നേതൃത്വത്തിൽ ഒരു വിഭാഗത്തിനെതിരെ പരസ്യ വിമർശനം നടത്തുന്നുവെന്ന വിവാദത്തിൽ കെ എം ഷാജി ഇന്ന് വിശദീകരണം നൽകിയേക്കും. പാണക്കാടെത്തുന്ന ഷാജിയുമായി സാദിഖലി ശിഹാബ് തങ്ങൾ കൂടിക്കാഴ്ച്ച നടത്തും. ഷാജിയോട് വിശദീകരണം തേടുമെന്ന് പാർട്ടി അധ്യക്ഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു വിഭാഗം നേതാക്കൾക്കെതിരെ നിരന്തരമായി പരസ്യ വിമർശനം നടത്തുന്നുവെന്നാണ് ഷാജിക്കെതിരെ മറുഭാഗത്തിന്റെ വാദം. മലപ്പുറത്തെ പ്രവർത്തക സമിതി യോഗത്തിലും ഷാജിക്ക് വിമർശനമുണ്ടായി. ഇതിന് പിന്നാലെ മസ്ക്കത്തിലെ കെഎംസിസി പരിപാടിയിൽ സമാന പരാമർശം ഷാജി ആവർത്തിച്ചതോടെയാണ് വിശദീകരണം തേടുമെന്ന് സാദിഖലി […]
Tag: KM SHAJI
കെഎം ഷാജിക്ക് ആശ്വാസം; ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ ഇഡി നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി
മുൻ എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ കെഎം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. പ്ലസ് ടു കോഴ കേസിൽ തുടർ നടപടികളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നോട്ടു പോകാമെന്നും കോടതി അറിയിച്ചു. പ്ലസ് ടു കോഴക്കേസിൽ ഇഡി ഷാജിയുടെ ഭാര്യ ആശയുടെ 25 ലക്ഷം രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. വേങ്ങേരിയിലെ വീട് അടക്കമുള്ള സ്വത്തുക്കളായിരുന്നു കണ്ടുകെട്ടിയിരുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഈ നടപടിയാണ് കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.2014ൽ അഴീക്കോട് സ്‌കൂളിന് […]
റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്ന് കുഞ്ഞാലിക്കുട്ടി; ഷാജിക്ക് പാർട്ടിയുടെ പിന്തുണ
കെഎം ഷാജിയുടെ വീട്ടിൽ നടന്ന വിജിലൻസ് റെയ്ഡ് രാഷ്ട്രീയപ്രേരിതമെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന് നടത്തിയ റെയ്ഡ് അസാധാരണമാണെന്നും വാർത്താ സമ്മേളത്തിൽ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ‘തെരഞ്ഞെടുപ്പ് കഴിഞ്ഞ് പിറ്റേ ദിവസം ഇങ്ങനെ ഒരു പരിശോധന രാഷ്ട്രീയം തന്നെയാണ്. ആ കാര്യത്തില്‍ യാതൊരു സംശയവുമില്ല. സ്ഥാനാര്‍ത്ഥികള്‍ക്കൊക്കെ ഒന്ന് നേരെ ചൊവ്വേ ശ്വാസം വിടാനുള്ള സമയം കിട്ടേണ്ടേ. അതിനു മുമ്പേ വീട്ടില്‍ റെയ്ഡ് എന്നു പറയുന്ന് കണ്ണൂരിലുണ്ടായ സംഭവ വികാസങ്ങളില്‍ നിന്ന് ശ്രദ്ധ […]
ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി പോലെ കേരളത്തിൽ വെട്ടാനും കൊല്ലാനും പിണറായി വിജയന്റെ പി കമ്പനി: കെ.എം ഷാജി
കണ്ണൂർ: മുംബൈയിലെ ഡി കമ്പനിയെ പോലെ കേരളത്തിൽ വെട്ടാനും കൊല്ലാനും പിണറായി വിജയന്റെ നേതൃത്വത്തിൽ പി കമ്പനിയെന്ന് മുസ്‌ലിംലീഗ് നേതാവ് കെഎം ഷാജി. കൊല്ലാൻ ഗുണ്ടകളായ അണികളും രക്ഷപ്പെടുത്താൻ മനുഷ്യത്വമില്ലാത്ത നേതാക്കളും ഉള്ള ഒരു പാർട്ടിയിൽ നിന്ന് ഇതിന് അപ്പുറമെന്തെങ്കിലും പ്രതീക്ഷിക്കുന്നത് തെറ്റാണ് എന്നും ഷാജി പറഞ്ഞു. പാനൂരിൽ ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട സംഭവത്തിൽ കണ്ണൂർ കലക്ടറേറ്റിന് മുമ്പിൽ സംഘടിപ്പിച്ച യുഡിഎഫ് പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയെ പോലെ […]
പ്ലസ് ടു കോഴ ആരോപണം; കെ.എം.ഷാജി എം.എൽ.എയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും
അഴീക്കോട് സ്കൂളിലെ പ്ലസ് ടു കോഴ ആരോപണത്തിൽ കെ.എം.ഷാജി എം.എൽ.എയെ എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. എല്ലാ വിവരങ്ങളും രേഖകളും ഇ.ഡിക്ക് കൈമാറിയതായി കെ.എം.ഷാജി അറിയിച്ചു. ഉത്തരവാദിത്തപ്പെട്ട ഏജൻസിയാണ് കാര്യങ്ങൾ അന്വേഷിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ കൈമാറുമെന്നും ഷാജി പറഞ്ഞു. കെ.എം ഷാജിയെ ഇന്നലെ പതിനൊന്നര മണിക്കൂറാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. പ്രധാനമായും എം.എല്‍.എ ആയതിന് ശേഷമുള്ള സാമ്പത്തിക സ്ഥിതി, സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി അന്വേഷിക്കുന്നത്. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടത് കൊണ്ടാണ് ഷാജിയെ ഇന്നും […]
കെ.എം ഷാജിക്ക് 1,54000 രൂപ പിഴയിട്ട് കോഴിക്കോട് കോര്‍പ്പറേഷന്‍
കെ.എം ഷാജി എം.എല്‍.എയുടെ വീട് ക്രമപ്പെടുത്താന്‍ കോഴിക്കോട് കോർപ്പറേഷൻ പിഴയിട്ടു. വസ്തു നികുതിയിനത്തിൽ ഒരു ലക്ഷത്തി മുപ്പത്തിയെട്ടായിരം രൂപയും അനുമതി നൽകിയതിനെക്കാൾ കൂടുതല്‍ സ്ഥലത്ത് വീട് വെച്ചതിന് പതിനാറായിരം രൂപ പിഴയുമാണ് ചുമത്തിയത്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ മാലൂര്‍ കുന്നില്‍ കെ. എം ഷാജി നിര്‍മ്മിച്ച വീട് ഉടന്‍ നിയേമ വിധേയമാക്കണമെന്നും ഇല്ലെങ്കിൽ പൊളിച്ച് നീക്കണമെന്നും ആവശ്യപ്പെട്ട് കോർപ്പറേഷൻ നോട്ടീസ് നൽകിയിരുന്നു. ഇതേ തുടര്‍ന്ന് നിയമവിധേയമാക്കാനുള്ള നടപടികള്‍ ഷാജി ആരംഭിക്കുകയും ചെയ്തു.ഈ ഘട്ടത്തിലാണ് കോര്‍പ്പറേഷന്‍ ഷാജിക്കെതിരെ പിഴ […]
കെ എം ഷാജിയുടെ വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ്
കെ എം ഷാജി എംഎല്‍എയുടെ വീട് പൊളിച്ച് മാറ്റാന്‍ നോട്ടീസ്. കോഴിക്കോട് കോര്‍പറേഷനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നോട്ടീസ്. പ്ലാനിലെ അനുമതിയേക്കാള്‍ വീസ്തീര്‍ണം കൂട്ടി വീട് നിര്‍മിച്ചുവെന്നാണ് കണ്ടെത്തല്‍. ഇന്നലെ കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥര്‍ കെ.എം. ഷാജിയുടെ വീട് അളന്നിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ദേശ പ്രകാരമായിരുന്നു നടപടി. അതേസമയം, കണ്ണൂര്‍ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ കെഎം ഷാജി എംഎല്‍എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയില്‍ കള്ളപ്പണം […]
കെ.എം ഷാജിക്കെതിരായ കേസ്: അന്വേഷണ സംഘം സ്കൂളിലെത്തി തെളിവെടുത്തു
വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ കസ്റ്റഡിയിലെടുത്തു. പ്ലസ് ടു കോഴ്സ് അനുവദിക്കാന്‍ കെ.എം ഷാജി എം.എല്‍.എ കോഴ വാങ്ങിയെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. കണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ എത്തി അന്വേഷണ സംഘം തെളിവെടുത്തു. വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ 11 മണിയോടെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി വി.മധുസൂധനന്‍റെ നേതൃത്വത്തിലുളള അന്വേഷണ സംഘം അഴീക്കോട് സ്കൂളിലെത്തിയത്. സ്കൂള്‍ ഓഫീസില്‍ പരിശോധന നടത്തിയ സംഘം വരവ് ചെലവ് കണക്കുകള്‍ സംബന്ധിച്ച രേഖകള്‍ കസ്റ്റഡിയിലെടുത്തു. […]