ചെറിയൊരിടവേളക്ക് ശേഷം കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചെങ്കിലും ഓടുന്നത് നഷ്ടത്തില്‍ തന്നെ. കോവിഡ് പശ്ചാത്തലത്തില്‍ സര്‍വീസ് നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് 34.18 കോടിയുടെ നഷ്ടമാണ് കെഎംആര്‍എല്ലിനുണ്ടായത്. മെട്രോയില്‍ കയറാന്‍ പഴയ പോലെ യാത്രക്കാരില്ലാത്തതും തിരിച്ചടിയായി. ലോക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം മാര്‍ച്ച് 25 മുതല്‍ സെപ്തംബര്‍ ആറുവരെയാണ് കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചത്. ഇത് മെട്രോയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു എന്ന് വ്യക്തമാക്കുന്നതാണ് കണക്കുകള്‍. അഞ്ച് മാസത്തിനിടെ 34.18 കോടിയുടെ നഷ്ടമാണ് കെഎംആര്‍എല്ലിനുണ്ടായി. സര്‍വീസ് നടത്തിയില്ലെങ്കിലും 25 ട്രെയിനുകളുടെയും ട്രാക്കിന്‍റെയും കാര്യക്ഷമത […]