Kerala

ലക്കി ബിൽ ആപ്; കിളിമാനൂര്‍ സ്വദേശിക്ക് തുക കൈമാറി ധനവകുപ്പ്

ലക്കി ബിൽ ആപ് നറുക്കെടുപ്പ് വിജയിക്ക് തുക കൈമാറി ധനവകുപ്പ്. നികുതി കുറച്ചുള്ള 7 ലക്ഷം രൂപ വിജയിയുടെ അക്കൗണ്ടിലെത്തി. 10 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് പ്രതിമാസ നറുക്കെടുപ്പിലൂടെ കിളിമാനൂർ സ്വദേശിക്ക് ലഭിച്ചത്.  സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അവതരിപ്പിച്ച ‘ലക്കി ബില്‍’ ആപ്പിന്റെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് വിജയിക്ക് ഒന്നാം സമ്മാന തുക ധനവകുപ്പ് നല്‍കാത്തത് വലിയ വിവാദമായിരുന്നു. തുക ലഭിക്കുന്നതിനായി കിളിമാനൂര്‍ സ്വദേശി സുനില്‍ കുമാര്‍ ജി.എസ്.ടി വകുപ്പിനെ സമീപിച്ചെങ്കിലും സാമ്പത്തിക […]

Kerala

ധനമന്ത്രിയുടെ പേരിൽ തട്ടിപ്പ്; പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചത് നിരവധി പേർക്ക്

ധനമന്ത്രി കെ.എൻ ബാലഗോപാലിന്റെ പേരിൽ തട്ടിപ്പ്. വ്യാജ വാട്‌സപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്. പണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്കടക്കം നിരവധി പേർക്കാണ് സന്ദേശം അയച്ചിരിക്കുന്നത്. മന്ത്രി കെ.എൻ ബാലഗോപാലിന്റെ ഫോട്ടോ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. വാട്ട്‌സ് ആപ്പ് പ്രൊഫൈൽ ചിത്രമായാണ് മന്ത്രിയുടെ ഫോട്ടോ ഉപയോഗിച്ചത്. ധനമന്ത്രിയുമായി പരിചയമുള്ളവർക്ക് ഈ പുതിയ നമ്പരിൽ നിന്നാണ് സന്ദേശം എത്തിയത്. പണം ആവശ്യപ്പെട്ട് സന്ദേശം ലഭിച്ചവർ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെ വിവരമറിയിച്ചു. തുടർന്നാണ് തട്ടിപ്പ് വിവരം പുറത്ത് വരുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെയും […]

Kerala

കെഎസ്ആര്‍ടിസി ശമ്പളപ്രതിസന്ധി: സര്‍ക്കാരിന് എക്കാലവും സഹായിക്കാനാകില്ലെന്ന് ധനമന്ത്രി

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി എക്കാലവും സര്‍ക്കാരിന് ധനസഹായം നല്‍കാനാകില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സമരം ചെയ്തത് കൊണ്ടല്ല ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതെന്നും പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്പള വിതരണം വൈകുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു. സമരം ചെയ്തത് കൊണ്ടാണ് ശമ്പളം നല്‍കാത്തതെന്ന ഗതാഗതമന്ത്രിയുടെ വാദം തള്ളിക്കൊണ്ടാണ് ധനമന്ത്രിയുടെ പ്രതികരണം. ശമ്പളവിതരണത്തിന് അധിക ധനസഹായം അനുവദിക്കുമെന്ന സൂചനയും മന്ത്രി നല്‍കി. സംസ്ഥാനം ഇതുവരെ കടക്കെണിയില്‍ വീണിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കേണ്ടത് മാനേജ്‌മെന്റാണെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ […]

Kerala

ആറ് വര്‍ഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല; പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ധനമന്ത്രി

ഇന്ധനനികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അര്‍ഹതയില്ലാത്ത നികുതിയാണ് പിരിക്കുന്നത്. അത് അവസാനിപ്പിക്കണം. പ്രധാനമന്ത്രി രാഷ്ട്രീയം പറയരുതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മഹാരാഷ്ട്രയും രംഗത്തെത്തി. കേന്ദ്രം ഈടാക്കുന്നത് ഉയര്‍ന്ന നികുതിയാണെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ഇന്ധനനികുതിയില്‍ 68 ശതമാനവും ലാഭിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും ശിവസേന തിരിച്ചടിച്ചു. […]

Kerala

ഇന്ധനവിലയില്‍ സര്‍ക്കാര്‍ നിലപാട് അംഗീകരിക്കില്ല; പ്രഖ്യാപിത സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് കോണ്‍ഗ്രസ്

സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില കുറയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നികുതി കുറച്ചില്ലെങ്കില്‍ പ്രഖ്യാപിത സമരങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെപിസിസി പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു. ‘പെട്രോള്‍-ഡീസല്‍ വില വര്‍ധനവില്‍ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. വൈകിയെങ്കിലും ഇത്തരമൊരു തീരുമാനമെടുത്തതിന് നന്ദിയുണ്ട്. പക്ഷേ കേരളം കൂടി ഇന്ധനനികുതി കുറച്ചാലേ കാര്യമുള്ളൂ. കേന്ദ്രം കുറച്ചിട്ടും സംസ്ഥാനം നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കടുത്ത പ്രക്ഷോഭത്തിലേക്കുനീങ്ങും. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍പ് ചെയ്ത മാതൃക പിണറായി […]

Kerala

പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് എതിര്‍ക്കുമെന്ന സൂചന നല്‍കി ധനമന്ത്രി; പകരം വിവിധ സെസുകള്‍ പിന്‍വലിക്കണം

പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നത് എതിര്‍ക്കുമെന്ന സൂചന നല്‍കി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് പകരം വിവിധ സെസുകള്‍ പിന്‍വലിക്കണം. നാളെ ജിഎസ്ടി കൗണ്‍സില്‍ യോഗം ചേരാനിരിക്കെയാണ് ധനമന്ത്രിയുടെ പ്രതികരണം.kn balagopal സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി ധനമന്ത്രി പരോക്ഷമായി സൂചിപ്പിച്ചു. ജിഎസ്ടി കേന്ദ്രനയത്തില്‍ മാറ്റം വേണം. ഖജനാവില്‍ പണമില്ല, കഴിഞ്ഞ മാസം അവസാനം 6,000 കോടി കടമെടുത്തെന്നും മന്ത്രി പറഞ്ഞു. കടമെടുക്കുന്ന പരിധി കഴിഞ്ഞാല്‍ കടം കിട്ടില്ലെന്നും സര്‍ക്കാര്‍ നിലപാട് സുതാര്യമെന്നും മന്ത്രി […]

Kerala

സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ

സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കാനാകില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നികുതി കുറവാണെന്നും പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് ധനമന്ത്രി മറുപടി നൽകി. നികുതി കൊള്ളയാണ് നടക്കുന്നതെന്നും സബ്സിഡിയെങ്കിലും നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപോയി. മുസ്‌ലിം ലീഗിലെ എന്‍ ഷംസുദ്ദീനാണ് നോട്ടിസ് നല്‍കിയത്. അടിയന്തര പ്രമേയത്തിന് അനുമതി ലഭിച്ചില്ല. ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടുവരില്ല. […]

Kerala

ബജറ്റ്; പൊതുചർച്ചകൾക്ക് ഇന്ന് തുടക്കം; ചോദ്യോത്തര വേളയും ഇന്നാരംഭിക്കും

ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്മേലുള്ള പൊതുചർച്ചകൾക്ക് നിയമസഭയിൽ ഇന്ന് തുടക്കം കുറിക്കും. 15ാം നിയമസഭയുടെ ആദ്യ ചോദ്യോത്തര വേളയും ഇന്ന് നടക്കും. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥരുടെ എണ്ണം കുറച്ചതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യോത്തര വേള ഉണ്ടായിരുന്നില്ല. സഭാ പ്രവർത്തനങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ സാഹചര്യത്തിലാണ് ഇന്നുമുതൽ ചോദ്യോത്തര വേള ആരംഭിക്കുന്നത്. ശൂന്യ വേളയിൽ കൊടകര കുഴൽപ്പണ തട്ടിപ്പും കേസിലെ പൊലീസ് നടപടികളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ഒരേ സമയം ബിജെപിയെയും […]