Kerala

കൂടത്തായി റോയ് വധക്കേസിൽ മാർച്ച് ആറിന് വിചാരണ തുടങ്ങും

കൂടത്തായ് റോയ് വധക്കേസിൽ മാർച്ച് ആറിന് വിചാരണ തുടങ്ങും. ഒന്നാം പ്രതി ജോളിയുടെ മക്കളും പിതാവും സഹോദരനുമടക്കമുള്ള സാക്ഷികളെ വിസ്തരിക്കും. 158 സാക്ഷികൾക്ക് കോടതി സമൻസ് അയക്കും. 2019 ഒക്ടോബറിലാണ് കേസിലെ പ്രതികൾ അറസ്റ്റിലായത്.  എരഞ്ഞിപ്പാലത്തെ പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയാണ് കൊലപാതക പരമ്പരയിലെ റോയ് വധക്കേസ് പരിഗണിച്ചത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ സാക്ഷി വിസ്താരത്തിൻ്റെ തീയതി പ്രഖ്യാപിക്കുന്നത് നീട്ടിവെക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. കൂടത്തായ് പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ […]

Kerala

കൂടത്തായ് കൊലപാതക പരമ്പര കേസ്; വിടുതൽ ഹർജികൾ കോടതി ഇന്ന് പരിഗണിക്കും

കൂടത്തായ് കൊലപാതക പരമ്പര കേസുകളിൽ പ്രതിഭാഗം നൽകിയ വിടുതൽ ഹർജികൾ കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രത്യേക കോടതിയാണ് വാദം കേൾക്കുക. റോയ് തോമസ്, സിലി വധക്കേസുകളിൽ ഒന്നാം പ്രതി ജോളി നൽകിയ വിടുതൽ ഹർജികളാണ് പരിഗണിക്കുന്നത്. ജോളി ജയിലിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച കേസിൽ പ്രതിഭാഗം നൽകിയ റിവിഷൻ ഹർജിയും ഇന്ന് പരിഗണിക്കും. ആൽഫിൻ, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു കൊല കേസുകൾ ഈ മാസം 31 ന് പരിഗണിക്കും. കൂടത്തായ് പൊന്നാമറ്റം […]