കൊല്ലം ബൈപ്പാസിൽ മങ്ങാട് ഉണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളിൽ മൂന്നു മരണം. പാലത്തിൽ വെച്ച് കാറുകൾ കൂട്ടിയിടിച്ച് ഹോമിയോ ഡോക്ടർ അടക്കം രണ്ടു പേർ മരിച്ചു. മങ്ങാട് ബൈക്ക് അപകടത്തിൽപ്പെട്ട് കൊല്ലം കളക്ടറേറ്റിലെ ജീവനക്കാരനും ജീവൻ നഷ്ടമായി. മങ്ങാട് പാലത്തിനു സമീപം കാറുകൾ കൂട്ടിയിടിച്ചാണ് രണ്ടുപേർ മരിച്ചത്. കായംകുളം കണ്ടല്ലൂർ സ്വദേശിനി ഡോ. മിനി ഉണ്ണികൃഷ്ണൻ , കാറിൻറെ ഡ്രൈവർ സുനിൽ എന്നിവരാണ് മരിച്ചത്. മരുമകൾ രേഷ്മ ചെറുമകൾ സാൻസ്കൃതി എന്നിവർക്ക് പരുക്കേറ്റു.ചെറുമകളുടെ പരുക്ക് ഗുരുതരമാണ്. അമിതവേഗത്തിൽ എത്തിയ […]
Tag: kollam bypass
കൊല്ലം ബൈപ്പാസ് ടോൾ പിരിവ്: പ്രതിഷേധവുമായി യുവജന സംഘടനകൾ
കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് ആരംഭിച്ചതിന് പിന്നാലെ പ്രതിഷേധവുമായി യുവജന സംഘടനകള്‍. ഡിവൈഎഫ്‌ഐ, എഐവൈഎഫ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ബൈപ്പാസില്‍ തുടരുന്നത്. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ടോള്‍ പിരിവ് അനുവദിക്കില്ലെന്നാണ് യുവജന സംഘടനകള്‍ പറയുന്നത്. എട്ട് മണിക്ക് ടോള്‍ പിരിവ് തുടങ്ങുമെന്നാണ് കരാറുകാരന്‍ അറിയിച്ചിരുന്നത്. ബൈപ്പാസില്‍ കനത്ത പൊലീസ് സുരക്ഷയുണ്ട്. പ്രവര്‍ത്തകര്‍ ടോള്‍ ബൂത്തുകളില്‍ കയറി പ്രതിഷേധിച്ചു. പൊലീസിന് എതിരെയും പ്രതിഷേധമുണ്ടായി. ടോള്‍ ബൂത്തുകള്‍ തല്ലിത്തകര്‍ക്കാനും ശ്രമം നടത്തി.
കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് പൊലീസ് തടഞ്ഞു
കൊല്ലം ബൈപ്പാസിലെ ടോൾ പിരിവ് പൊലീസ് തടഞ്ഞു. ടോൾ പിരിവ് നിർത്തി വയ്ക്കാൻ കമ്പനി അധികൃതർക്ക് നിർദേശം നല്‍കി. ഇന്ന് രാവിലെ മുതലാണ് ടോള്‍ പിരിവ് തുടങ്ങിയത്. ജില്ലാഭരണകൂടത്തെ രേഖാമൂലം അറിയിക്കാതെയാണ് ടോള്‍ പിരിവ് തുടങ്ങിയത്. ടോൾ പിരിവ് തുടങ്ങുരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി. സുധാകരൻ ദേശീയ പാത അതോറിറ്റിയ്ക്ക് കത്ത് അയച്ചിരുന്നു. വാട്‌സ് ആപ്പ് സന്ദേശത്തിലൂടെയാണ് ടോള്‍ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാഭരണകൂടത്തെ ടോൾ കമ്പനി അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി ലഭിച്ചെന്ന് കമ്പനി അധികൃതര്‍ […]