Kerala

‘വിമാനത്താവളം പോലെ’, ലോകനിലവാരത്തിലേക്ക് കൊല്ലം റെയിൽവേ സ്റ്റേഷൻ

കൊല്ലം റെയിൽവേ സ്റ്റേഷൻ ലോകനിലവാരത്തിലേക്കു മാറുന്നതിന്റെ രൂപരേഖ പുറത്തുവിട്ട് കേന്ദ്ര റെയിൽവേ മന്ത്രാലയം. രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്നതിനുമുള്ള അതിമനോഹരമായ പദ്ധതിയുടെ ഭാഗമാണിത്. 52 സ്റ്റേഷനുകൾ നവീകരിക്കുന്നതിനായി തെരഞ്ഞെടുത്തതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ മാസം പാർലമെന്റിൽ പറഞ്ഞിരുന്നു. 385.4 കോടി രൂപ ചെലവഴിച്ചാണ് പൊളിച്ചുപണിഞ്ഞ്, വിമാനത്താവളം പോലെയാക്കുന്ന സ്റ്റേഷൻ കെട്ടിടത്തിന്റെ ചിത്രങ്ങൾ റെയിൽവേ മന്ത്രാലയം പുറത്തിറക്കി.രാജ്യാന്തര നിലവാരത്തിലുള്ള എ ക്ലാസ് സൗകര്യമാണ് കൊല്ലം റെയിൽവേ സ്റ്റേഷനിൽ വരാൻ പോകുന്നത്. എല്ലാ പ്ലാറ്റ്‌ഫോമുകളും അത്യാധുനിക മേൽക്കൂരകൾ […]