കൊച്ചി കോര്‍പറേഷനില്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന് വിജയം. ഒറ്റ വോട്ടിനാണ് സിപിഐഎം പ്രതിനിധി വി എ ശ്രീജിത്ത് ജയിച്ചത്. ബിജെപി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. വി എ ശ്രീജിത്തിനെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിനനുകൂലമായി ബിജെപി കൗണ്‍സിലര്‍ പത്മജ മേനോന്‍ വോട്ട് ചെയ്തതാണ് പ്രമേയം പാസാക്കാന്‍ കാരണം. അവിശ്വാസ പ്രമേയത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് പാര്‍ട്ടി വിപ്പ് നല്‍കാന്‍ ശ്രമിച്ചിട്ടും പത്മജ അത് കൈപ്പറ്റാന്‍ തയ്യാറാകാതിരുന്നത് വലിയ വിവാദമുയര്‍ന്നിരുന്നു. പത്മജ […]
Tag: Kochi Corporation
ബ്രഹ്മപുരത്ത് ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റ് നിർമ്മാണത്തിന് പുതിയ ടെണ്ടർ ക്ഷണിച്ചു
ബ്രഹ്മപുരത്ത് ബ്രഹ്മപുരത്ത് ജൈവ മാലിന്യ സംസ്കരണ പ്ലാൻ്റ് നിർമാണത്തിന് പുതിയ ടെണ്ടർ ക്ഷണിച്ച കൊച്ചി കോർപറേഷൻ. നിലവിൽ ബ്രഹ്മപുരത്ത് പ്ലാന്റ് പ്രവർത്തിക്കുന്നില്ല. കുടുംബശ്രീ തൊഴിലാളികളെ ഉപയോഗിച്ച് സാധാരണ രീതിയിലുള്ള സംസ്കരണ പരിപാടികൾ നടത്തുകയാണ്. മുൻ ടെണ്ടർ നൽകിയ സ്റ്റാർ ഏജൻസി എന്ന സ്ഥാപനത്തിന്റെ ടെൻഡർ കാലാവധി അവസാനിച്ചിരുന്നു. അവരുടെ കരാർ നീട്ടി നൽകേണ്ടതില്ല എന്ന് കൊച്ചി കോർപറേഷൻ തീരുമാനിച്ചിരുന്നു. ജൈവ മാലിന്യ സംസ്കരണം നടന്നിരുന്നുവെങ്കിലും സ്റ്റാർ ഏജൻസിക്ക് എതിരെ ഉയർന്നു വന്ന ആരോപണങ്ങൾ കോർപറേഷൻ കണക്കിലെടുത്തു. തുടർന്നാണ് […]
കൊച്ചി കോർപ്പറേഷനിൽ ഭരണം ഉറപ്പിച്ച് ഇടതുപക്ഷം
കൊച്ചി കോർപ്പറേഷനിൽ ഭരണം ഉറപ്പിച്ച് ഇടതുപക്ഷം. എല്‍.ഡി.എഫിന് പിന്തുണ നൽകുമെന്ന് സൂചന നൽകി ലീഗ് വിമതൻ ടി.കെ അഷറഫ് രംഗത്ത്. ഭൂരിപക്ഷം നേടിയ മുന്നണിയെ അംഗീകരിക്കുന്നുവെന്നും പിന്തുണക്കുമെന്നുമാണ് അദ്ദേഹം പറയുന്നത്. തീരുമാനം വൈകിട്ട് പ്രഖ്യാപിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. മെട്രോ നഗരത്തിന്‍റെ വികസന കുതിപ്പിനും മട്ടാഞ്ചേരിയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുമാണ് തന്‍റെ മുന്‍ഗണനയെന്നും അദ്ദേഹം പറഞ്ഞു. ജനവിധി അംഗീകരിക്കുന്നതും കൂടിയാണ് തന്‍റെ തീരുമാനമെന്നും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രഖ്യാപനം ഉണ്ടാവുമെന്നും അദ്ദേഹം മീഡിയാവണിനോട് പറഞ്ഞു. 10 വര്‍ഷത്തിന് ശേഷം കൊച്ചി കോര്‍പ്പറേഷന്‍ ഇടതുപക്ഷം […]
കൊച്ചി കോര്‍പറേഷന്‍ ആര് ഭരിക്കും? അനിശ്ചിതത്വം
കൊച്ചി കോര്‍പറേഷനില്‍ എല്‍ഡിഎഫ് നേട്ടമുണ്ടാക്കിയെങ്കിലും ആര് ഭരിക്കുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. കോര്‍പറേഷനില്‍ വിജയിച്ച നാല് വിമതന്‍മാരുടെ നിലപാടാണ് ഭരണത്തില്‍ നിര്‍ണായകമാവുക. എല്‍ഡിഎഫ് വിമതന്‍റെയടക്കം പിന്തുണ ഉറപ്പിക്കാനുള്ള ശ്രമം യുഡിഎഫ് ആരംഭിച്ചിട്ടുണ്ട്. ഇടത് വിമതന്‍ ഒപ്പം നില്‍ക്കുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. എല്‍ഡിഎഫിന്‍റെ 34 സ്ഥാനാര്‍ഥികളും യുഡിഎഫിന്‍റെ 31 സ്ഥാനാര്‍ഥികളുമാണ് കോര്‍പറേഷനില്‍ വിജയിച്ചത്. ബിജെപി വിജയിച്ച 5 സീറ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഭരിക്കാന്‍ വേണ്ടത് 35 സീറ്റുകള്‍. 4 വിമതന്‍മാരാണ് ആകെ വിജയിച്ചത്. 23 ആം വാര്‍ഡില്‍ നിന്ന് എല്‍ഡിഎഫ് […]