Kerala

പാർട്ടി ചുമതലയാണ് പ്രധാനം, ഐക്യത്തിന് പ്രാധാന്യം നൽകി വിഭാഗീയത പരിഹരിച്ചു; കോടിയേരി

ഐക്യത്തിന് പ്രാധാന്യം നൽകി വിഭാഗീയത പരിഹരിച്ചെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറികോടിയേരി ബാലകൃഷ്‌ണൻ. വിഭാഗീയത പരിഹരിച്ചത് ഭരണത്തിനും തുടർഭരണത്തിനും കാരണമായി. മലപ്പുറം സമ്മേളനത്തിലെ നിലപാട് വിഭാഗീയത ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകില്ല. പാർട്ടി ചുമതല വഹിക്കുന്നതാണ് സന്തോഷം. പാർട്ടിയിൽ ചിലർക്ക് പാർലിമെന്ററി താത്പര്യം ഉണ്ടാകുന്നുവെന്ന് പറഞ്ഞ അദ്ദേഹം പാർട്ടി ചുമതലയാണ് പ്രധാനമെന്നും ഓർമ്മിപ്പിച്ചു. തെറ്റായ പ്രവണത ഇല്ലാതാക്കി തിരുത്തൽ നടപടി കാര്യക്ഷമമാക്കുമെന്നും കോടിയേരി ബാലകൃഷ്‌ണൻ ട്വന്റിഫോറിനോട് പറഞ്ഞു. വിഭാഗീയതയുടെ നീണ്ട കാലങ്ങള്‍ക്കു ശേഷം സിപിഐഎം […]