Kerala

കേരളത്തിലെ മാധ്യമങ്ങളുടെ നിലപാട് ജനാധിപത്യ വിരുദ്ധമെന്ന് കോടിയേരി ബാലകൃഷ്ണന്‍

മാധ്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യുന്നത്. സര്‍ക്കാരിന്‍റെ വികസനപദ്ധതികൾ ചർച്ച ചെയ്യാതിരിക്കാൻ ശ്രമിക്കുന്നവെന്നും വികസന അജണ്ടയിൽ നിന്നും പിന്നോട്ട് വലിക്കാൻ ശ്രമിക്കുന്നതായും കോടിയേരി ആരോപിച്ചു. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും കോടിയേരി കുറ്റപ്പെടുത്തി. നിരന്തരം വിവാദങ്ങളാണ് മാധ്യമങ്ങള്‍ ചർച്ച ചെയ്യുന്നത്. ഇടത് വിരോധം സൃഷ്ടിക്കുക എന്ന നിലപാടാണ് മാധ്യങ്ങൾ ചെയ്യുന്നത്. ജനജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ചർച്ച ചെയ്യുന്നതെന്നും കോടിയേരി. കേരളത്തെ കൊലക്കളമാക്കാൻ കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നുവെന്നും […]

Kerala

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധമായി മാറിയെന്ന് കോടിയേരി

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ബിജെപിയുടെ രാഷ്ട്രീയ ആയുധമായി മാറിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലൈഫ് പദ്ധതിയിലെ സി.ബി.ഐ ഇടങ്കോലിടലിന് പിന്നില്‍ ഇതാണ്. തൃശൂരിലെ സനൂപിന്‍റെ കൊലപാതകികളെ ന്യായീകരിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ഒരേ വാദം ഉന്നയിക്കുന്നു. സി.പി.എം തിരിച്ചടിക്കാത്തത് പ്രതികരിക്കാനുള്ള ശക്തി നഷ്ടപ്പെട്ടത് കൊണ്ടല്ലെന്നും കോടിയേരി മുന്നറിയിപ്പ് നല്‍കി. ദേശാഭിമാനി പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പ്രതികരണം. കൊലപാതക രാഷ്ട്രീയമുന്നണി എന്ന തലക്കെട്ടിലാണ് കോടിയേരിയുടെ ലേഖനം. കേരളത്തില്‍ എല്‍.ഡി.എഫിനെതിരെ കൊലയാളി രാഷ്ട്രീയ മുന്നണി രൂപപ്പെട്ടിരിക്കുകയാണ്. തൃശൂരിലെ സനൂപ് അടക്കം […]

Kerala

യു.ഡി.എഫിൽ ആധിപത്യം ഉണ്ടാക്കാൻ ലീഗ് ശ്രമം, ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‍ലാമി – കോടിയേരി ബാലകൃഷ്ണൻ

യു.ഡി.എഫിൽ ആധിപത്യം ഉണ്ടാക്കാൻ ലീഗ് ശ്രമമെന്നും ലീഗിനെ നയിക്കുന്നത് ജമാഅത്തെ ഇസ്‍ലാമിയാണെന്നും സി​.പി.എം സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലോക്​സഭയിൽ യു.ഡി.എഫ്​ എം.പിമാർ ബി.ജെ.പിയുടെ ബി ടീമായി മാറിയതായി കോടിയേരി ആരോപിച്ചു. കർഷക ബില്ലിനെതിരെ സി.പി.എം അംഗങ്ങൾ രാജ്യസഭയിൽ പോരാടിയപ്പോൾ, ലോക്​സഭയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട 19 യു.ഡി.എഫ്​ അംഗങ്ങൾ മൗനം പാലിച്ചു. കർഷക വിരുദ്ധ ബില്ല്​ വോട്ടിനിടണമെന്ന്​ വാദിക്കാൻ പോലും കോൺഗ്രസ്​ ശ്രമിച്ചില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ഇത്​ ജനങ്ങൾക്കിടയിൽ തുറന്നുകാണിക്കാൻ സി.പി.എം പ്രചരണം നടത്തുമെന്നും പാർട്ടി സംസ്​ഥാന സെക്ര​ട്ടേറിയറ്റ്​ […]

Kerala

‘ജോസ് പക്ഷം യുഡിഎഫ് വിട്ടു വന്നാൽ ചർച്ച ചെയ്ത് തീരുമാനിക്കും’: കോടിയേരി ബാലകൃഷ്ണൻ

യുഡിഎഫ് വിട്ടു വരുന്നവരെ കക്ഷികളുടെ രാഷ്ട്രീയ നിലപാടും സമീപനവും നോക്കി സ്വീകരിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫിൽ നിന്ന് വിട്ടു നിൽക്കുന്ന ജോസ് കെ മാണിയെ ഒപ്പം കൂട്ടുമെന്ന സൂചനയാണ് കോടിയേരി ബാലകൃഷ്ണൻ നൽകിയത്. യുഡിഎഫിനേയും ബിജെപിയേയും ദുർബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിശദീകരണം. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് മധ്യേ ജോസ് വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതായി ആ […]

Kerala

‘നല്ലോരു പെരുന്നാളായിട്ട് കുത്തിത്തിരിപ്പും വർഗീയതയും; സംസ്ഥാന സെക്രട്ടറി, പോരാളി ഷാജി എന്ന വ്യത്യാസമില്ല’

കോടിയേരി ദീർഘകാലം ജനപ്രതിനിധിയായിരുന്ന തലശ്ശേരിക്ക് തൊട്ടടുത്തുള്ള പാലത്തായിയിലാണ് ബിജെപി നേതാവായ ഒരധ്യാപകൻ വിദ്യാർത്ഥിനിയെ ലൈംഗികമായി ആക്രമിച്ചത്. ഇന്നേവരെ കോടിയേരി വാ തുറന്നിട്ടില്ലെന്നും ബൽറാം രമേശ് ചെന്നിത്തലയെ കോൺ​ഗ്രസിനകത്തെ സർസംഘചാലക് എന്ന് വിളിച്ച കോടിയേരി ബാലകൃഷ്ണനെതിരെ രൂക്ഷവിമർശനവുമായി വി ടി ബൽറാം. പിണറായി സർക്കാരിൻ്റെ കടുംവെട്ടുകളേയും കൊള്ളരുതായ്മകളേയും ജനമധ്യത്തിൽ തുറന്നു കാട്ടുക എന്ന ഉത്തരവാദിത്തമാണ് ചെന്നിത്തല ചെയ്തത്. ഇത് കോടിയേരി ബാലകൃഷ്ണൻ്റേയും കൂട്ടരുടേയും സമനില തെറ്റിച്ചിരിക്കുകയാണ്. കോടിയേരി ബാലകൃഷ്ണൻ ദീർഘകാലം ജനപ്രതിനിധിയായിരുന്ന തലശ്ശേരിക്ക് തൊട്ടടുത്തുള്ള പാലത്തായിയിലാണ് ബിജെപി നേതാവായ […]

Kerala

ഉമ്മന്‍ ചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും ഒതുക്കാന്‍ ആര്‍.എസ്.എസ് ചെന്നിത്തലയെ പ്രോത്സാഹിപ്പിക്കുന്നു; കോടിയേരി

എന്നാല്‍ സാമൂഹിക അകലം ഒന്നും പാലിക്കേണ്ടതില്ല എന്ന സന്ദേശമാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സമരപരിപാടികള്‍ സമൂഹത്തിന് നല്‍കുന്നത് കേരളത്തിലെ ആര്‍.എസ്.എസിന് പ്രിയപ്പെട്ട നേതാവായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമല്ലാത്ത ആള്‍ യു.ഡി.എഫിനെ നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടാകണം എന്നാണ് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത്. അതിന് എല്ലാവിധ പ്രോത്സാഹനവും ചെന്നിത്തലക്ക് ചെയ്തു കൊടുക്കുകയാണ് ആര്‍.എസ്.എസ്. ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തില്‍ കാണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും തയ്യാറല്ല. ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസും. […]

Kerala

സ്വർണ്ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിനെതിര സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന വിവാദങ്ങളും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി വിജയന്‍ വിശദീകരിച്ചു സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെതിര സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം. ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ മുന്‍കൂട്ടി കാണാന്‍ കഴിഞ്ഞില്ല. ശിവശങ്കറിനെ നിയന്ത്രിക്കുന്നതില്‍ വീഴ്ച സംഭവിച്ചു. സ്വര്‍ണ്ണക്കടത്ത് വിവാദം സര്‍ക്കാരിന്‍റെ പ്രതിച്ഛായക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെന്നും സെക്രട്ടേറിയേറ്റ് വിലയിരുത്തി. സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയര്‍ന്ന വിവാദങ്ങളും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും സെക്രട്ടറിയേറ്റ് യോഗത്തിൽ പിണറായി വിജയന്‍ വിശദീകരിച്ചു. ശിവശങ്കറിന് വീഴ്ച […]