കൊടകര കള്ളപ്പണക്കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു.നേരത്തെ ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ നിഗൂഢമായ ഒട്ടേറെ കാര്യങ്ങൾ പുറത്തു വരാൻ ഉണ്ടന്ന് കോടതി നിരീക്ഷിച്ചിരുന്നു. ത്യശൂര്‍ സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ചില പ്രധാന പ്രതികൾ ഇപ്പോഴും പുറത്തുണ്ട്. സുജീഷ്, ദീപ്‌തി, അഭിജിത്ത്, അരീഷ്, ലബീഷ് , ബാബു , അബ്ദുൽ ഷാഹിദ് എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട്, തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് […]
Tag: Kodakara case
കൊടകര കള്ളപ്പണ കവർച്ചാ കേസിൽ അന്വേഷണ സംഘം കേന്ദ്ര ഏജൻസികൾക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
കൊടകര കള്ളപ്പണ കവർച്ച കേസിൽ അന്വേഷണ സംഘം കേന്ദ്ര ഏജൻസികൾക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. കള്ളപ്പണ ഇടപാടുകളുമായി ബന്ധപെട്ട അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ ഉൾപ്പെടുത്തി ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്കാണ് റിപ്പോർട്ട് നൽകുക. കേന്ദ്ര ഏജൻസികൾക്ക് ഇത് രണ്ടാം തവണയാണ് പൊലീസ് റിപ്പോർട്ട് നൽകുന്നത്. കൊടകര കള്ളപ്പണ കവർച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് നൽകുന്നത്. കാെടകരയിൽ 25 ലക്ഷം രൂപയും കാറും കവർച്ച […]
കൊടകര കേസില്‍ ബിജെപി- സര്‍ക്കാര്‍ ഒത്തുതീര്‍പ്പ്: രമേശ് ചെന്നിത്തല
കൊടകര കുഴല്‍പ്പണ കേസില്‍ സര്‍ക്കാരും ബിജെപിയും തമ്മില്‍ ഒത്തുതീര്‍പ്പെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപി നേതാക്കളെ ഒഴിവാക്കി നടപടികളുമായി മുന്നോട്ടുപോകാനാണ് പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണിതെന്നും ചെന്നിത്തല ആരോപിച്ചു. 69 നിയോജക മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ട് സിപിഐഎമ്മിനും ഇടതുപക്ഷത്തിനും മറിച്ചുനല്‍കി. ബിജെപിയും സിപിഐഎമ്മും തമ്മില്‍ കൂട്ടികെട്ടാണ്. എന്‍ഡിഎയിലെ മറ്റ് ഘടകക്ഷികളുടെ വോട്ടും മറിച്ചുനല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് മുതല്‍ ആരംഭിച്ച കൂട്ടുകെട്ടിന്റെ ഭാഗമായാണ് കൊടകര കേസിലെ ഒത്തുതീര്‍പ്പെന്നും രമേശ് ചെന്നിത്തല.
കൊടകര കള്ളപ്പണ കവര്‍ച്ചാകേസില്‍ കെ സുരേന്ദ്രന് വീണ്ടും നോട്ടീസ് നല്‍കും
കൊടകര കള്ളപ്പണ കവര്‍ച്ചാകേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് അടുത്തയാഴ്ച ഹാജരാകാനാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നല്‍കും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാമെന്ന് കെ. സുരേന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. ജൂലൈ 26ന് മുന്‍പ് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കും. 22 പ്രതികള്‍ കേസുമായി ബന്ധപ്പെട്ട് ഇതുവരെ അറസ്റ്റിലായി. കേസില്‍ ബാക്കി തുക കൂടി കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ ഈ തുക എന്തിന് കൊണ്ടുവന്നു എന്നതിലടക്കം വ്യക്തതയ്ക്ക് വേണ്ടിയാണ് ബിജെപി നേതാക്കളെ ചോദ്യം ചെയ്യാന്‍ […]
കൊടകര കള്ളപ്പണ കവർച്ചാ കേസ് : ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊടകര കള്ളപ്പണ കവർച്ചാ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ നിലപാടറിയിച്ചേക്കും. നിലപാടറിയിക്കാൻ കോടതി നേരത്തെ പത്ത് ദിവസത്തെ സാവകാശം ഇഡിക്ക് നൽകിയിരുന്നു. ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ മുന്നിലുള്ളത്. കള്ളണം വെളുപ്പിക്കൽ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും പരാതിയിൽ എൻഫോഴ്‌സ്‌മെൻറ് നടപടിയെടുക്കുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പ്രചാരണ ആവശ്യത്തിനായി കൊണ്ടുവന്ന പണമാണിതെന്ന് […]