Kerala

കോവളത്തെ വിദേശ വനിതയുടെ കൊലപാതകം; പ്രതികൾക്ക് ജീവിതാവസാനം വരെ തടവ്

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കും ജീവിതാവസാനം വരെ തടവ്. ഒപ്പം പ്രതികൾ 1,65,000 രൂപ പിഴയും ഒടുക്കണം. പിഴത്തുക സഹോദരിക്കാണ് നൽകേണ്ടത്. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് ശിക്ഷ വിധിച്ചത്. ഇളവുകൾ പാടില്ലെന്ന് കോടതി നിർദ്ദേശം നൽകി. സംതൃപ്തിയുള്ള വിധിയെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. 2018 മാർച്ചിലാണ് ലാത്വിയൻ സ്വദേശിയായ യുവതി ലിഗയെ പ്രതികൾ ക്രൂരമായി ബലാത്സം ചെയ്ത് കൊലപ്പെടുത്തിയത്. തിരുവനന്തപുരം പനത്തുറ സ്വദേശികളായ ഉമേഷ്, ഉദയകുമാർ […]

Kerala

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; ശിക്ഷാവിധി ഇന്ന്

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. തിരുവനന്തപുരം അഡീഷണൽ ജില്ല സെഷൻസ് കോടതിയാണ് ശിക്ഷവിധിക്കുന്നത്. കൊലപാതകം, പീഡനം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. അതേ സമയം, വധശിക്ഷ മറ്റുള്ളവരെ കുറ്റം ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുമെന്നും, മറ്റൊരാളുടെ ജീവനെടുത്താൻ നഷ്ടപ്പെട്ട ജീവൻ തിരികെ കിട്ടില്ലെന്നും കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി 24നോട് പറഞ്ഞു. സംഭവം നടന്ന് നാലര വർഷമാകുമ്പോഴാണ് കേസിൽ ശിക്ഷ വിധിക്കുന്നത്. 2018 മാർച്ച് 14 ന് പോത്തൻകോട്ടെ […]

Kerala

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്; രണ്ട് പ്രതികളും കുറ്റക്കാർ

കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. ഉമേഷും, ഉദയനുമാണ് കേസിലെ കുറ്റക്കാർ. ബലാത്സംഗം ഉൾപ്പടെയുള്ള കുറ്റങ്ങൾ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. ആയുർവേദ ചികിത്സക്കായി തിരുവനന്തപുരം പോത്തൻകോടുള്ള ആശുപത്രിയിലെത്തിയ വിദേശ വനിതയെ 2018 മാർച്ച് 14നാണ് കാണാതാകുന്നത്. 36 ആം ദിനം യുവതിയുടെ അഴുകിയ മൃതദേഹം കോവളത്തുള്ള പൊന്തകാടിൽ നിന്ന് പൊലീസ് കണ്ടെത്തി. സഹോദരിയുടെ ഡിഎൻഎ പരിശോധനയിലാണ് മൃതദേഹം വിദേശ വനിതയുടേതാണെന്ന് സ്ഥിരീകരിച്ചത്. പിന്നീട് പ്രദേശവാസികളായ […]

Kerala

കോവളം സംഭവം; ഗ്രേഡ് എസ്.ഐക്ക് സസ്‌പെൻഷൻ

കോവളത്ത് വിദേശ പൗരന്‍റെ മദ്യം പൊലീസ് ഒഴിപ്പിച്ചുകളഞ്ഞ സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടി. കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ഷാജിയെ സസ്പെൻഡ് ചെയ്തു. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുകയാണെന്നും മറ്റു പൊലീസുകാരും അന്വേഷണ പരിധിയില്‍ വരുമെന്നാണ് ലഭിക്കുന്ന വിവരം. അതിനിടെ പൊലീസില്‍ നിന്നും മോശം അനുഭവം നേരിട്ട സ്വീഡിഷ് പൗരൻ സ്റ്റീഫന്‍റെ വീട് ടൂറിസം മന്ത്രി സന്ദർശിക്കും. ടൂറിസം മന്ത്രി നേരിൽ കാണാൻ താത്പര്യം പ്രകടിപ്പിച്ചതായി സ്വീഡിഷ് പൗരൻ സ്റ്റീവൻ ഓക്സർബർഗ് പ്രതികരിച്ചു. മദ്യം ഒഴുക്കിക്കളഞ്ഞ പൊലീസ് നടപടി […]