Kerala

‘സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ പോയി വന്ന ശേഷം കൂടുതല്‍ മര്‍ദിച്ചു; മാതാപിതാക്കളുടെ മുന്നിലിട്ടും തല്ലി’; വിസ്മയ ജീവിച്ചത് സഹിച്ചെന്ന് സുഹൃത്ത്

വിസ്മയ നേരിട്ടത് കടുത്ത മാനസിക പീഡനമെന്ന് സുഹൃത്ത് അശ്വതി. മാതാപിതാക്കളുടെ മുന്നിലിട്ട് കിരണ്‍ വിസ്മയയെ മര്‍ദിച്ചിരുന്നതായി അശ്വതി പറഞ്ഞു. സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ പോയി വന്ന ശേഷം കിരണ്‍ കൂടുതല്‍ മര്‍ദിച്ചിരുന്നതായി വിസ്മയ പറഞ്ഞിട്ടുണ്ട്. കിരണിന് ഉണ്ടായിരുന്ന ചെറിയ ഇഷ്ടം പോലും ഇല്ലാതാക്കുന്ന രീതിയിലായിരുന്നു അളിയന്റെ ഇടപെടലെന്നും വിസ്മയ പറഞ്ഞതായി സുഹൃത്ത് ട്വന്റിഫോറിനോട് പറഞ്ഞു. മരിക്കുന്നതിന് തലേ ദിവസം അവളെ വിളിച്ചിരുന്നു. പരീക്ഷയ്ക്ക് പോകുമ്പോള്‍ തന്നെ വിളിക്കണമെന്നാണ് പറഞ്ഞത്. പരീക്ഷയുടെ ആവശ്യത്തിനായി അവള്‍ മുന്‍പ് തന്റെ വീട്ടില്‍ […]