുമാറും പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഹെല്‍മറ്റ് ധരിപ്പിച്ചാണ് സ്‌കൂട്ടറിന്റെ പിന്നിലിരുത്തിയത്. ഇതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചത് കേസില്‍ നിര്‍ണായകമായി. കോട്ടപ്പറമ്പിലെ ഷെഡില്‍ […]
കപ്പലിടിച്ച് ബോട്ട് അപകടം; മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി
മംഗലാപുരം ബോട്ടപകടത്തില്‍പ്പെട്ട മൂന്ന് മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധരാണ് ആഴക്കടലില്‍ നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. 150 മീറ്ററോളം മുങ്ങി പോയാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇനി ആറ് മത്സ്യത്തൊഴിലാളികളെ കൂടി കണ്ടെത്താനുണ്ട്. ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ നാവിക സേന തുടരും. അപകടത്തില്‍ രണ്ടു പേരെ ജീവനോടെ രക്ഷപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മീന്‍ പിടിക്കാനായി 14 തൊഴിലാളികളുമായി പുറപ്പെട്ട ബോട്ടാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ […]
കോഴിക്കോട്ട് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ; വയനാട് പത്ത് തദ്ദേശ സ്ഥാപന പരിധികളിലും
കോഴിക്കോട് ജില്ലകളില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതു,സ്വകാര്യ ഇടങ്ങളിലെ കൂടിച്ചേരലുകള്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി. ആരാധനാലയങ്ങളില്‍ അനുഷ്ഠാനങ്ങളും ചടങ്ങുകളും മാത്രം നടത്തും. അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. നിരീക്ഷണത്തിന് സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ ഏര്‍പ്പെടുത്തി. അതേസമയം വയനാട് ജില്ലയില്‍ 10 തദ്ദേശസ്ഥാപന പരിധികളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഈ മാസം 30 വരെയാണ് നിരോധനാജ്ഞ. കണിയാമ്പറ്റ, തിരുനെല്ലി, നെന്‍മേനി, അമ്പലവയല്‍, തരിയോട്, പൊഴുതന, വെങ്ങപ്പള്ളി, മേപ്പാടി, ഗ്രാമപഞ്ചായത്തുകളില്‍ നിരോധനാജ്ഞയുണ്ട്. കല്‍പ്പറ്റ, സുല്‍ത്താന്‍ […]
കോഴിക്കോട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന
കോവിഡ് വ്യാപനം രൂക്ഷമായ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഹാർബറുകൾ, മാർക്കറ്റുകൾ എന്നിവിടങ്ങളിൽ ക്വിക് റെസ്പോൺസ് ടീമുകളെ നിയോഗിച്ചു. പ്രവേശന കവാടങ്ങളിൽ പൊലീസ് പരിശോധന നടത്തും. സാനിറ്റൈസർ, മാസ്ക്, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തിയ ശേഷമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുക. ഇന്നലെ ഏറ്റവും കൂടുതല്‍ രോഗികള്‍ കോഴിക്കോട് ജില്ലയിലാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വലിയ വര്‍ധനവാണുണ്ടായത്. 883 കോവിഡ് രോഗികള്‍. കോഴിക്കോട് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.91 ശതമാനം . കഴിഞ്ഞ ദിവസമിത് 7.8 […]