Kerala

കൊച്ചി കോര്‍പറേഷനില്‍ അനിശ്ചിതത്വം; വിമതരുടെ തീരുമാനം നിര്‍ണായകം

കൊച്ചി കോര്‍പറേഷനില്‍ അനിശ്ചിതത്വം. ആര്‍ക്കും കേവല ഭൂരിപക്ഷമില്ല. വിമതരുടെ തീരുമാനം നിര്‍ണായകമാകും. എല്‍ഡിഎഫ്-34, യുഡിഎഫ്-31, ബിജെപി-5, ലീഗ് വിമതര്‍-2, കോണ്‍ഗ്രസ് വിമതന്‍-1, എല്‍ഡിഎഫ് വിമതന്‍- 1 എന്നതാണ് കൊച്ചി കോര്‍പറേഷനിലെ നിലവിലെ അവസ്ഥ. വിമതര്‍ ആര്‍ക്കൊപ്പം എന്നതാണ് ഭരണം ആര്‍ക്കെന്ന് തീരുമാനിക്കുക. 38 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. യുഡിഎഫ് കോട്ടയായിരുന്നു കൊച്ചി കോര്‍പറേഷന്‍. വലിയ തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. മേയര്‍ സ്ഥാനാര്‍ഥി ഉള്‍പ്പെടെ പരാജയപ്പെട്ടു. എന്‍ വേണുഗോപാലാണ് പരാജയപ്പെട്ടത്. ഒരു വോട്ടിനാണ് പരാജയം.

Kerala

കൊച്ചിയിലെ മെട്രോപ്പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നാളെ നിലവില്‍ വരും

കൊച്ചി നഗരഗതാഗത്തിന്‍റെ മുഖഛായ മാറ്റുന്ന മെട്രോപ്പൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നാളെ നിലവില്‍ വരും. മൊബൈല്‍ ആപ്പ് വഴി ഒരൊറ്റ ടിക്കറ്റില്‍ ഇനി വിവിധ ഗതാഗത മാര്‍ഗങ്ങളിലൂടെ യാത്ര ചെയ്യാം. നാളെ ഗതാഗമന്ത്രി എ കെ ശശീന്ദ്രനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. കൊച്ചിയിലെ റയില്‍വേ, മെട്രോ റയില്‍, ബസ് സര്‍വീസ്, ടാക്സി സര്‍വീസ്, ഓട്ടോറിക്ഷ, എല്ലാത്തിനും ഇനി മുതല്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി എന്ന പൊതു മേല്‍വിലാസമായിരിക്കും. കൊച്ചിയിലെ പൊതുഗതാഗത ഏകോപനം, നടത്തിപ്പ്, നിയന്ത്രണം, ആസൂത്രണം, മേല്‍നോട്ടം എല്ലാം […]

Kerala

കൊച്ചി നഗരത്തില്‍ ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന് തുടക്കമായി

കൊച്ചി സ്മാര്‍ട്ട് മിഷന്റെ ഭാഗമായി നഗരത്തിലെ ട്രാഫിക് സംവിധാനം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീകരിച്ചുകൊണ്ടുള്ള ഇന്റലിജന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി വിഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു.കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സുരക്ഷിത യാത്ര ഒരുക്കാനും പദ്ധതി പ്രയോജനകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ വ്യാവസായിക നഗരമായ കൊച്ചി സമഗ്രമാറ്റത്തിന്റെ അരങ്ങായി മാറുന്നു. വിവിധ ഗതാഗത സംവിധാനങ്ങള്‍ കോര്‍ത്തിണക്കി അനുസ്യൂത യാത്രാ പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യ ചുവടുവയ്പു കൂടിയാണിത്. കൊച്ചി റെയില്‍ […]

Kerala

പാലാരിവട്ടം പാലം പൊളിക്കല്‍ തുടങ്ങി

പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചുപണിയല്‍ തുടങ്ങി. പാലത്തിന്‍റെ 35 ശതമാനം ഭാഗം മാത്രമായിരിക്കും പൊളിച്ചുപണിയുക. ടാര്‍ നീക്കം ചെയ്യല്‍ മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് ഊരാളുങ്കല്‍ ചീഫ് എന്‍ജിനീയര്‍ എ പി പ്രമോദ് പറഞ്ഞു. 8 മാസം കൊണ്ട് പണി പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ ടാറിംഗ് നീക്കുന്ന ജോലികളാണ്. രണ്ടാം ഘട്ടത്തില്‍ ഗർഡറുകൾ നീക്കം ചെയ്യും. യന്ത്രങ്ങളുടെ സഹായത്തോടെയാകും മുഴുവൻ ഗർഡറുകളും മുറിച്ച് മാറ്റുക. ശേഷം പ്രീ സ്ട്രെസ്ഡ് കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ […]

Kerala

കൊവിഡ് ആശങ്കയിൽ എറണാകുളം ജില്ല; ഫോർട്ട്കൊച്ചിയിൽ കർഫ്യൂ ഏർപ്പെടുത്തി

എറണാകുളത്ത് രോഗവ്യാപന ആശങ്ക ശക്തമായ ഫോർട്ട്കൊച്ചിയിൽ കർഫ്യൂ ഏർപ്പെടുത്തി. അവശ്യ സേവനങ്ങളൊഴികെയുള്ളവ പ്രദേശത്ത് അനുവദിക്കില്ല. ആലുവ, ചെല്ലാനം ക്ലസ്റ്ററുകളിൽ നിയന്ത്രണം തുടരും. ബലിപെരുന്നാളിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസാധനങ്ങളുടെ വിൽപനയ്ക്കായി ഇളവുകൾ അനുവദിച്ചിട്ടുണ്ട്. എറണാകുളത്ത് ആലുവ, കീഴ്മാട്, ചെല്ലാനം ക്ലസ്റ്ററുകൾക്ക് പുറമെ രോഗവ്യാപനം രൂക്ഷമായ ഫോർട്ട് കൊച്ചിയിലും കർഫ്യൂ ഏർപ്പെടുത്തി. അവശ്യ സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വില്പന 2 മണി വരെ മാത്രമേ അനുവദിക്കൂ. ആലുവ വിശാല ക്ലസറ്ററിൽ നിയന്ത്രണങ്ങൾ തുടരും. ചെല്ലാനത്ത് നിലവിൽ തീവ്രവ്യാപനമില്ലെന്നാണ് വിലയിരുത്തൽ. കടലാക്രമണം […]

Kerala

കൊച്ചിയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി; മലപ്പുറത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍

എറണാകുളം ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങൾക്കും മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായുള്ള പരിചരണ കേന്ദ്രങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കൊച്ചിയില്‍ കൂടുതല്‍ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണാക്കി. കോവിഡ് രോഗവ്യാപന പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ എല്ലാ വൃദ്ധസദനങ്ങൾക്കും മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായുള്ള പരിചരണ കേന്ദ്രങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മലപ്പുറം ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. തിങ്കളാഴ്ച മുതല്‍ ആഗസ്ത് 10 വരെ കണ്ടെയ്ന്‍മെന്‍റ് സോണ്‍ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും കടകള്‍ പ്രവര്‍ത്തിക്കുക രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെ […]