കൊടകര കള്ളപ്പണ കവർച്ചാ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തുക കണ്ടെത്തിയാതായി അന്വേഷണ സംഘം അറിയിച്ചു. അന്വേഷണ സംഘം 1.40 ലക്ഷം രൂപ കൂടി കണ്ടെടുത്തു. മുഖ്യപ്രതികളിൽ ഒരാളായ രഞ്ജിത്തിന്റെ ഭാര്യ സുഹൃത്തിന് കൈമാറിയ പണമാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സ്ഥലം വിറ്റ വകയിൽ ലഭിച്ച തുകയെന്ന പേരിലാണ് സുഹൃത്തിന് പണം കൈമാറിയത്. പ്രതിയുടെ ചാലക്കുടിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പണം പിടിച്ചെടുത്തത്. മൂന്നരക്കോടി കവർന്ന കേസിൽ ഇതുവരെ ഒന്നരക്കോടി രൂപ കണ്ടെടുത്തു. കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷം […]
Tag: kodakara
കൊടകര കുഴല്‍പ്പണക്കേസ്: പണം കൊണ്ടുവന്നവര്‍ക്ക് റൂം ബുക്ക് ചെയ്തതും പണമടച്ചതും ബിജെപി ജില്ലാ ഓഫീസ്
കൊടകര കുഴൽപ്പണക്കേസിലെ ബി.ജെ.പി ബന്ധത്തിന് കൂടുതൽ തെളിവുകൾ. കുഴൽപ്പണം കൊണ്ടുവന്നവർക്ക് ഹോട്ടൽ മുറി ബുക് ചെയ്തതും പണമടച്ചതും ബി.ജെ.പി തൃശ്ശൂർ ജില്ലാ ഓഫിസിൽ നിന്ന്.. ഹോട്ടൽ ജീവനക്കാരൻറെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.ഹോട്ടൽ രേഖകളും സി.സി.ടിവി ദൃശ്യങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു.. നേരത്തെ ഈ കേസില്‍ ബിജെപി ജില്ലാ നേതാക്കളെ വിളിച്ചുവരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പണം വന്ന വിവരമോ പണം തട്ടിയ പ്രതികളെ കുറിച്ചോ തങ്ങള്‍ക്കറിയില്ലെന്നാണ് ജില്ലാ നേതാക്കള്‍ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ […]
ബിജെപിയുമായി നിലവിലുള്ളത് മിസ്ഡ് കോൾ മെമ്പർഷിപ്പ് മാത്രമെന്ന് സുനിൽ നായിക്ക്
ധർമ്മരാജന് താൻ പണം നൽകിയത് കച്ചവട ആവശ്യത്തിനെന്ന് മുൻ യുവമോർച്ചാ നേതാവ് സുനിൽ നായിക്ക് ട്വന്റിഫോറിനോട്. തനിക്ക് ബിജെപയുമായി നിലവിൽ മിസ്ഡ് കോൾ മെമ്പർഷിപ്പ് ബന്ധം മാത്രമാണുള്ളതെന്നും സുനിൽ നായിക്ക് പറഞ്ഞു. കൊടകര കുഴൽപ്പണ കവർച്ചാ കേസ് ബിജെപി-ആർഎസ്എസ് ഉന്നത നേതൃത്വത്തിലേക്ക് നീങ്ങുന്നതിന്റെ പശ്ചാത്തലത്തിൽ ആണ് സുനിൽ നായിക്കിന്റെ വെളിപ്പെടുത്തൽ. നേരത്തെ ബിജെപി ഭാരവാഹിത്വത്തിലുണ്ടായിരുന്നുവെന്നും നിലവിൽ മിസ്ഡ് കോൾ അംഗത്വം മാത്രമാണുള്ളതെന്നും സുനിൽ നായിക്ക് പറഞ്ഞു. ധർമ്മരാജനുമായി പത്ത് വർഷത്തിലേറെയായി പണമിടപാടുകളുണ്ട്. താൻ ധർമ്മരാജന്നൽകിയത് 25 ലക്ഷം […]
കൊടകര കുഴൽപ്പണ കവർച്ചാ കേസ്: അഞ്ച് പ്രതികൾക്കായി ലുക്കൗട്ട് നോട്ടിസ്
കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ 5 പ്രതികൾക്കായി പൊലീസിന്റെ ലുക്കൗട്ട് നോട്ടിസ്. കേസിലെ പ്രധാന പ്രതികളായ മുഹമ്മദ് അലി, രഞ്ജിത്ത്, സുജേഷ് എന്നിവരുൾപ്പെടെ അഞ്ച് പേർക്കായാണ് പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. കുഴൽപ്പണം തട്ടാൻ നിയോഗിക്കപ്പെട്ട ഗുണ്ടാസംഘത്തെ ഏകോപിപ്പിച്ചയാളാണ് ഒന്നാം പ്രതി മുഹമ്മദ് അലി. ഇതിനായി സഹായം നൽകിയവരാണ് രഞ്ജിത്തും സുജേഷും. എഡ്വിൻ പിടിച്ചുപറി സംഘത്തിലുണ്ടായിരുന്നയാളാണ്. കുഴൽപ്പണം കടന്നുപോകുന്ന വാഹനത്തിൽഉണ്ടായിരുന്ന അബ്ദുൾ റഷീദിനായും പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാളാണ് പിടിച്ചുപറി സംഘത്തിന് വേണ്ട വിവരങ്ങൾ ചോർത്തി നൽകിയത്. […]