കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടെന്ന് കുറ്റപത്രം. കള്ളപ്പണകവര്‍ച്ച കേസില്‍ പ്രത്യേക അന്വേഷണസംഘം ഇരിങ്ങാലക്കുട കോടതിയില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചേക്കും. കേസില്‍ കെ സുരേന്ദ്രന് ഉള്‍പ്പടെ ഉള്ള ബിജെപി നേതാക്കളെ സാക്ഷികളാക്കിയായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക. കവര്‍ച്ച കേസില്‍ അറസ്റ്റിലായ 22 പേര് മാത്രമായിരിക്കും കുറ്റപത്രത്തിലും പ്രതികള്‍. ഇതുവരെ ചോദ്യം ചെയ്ത ബിജെപി നേതാക്കള്‍ സാക്ഷികളായേക്കും. കേസിലാകെ 200 സാക്ഷികളാണുള്ളത്. കവര്‍ച്ച കേസില്‍ തുടരന്വേഷണം വേണമെന്നും ആവശ്യപ്പെടും. കവര്‍ച്ച ചെയ്യപ്പെട്ട കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കാന്‍ എന്‍ഫോഴ്സ് […]