Kerala

അധികാരം നിലനിര്‍ത്തുന്നതിനായി കോടിയേരിയും സി പിഐഎമ്മും കൊടിയ വിഷം തുപ്പുകയാണ്; വിമര്‍ശനവുമായി കെ സുധാകരന്‍

അധികാരം നിലനിര്‍ത്തുന്നതിനായി കോടിയേരിയും സി പിഐഎമ്മും കൊടിയ വിഷം തുപ്പുകയാണെന്ന് കെ പിസിസി പ്രസ്ഡന്റ് കെ സുധാകരന്‍. കോടിയേരിയുടെ വാ തുന്നിക്കെട്ടാന്‍ സിപിഐഎം ദേശീയ നേതൃത്വം തയ്യാറാവണം. ഈ ജീര്‍ണിച്ച രാഷ്ട്രീയ ശൈലിയില്‍ നിന്നും സിപിഐഎം മാറണമെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സുധാകരന്‍ കോടിയേരിക്കെതിരെ വിമര്‍ശനമുന്നയിച്ചത്. സിപിഐഎമ്മിനെ പോലെ ന്യൂനപക്ഷ വിരുദ്ധതയും ദളിത് വിരുദ്ധതയും സ്ത്രീവിരുദ്ധതയും ഒക്കെ തലച്ചോറില്‍ പേറുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. ഈ രാജ്യത്ത് ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കുമൊക്കെ അസ്തിത്വമുണ്ടാക്കിക്കൊടുത്ത് ജാതിമത വ്യത്യാസമില്ലാതെ അവരുടെയെല്ലാം […]

Kerala

ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് പി.കെ ഫിറോസ്

”ബംഗളുരുവിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത മുഹമ്മദ് അനൂബിന് പണം മുടക്കുന്നത് ബിനീഷ് കൊടിയേരിയാണ്” ബിനിഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മയക്കുമരുന്ന് മാഫിയയുമായി ബിനീഷ് കോടിയേരിക്ക് ബന്ധമുണ്ടെന്ന് പി.കെ ഫിറോസ് ആരോപിച്ചു. ”ബംഗളുരുവിൽ നാർകോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്ത മുഹമ്മദ് അനൂബിന് പണം മുടക്കുന്നത് ബിനീഷ് കൊടിയേരിയാണ്. ഹോട്ടൽ വ്യവസായത്തിന് പണം നൽകിയത് ബിനീഷ് കൊടിയേരിയെന്ന് മൊഴിയുണ്ട്. ഈ ഹോട്ടലിന്‍റെ മറവിൽ മയക്ക് […]

India Kerala

കോടിയേരി രാജിവെക്കേണ്ടെന്ന് സി.പി.എം കേന്ദ്രനേതൃത്വം

കോടിയേരി ബാലകൃഷ്ണന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം. ബിനോയിക്കെതിരായ കേസില്‍ പാര്‍ട്ടിയോ കോടിയേരിയോ ഇടപെട്ടിട്ടില്ല. അതിനാല്‍ രാജിവെക്കേണ്ടെന്നാണ് സി.പി.എം കേന്ദ്രനേതൃത്വത്തിന്‍റഎ നിലപാട്. അതേസമയം ബിനോയ് കോടിയേരിക്കെതിരായ പരാതി സി.പി.എം സെക്രട്ടറിയേറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ബിനോയിയെ പിന്തുണക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. ആരോപണം വ്യക്തിപരമായി കണ്ടാല്‍ മതിയെന്നും യോഗം വിലയിരുത്തി. വൈകീട്ട് കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കാണും.

India Kerala

അഞ്ച് മണ്ഡലങ്ങളില്‍ കോ-ലീ-ബി സഖ്യമെന്ന് കോടിയേരി

സംസ്ഥാനത്തെ അഞ്ച് മണ്ഡ‍ലങ്ങളില്‍ കോ-ലീ-ബി സഖ്യമുണ്ടെന്ന് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വടകരയില്‍ കെ മുരളീധരനെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആക്കിയത് ആര്‍.എസ്.എസിനോട് ചോദിച്ചിട്ടാണെന്ന് കോടിയേരി മീഡിയവണിനോട് പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കൊല്ലം മണ്ഡലങ്ങളിലും യു.ഡി.എഫ് – ആര്‍.എസ്.എസ് ധാരണയുണ്ടെന്ന് കോടിയേരി ആരോപിച്ചു. സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളില്‍ വോട്ട് മറിക്കാന്‍ യു.ഡി.എഫ് ആര്‍.എസ്.എസ് ധാരണയുണ്ടെന്ന ആരോപണം പ്രചാരണ രംഗത്ത് കൂടുതല്‍ ശക്തമാക്കാനാണ് സി.പി.എം നേതൃത്വത്തിന്‍റെ തീരുമാനം. കണ്ണൂര്‍, വടകര മണ്ഡലങ്ങളിലെ ധാരണയെ കുറിച്ച് കടുത്ത […]