Kerala

ഭഗവാൻ രാമന്‍റെ പേരിൽപ്പോലും സാമ്പത്തിക തട്ടിപ്പ്, അവര്‍ക്ക് കൊടകര കുഴലൊക്കെ എന്ത്: വി ടി ബല്‍റാം

ഭഗവാൻ രാമന്‍റെ പേരിൽപ്പോലും സാമ്പത്തിക തട്ടിപ്പും കള്ളപ്പണ ഇടപാടും നടത്താൻ മടിയില്ലാത്തവർക്ക് കൊടകര കുഴല്‍പ്പണ കേസൊക്കെ എന്ത് എന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. അയോധ്യയില്‍ 5.8 കോടിയോളം വിലവരുന്ന ഭൂമി 2 കോടി രൂപക്ക് റിയല്‍ എസ്റ്റേറ്റ് എജന്റുമാര്‍ വാങ്ങുകയും അവര്‍ അഞ്ച് മിനിട്ടിനുള്ളില്‍ രാമജന്മഭൂമി ട്രസ്റ്റിന് ഭൂമി 18.5 കോടിക്ക് മറിച്ച് വില്‍ക്കുകയും ചെയ്ത സംഭവത്തെ കുറിച്ചാണ് വി ടി ബല്‍റാം പരാമര്‍ശിച്ചത്. രണ്ട് ഇടപാടിനും സാക്ഷികൾ ഒരേ ആളുകള്‍. ട്രസ്റ്റിന്‍റെ […]

Kerala

കൊടകര കള്ളപ്പണ കവർച്ച നടന്ന സ്ഥലത്ത് ആദ്യമെത്തിയത് ബിജെപി തൃശൂർ ജില്ലാ ട്രഷററെന്ന് മൊഴി

ബിജെപി കള്ളപ്പണക്കേസിൽ പരാതിക്കാരൻ ഷംജീറിന്റെ മൊഴിപ്പകർപ്പ് മീഡിയവണിന്. കവർച്ച നടന്ന സ്ഥലത്ത് ആദ്യമെത്തിയത് ബിജെപി തൃശൂർ ജില്ലാ ട്രഷറർ സുജയ് സേനന്‍ ആണെന്ന് ഷംജീറിന്റെ മൊഴിയിലുണ്ട്. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ഉല്ലാസ് ബാബുവിനോട് ഇന്ന് ചോദ്യംചെയ്യലിനായി ഹാജരാകാൻ അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം പണം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ധർമരാജൻ ഇന്ന് കോടതിയിൽ വീണ്ടും ഹരജി നൽകും. കൊടകരയിൽ കവർച്ച നടന്നതിന് ശേഷം ധർമരാജനെ വിളിച്ചതിന് തൊട്ടുപിന്നാലെ, സ്ഥലത്ത് ആദ്യമെത്തിയത് ബിജെപി ജില്ലാ ട്രഷറർ സുജയ് സേനനാണെന്നാണ് ഷംജീർ […]

Kerala

ബിജെപി കള്ളപ്പണക്കേസ്: കേസന്വേഷണം ഇന്ന് ഇഡി ഏറ്റെടുക്കും

ബിജെപി കള്ളപ്പണക്കേസിൽ ധർമരാജന്‍റെ മൊഴികളിൽ വൈരുധ്യം. പോലീസിന് നൽകിയ മൊഴിയിലും പണം വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് കോടതിയിൽ നൽകിയ ഹർജിയിലുമാണ് വ്യത്യസ്ത വിവരങ്ങൾ ഉള്ളത്. ഇക്കാര്യം ചൂണ്ടി കാണിച്ച് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകും. ധർമ്മരാജന്‍റെ കർണാടകയിലെ സുഹൃത്ത് സുധീർ സിങിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. കേസിന്‍റെ അന്വേഷണം ഇന്ന് ഇഡി ഏറ്റെടുക്കും. പണത്തിന്‍റെ ഉറവിടം സംബന്ധിച്ച കാര്യത്തിൽ നേരത്തെ നൽകിയ മൊഴിയിലും കോടതിയിൽ നൽകിയഹർജിയിലും വലിയ വൈരുധ്യമുണ്ട്. കവർച്ച ചെയ്യപ്പെട്ടത് സ്വന്തം പണമാണ് എന്നും വ്യാപാര […]

Kerala

കെ സുരേന്ദ്രനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു; അമിത്ഷായുമായി കൂടിക്കാഴ്ച നടത്തും

കുഴൽപ്പണ ആരോപണത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ കേന്ദ്ര നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. കൊടകര കുഴല്‍പ്പണ കേസ്, സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയുടെ ആരോപണം, കേരളത്തിലെ തെരഞ്ഞെടുപ്പ് പരാജയം എന്നീ വിവാദങ്ങള്‍ക്കിയിലാണ് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനെ കേന്ദ്ര നേതൃത്വം വിളിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഈ വിവാദങ്ങളില്‍ വിശദീകരണം തേടാനാണ് വിളിപ്പിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള വിമതരുടെ പരാതികളും കേന്ദ്രനേതൃത്വത്തിന്‍റെ പരിഗണനയിലുണ്ട്. കേന്ദ്ര […]

Kerala

കള്ളപ്പണക്കേസിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെടുന്നു; അന്വേഷണത്തിനായി മൂന്നംഗ സംഘം

കള്ളപ്പണക്കേസിൽ അന്വേഷണത്തിനൊരുങ്ങി ബി.ജെ.പി കേന്ദ്ര നേതൃത്വം. ആഭ്യന്തര അന്വേഷണത്തിനായി സി.വി ആനന്ദ ബോസ്, ജേക്കബ് തോമസ്, ഇ. ശ്രീധരൻ എന്നിവരെ ചുമതലപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി കേന്ദ്ര നേതൃത്വം നൽകിയ പണം എങ്ങനെ ചെലവഴിച്ചു എന്നത് സംബന്ധിച്ച് അന്വേഷണ സംഘം റിപ്പോർട്ട്‌ നൽകണം. അതേസമയം അന്വേഷണം ആർ. എസ്.എസ് നേതാക്കളിലേക്കും നീളുകയാണ്. പണമിടപാട് സംബന്ധിച്ച് കൂടുതൽ അറിയാൻ ജില്ല സംയോജന്മാരുടെ മൊഴി എടുക്കും. ബി.ജെ.പി ഉത്തര മേഖല സംഘടന സെക്രട്ടറി കെ.പി സുരേഷിനേയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കഴിഞ്ഞ […]

Kerala

കൊടകരകേസില്‍ 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ഇ.ഡിയോട് ഹൈക്കോടതി

കൊടകര കുഴൽപ്പണ കേസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ 10 ദിവസത്തിനകം മറുപടി നൽകാൻ ഇ.ഡിക്ക് ഹൈക്കോടതി നിർദേശം. നിയമസഭാ തെരഞ്ഞെടുപ്പിൽ ചെലവഴിക്കാൻ കൊണ്ടുവന്ന കള്ളപ്പണമാണ് പിടികൂടിയതെന്ന് ആരോപണമുയർന്നിട്ടും ഇ.ഡി ഉദ്യോഗസ്ഥർ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്‍റ് സലീം മടവൂരാണ് ഹരജി നൽകിയത്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി ഡയറക്ടർക്കും ഡെപ്യൂട്ടി ഡയറക്ടർക്കും നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് ഹരജിയിൽ പറയുന്നു. അതെ സമയം കൊടകര കള്ളപ്പണക്കേസിൽ കഴിഞ്ഞ ദിവസം […]

Kerala

കൊടകര കുഴല്‍പ്പണക്കേസ്: പണം കൊണ്ടുവന്നവര്‍ക്ക് റൂം ബുക്ക് ചെയ്തതും പണമടച്ചതും ബിജെപി ജില്ലാ ഓഫീസ്

കൊടകര കുഴൽപ്പണക്കേസിലെ ബി.ജെ.പി ബന്ധത്തിന് കൂടുതൽ തെളിവുകൾ. കുഴൽപ്പണം കൊണ്ടുവന്നവർക്ക് ഹോട്ടൽ മുറി ബുക് ചെയ്തതും പണമടച്ചതും ബി.ജെ.പി തൃശ്ശൂർ ജില്ലാ ഓഫിസിൽ നിന്ന്.. ഹോട്ടൽ ജീവനക്കാരൻറെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.ഹോട്ടൽ രേഖകളും സി.സി.ടിവി ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു.. നേരത്തെ ഈ കേസില്‍ ബിജെപി ജില്ലാ നേതാക്കളെ വിളിച്ചുവരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പണം വന്ന വിവരമോ പണം തട്ടിയ പ്രതികളെ കുറിച്ചോ തങ്ങള്‍ക്കറിയില്ലെന്നാണ് ജില്ലാ നേതാക്കള്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ […]