Kerala

കൂട്ടിക്കലിലുണ്ടായത് ഉരുൾപ്പൊട്ടലല്ല, മണ്ണിടിച്ചിൽ; തിരുത്തി ജില്ലാ ഭരണകൂടം

കോട്ടയം കൂട്ടിക്കലിലുണ്ടായത് ഉരുൾപ്പൊട്ടലല്ല മണ്ണിടിച്ചിലാണെന്ന് ജില്ലാ ഭരണകൂടം. കൂട്ടിക്കലിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നാണ് പുതിയ അറിയിപ്പ്. നേരത്തെ ഉരുൾപ്പൊട്ടലെന്നായിരുന്നു പുറത്ത് വന്നിരുന്ന വാർത്തകൾ. മണ്ണിടിച്ചിലുണ്ടായത് ജനവസമേഖലയിലല്ലാത്തതിനാൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നു. ഇന്ന് പുലർച്ചെ മൂന്നേ മുക്കാലോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായതെന്ന് ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റാണ് സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിരിക്കുന്നത്. കോട്ടയം മണിമലയാറിൽ ഇന്ന് ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇന്നലെ ജലനിരപ്പ് താഴ്ന്ന നിലയിലായിരുന്നു.

Kerala

കൂട്ടിക്കലിൽ നിന്ന് മൃതദേഹാവശിഷ്ടം ലഭിച്ചു; കാണാതായ അലന്റേതെന്ന് സംശയം

കൂട്ടിക്കൽ ഉരുൾപൊട്ടലിൽ കാണാതായ അലൻ്റേതെന്ന് സംശയിക്കുന്ന മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. വൈകിട്ട് ആറോടെ കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. ഇതോടെ കൂട്ടിക്കൽ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 11 ആയി. കാവാലിയിൽ 6 പേരും പ്ലാപ്പള്ളിയിൽ അഞ്ച് പേരുമാണ് മരിച്ചത്. ലഭിച്ച മൃതദേഹം അലൻ്റെ മാതൃസഹോദരനാണ് തിരിച്ചറിഞ്ഞത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഡിഎൻഎ പരിശോധനയടക്കമുള്ള നടപടി ക്രമങ്ങൾ ഇനി ബാക്കിയുണ്ട്. ഇന്നലെ നടന്ന തെരച്ചിലിൽ മറ്റൊരു മൃതദേഹം ലഭിച്ചിരുന്നു. ഇത് അലൻ്റേതാണെന്ന് സംശയം […]