കൂളിമാട് പാലം അപകടത്തില്‍ ഊരാളുങ്കര്‍ ലേബര്‍ സൊസൈറ്റിക്ക് താക്കീത്. അപകട കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്കെതിരെയും അസി.എന്‍ജിനീയര്‍ക്കെതിരെയും നടപടിക്ക് നിര്‍ദേശമുണ്ട്. പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി റിയാസ് നിര്‍ദ്ദേശം നല്‍കിയത്. നിര്‍മാണ ചുമതലയുണ്ടായിരുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കര്‍ശന താക്കീത് നല്‍കിയിട്ടുണ്ട്. മേലില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് […]
Tag: koolimadu bridge
കൂളിമാട് പാലം തകര്‍ന്ന സംഭവം; ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം
കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കുന്നു. നിര്‍മാണത്തില്‍ അഴിമതി ഉണ്ടെന്നാണ് യുഡിഎഫിന്റെ ആരോപണം. ബീമുകള്‍ തകര്‍ന്ന സാഹചര്യം പരിശോധിക്കാന്‍ പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം പാലത്തില്‍ പരിശോധന നടത്തും. പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന. പാലത്തിന്റെ ബീമുകളെ താങ്ങി നിര്‍ത്തുന്ന ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാര്‍ ആണ് അപകടത്തിന് കാരണമെന്നാണ് കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിശദീകരണം. […]