Kerala

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ; മുന്നറിപ്പ് നൽകിയില്ലെന്ന് തൊഴിലാളികൾ

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ. കാന്റീൻ അടച്ചുപൂട്ടാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനം. 20 പേരുടെ തൊഴിൽ നഷ്ടമാകും. പിരിച്ചുവിടലുമായി ബന്ധപ്പെട്ട് യാതൊരുവിധ നോട്ടീസും നൽകിയില്ലെന്ന് തൊഴിലാളികൾ. അട്ടപ്പാടിയിലെ ആദിവാസികൾ പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയാണ് കോട്ടത്തറയിലേത്. ദേശീയ തലത്തിൽ തന്നെ ഏറ്റവും മികച്ച സേവനങ്ങൾക്ക് അവാർഡ് ലഭിച്ച താലൂക്ക് ആശുപത്രി. അട്ടപ്പാടിയിലെ ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് കോട്ടത്തറ ആശുപത്രിയാണ്. മതിയായ ജീവനക്കാർ ഇല്ലാതിരുന്നിട്ടും മികച്ച നേട്ടം കൈവരിച്ച ആശുപത്രിയാണ്.

Kerala

ആരോപണങ്ങളിൽ ഉറച്ച് സൂപ്രണ്ട്; ആവശ്യമെങ്കിൽ തെളിവുകൾ നൽകുമെന്ന് ഡോ.പ്രഭുദാസ്

കോട്ടത്തറ ആശുപത്രി എച്ച് എം സി അംഗങ്ങൾക്കെതിരായ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നെന്ന് സൂപ്രണ്ട്. ആവശ്യമെങ്കിൽ തെളിവുകൾ നൽകുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ പ്രഭുദാസ് വ്യക്തമാക്കി. അട്ടപ്പാടിക്കാർക്ക് മികച്ച സേവനം ലഭിക്കാൻ കഴുന്നതെല്ലാം ചെയ്‌തിട്ടുണ്ട്‌. അട്ടപ്പാടി കോട്ടത്തറ ട്രൈബല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിനെ ഇന്നലെയാണ് സ്ഥലം മാറ്റിയത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്കാണ് സ്ഥലംമാറ്റിയത്. ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരായ വിമര്‍ശനത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം. ഭരണ സൗകര്യാര്‍ഥമാണ് നടപടിയെന്നാണ് ആരോഗ്യ സെക്രട്ടറിയുടെ വിശദീകരണം. പട്ടാമ്പി താലൂക്ക് ആശൂപത്രി സൂപ്രണ്ട് […]

Kerala

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ

അട്ടപ്പാടി കോട്ടത്തറ ട്രൈബൽ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ കൂട്ടപ്പിരിച്ചുവിടൽ. ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി നിയമിച്ച 61 താൽക്കാലിക ജീവനക്കാരെയാണ് പരിച്ചുവിട്ടത്. കോവിഡ് സാഹചര്യത്തിൽ ആശുപത്രിക്കുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ച് വിടാനുള്ള കാരണമെന്നാണ് വിശദീകരണം. നഴ്‌സും അറ്റന്ററും ഡ്രൈവറും ബൈസ്റ്റാന്ററുമടക്കമുള്ള തസ്തികകളിലുള്ള 61 താൽക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് പിരിച്ചു വിടാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ താൽക്കാലിക ജീവനക്കാർക്ക് ശമ്പളം നൽകാനായിട്ടില്ല. ഓഗസ്റ്റിന് മുമ്പുള്ള മൂന്ന് മാസം ശമ്പളം നൽകിയത് ട്രൈബൽ ഫണ്ട് […]