Kerala

കൊടകര കള്ളപ്പണകവർച്ചാ കേസ്; കെ സുരേന്ദ്രന് വീണ്ടും നോട്ടിസ് നൽകാൻ അന്വേഷണ സംഘം

കൊടകര കള്ളപ്പണകവർച്ചാ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് അന്വേഷണസംഘം വീണ്ടും നോട്ടിസ് നൽകും. ഇന്ന് തൃശൂരിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കെ.സുരേന്ദ്രൻ ചോദ്യം ചെയ്യലിന് എത്തില്ലെന്ന് അറിയിച്ചിരുന്നു. മുൻകൂട്ടി നിശ്ചയിച്ച പാർട്ടി യോഗങ്ങൾ ഉള്ളതിനാൽ ഇന്ന് തൃശൂരിൽ എത്താൻ കഴിയില്ലെന്നാണ് ഫോണിൽ വിളിച്ച് അറിയിച്ചത്. എന്നാൽ കെ.സുരേന്ദ്രനെ ചോദ്യം ചെയ്യാൻ വീണ്ടും നോട്ടിസ് നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അടുത്ത ദിവസങ്ങളിൽ തന്നെ ഹാജരാകാനുള്ള നിർദേശം നൽകാനാണ് സാധ്യത. കൂടിയാലോചനകൾക്ക് ശേഷമാകും അന്തിമ തീരുമാനം. നിലവിൽ […]