മുഖ്യമന്ത്രിക്കെതിരെ വീണ്ടും നിലപാട് കടുപ്പിച്ച് ലത്തീൻ സഭ. കൊല്ലം ബിഷപ്പിനെതിരായ മുഖ്യമന്ത്രിയുടെ വിമർശനം അപക്വമാണെന്ന് കേരള ലത്തീൻ കാത്തോലിക് അസോസിയേഷൻ വിമർശിച്ചു. മുഖ്യമന്ത്രി സൈബർ ഗുണ്ടകളെ കൊണ്ട് പുലഭ്യം പറയിക്കുകയാണെന്നും അസോസിയേഷൻ ആരോപിച്ചു. സർക്കാറിനെതിരായ ഇടയ ലേഖനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അതേപടി ഉന്നയിക്കുന്നത് ശരിയാണോ എന്നു പരിശോധിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. കൊല്ലം രൂപതാ മെത്രാന്റെ ഇടയലേഖനത്തെ വിമർശിച്ച കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് അപക്വവും അല്പത്തവുമെന്നായിരുന്നു കേരളാ ലാറ്റിൻ കാത്തലിക് […]