Kerala

കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; ദുരൂഹതയുണ്ടെന്ന് റൂറൽ എസ്പി

കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ദുരൂഹതയെന്ന് റൂറൽ എസ്പി 24നോട്. സ്വർണക്കടത്ത് സംഘത്തിൻ്റെ പകയാണ് തട്ടിക്കൊണ്ടുപോകലിനു പിന്നിലുള്ളതെന്ന് സംശയിക്കുന്നു. പരാതിക്കാരന് സ്വർണക്കടത്ത് സംഘവുമായുള്ള ബന്ധത്തെപ്പറ്റി പൊലീസ് അന്വേഷിക്കുകയാണ്. തട്ടിക്കൊണ്ടുപോയ സംഘം ഉപയോഗിച്ച എയർ ഗൺ സംഭവ സ്ഥലത്തുനിന്ന് കണ്ടെടുത്തു. (koyilandi abduction rural sp) തട്ടിക്കൊണ്ടുപോയ യുവാവ് ഇന്നലെ തിരിച്ചെത്തിയിരുന്നു. ഇയാളെ സംഘം മർദ്ദിച്ച് അവശനാക്കിയിരുന്നു. യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് അഞ്ചം​ഗ സംഘം തട്ടിക്കൊണ്ടുപോയത്. സഹോദരൻ നൽകിയ പരാതിയെ […]