ജനാധിപത്യ പോരാട്ടങ്ങള്‍ നടത്തേണ്ടത് അക്രമ രാഷ്ട്രീയത്തിലൂടെയല്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ലിയാര്‍. കണ്ണൂര്‍ ജില്ലയിലെ പുല്ലൂക്കരയില്‍ നടന്ന മന്‍സൂറിന്‍റെ കൊലപാതകം ഏറെ വേദനാജനകവും ക്രൂരവുമാണ്. തെരഞ്ഞെടുപ്പെന്ന ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയെ നാണംകെടുത്തുന്നതായിപ്പോയി ഈ കൊലപാതകം. മനുഷ്യനെ കൊല്ലുന്ന വെറുപ്പിന്‍റെ രാഷ്ട്രീയം എല്ലാവരും അവസാനിപ്പിക്കണം. മനുഷ്യന്‍റെ അഭിപ്രായ സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഇല്ലായ്മ ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. നാം മലയാളികള്‍ നേടിയ എല്ലാ സാമൂഹിക മുന്നേറ്റങ്ങളെയും നിരാകരിക്കുന്നതാണ് ഈ കൊലപാതക രാഷ്ട്രീയം. ഇത് അംഗീകരിക്കാന്‍ കഴിയാത്ത സംസ്‌കാരമാണ്. […]
Tag: Koothuparamba murder
“പൈശാചിക പ്രവൃത്തികളിൽ നിന്ന് അണികളെ വിലക്കാൻ സി.പി.എം തയ്യാറാവണം”: മുനവ്വറലി തങ്ങൾ
വോട്ടെടുപ്പിന് തൊട്ടു പിന്നാലെ കണ്ണൂരിൽ മുസ്ലിം ലീഗ് പ്രവർത്തകനെ ബോംബെറിഞ്ഞ് വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സി.പി.ഐ.എം ഭീകരത മാപ്പർഹിക്കാത്തതാണെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾ. ഇത്തരം രീതികൾ ഇത്രയും കാലം നാം ശീലിച്ചു പോന്ന സമാധാന- രാഷ്ട്രീയത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും മുനവ്വർ അലി ശിഹാബ് തങ്ങൾ ഫേസ്ബുക്കില്‍ കുറിച്ചു. ജനാധിപത്യപരമായ പൊതുപ്രവർത്തന രീതികൾ പോലും അനുവദിക്കില്ലെന്ന നിലപാട് നമുക്ക് നൽകുന്ന സന്ദേശം എന്താണ്. തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ ഓരോ രാഷ്ട്രീയ പാർട്ടികളും […]
“കൂത്തുപറമ്പില്‍ നടന്നത് ക്രൂരമായ കൊലപാതകം, ആസൂത്രിതം”
കണ്ണൂരിലെ മുസ്ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകം ക്രൂരവും ആസൂത്രിതവുമായിരുന്നു എന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സമൂഹമാധ്യമങ്ങളിൽ കൂടി മുന്നറിയിപ്പ് കൊടുത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കൊല നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പോലും കൊലയാളികൾ അനുവദിച്ചില്ല. വെട്ടേറ്റ് കാൽ അറ്റുപോയ മൻസൂർ രക്തം വാർന്നാണ് മരിച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരാജയ ഭീതിമൂലം ഉണ്ടായ വിഭ്രാന്തിയാണ് സി.പി.എമ്മുകാരെ കൊണ്ട് കൊല ചെയ്യിച്ചത്. മനുഷ്യജീവന് വില കല്‍പ്പിക്കാത്ത ഇവരൊക്കെ എങ്ങനെ നാട് നന്നാക്കാനാണ്. പ്രദേശത്ത് പ്രശ്നമുണ്ടായിട്ടും പൊലീസ് നിഷ്ക്രിയമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വോട്ടെടുപ്പിന് […]