കിഴക്കമ്പലം സംഘർഷത്തിൽ ഫൊറൻസിക് പരിശോധനാ ഫലം ഇന്ന് വന്നേക്കും. പൊലീസ് വാഹനം കത്തിച്ച സംഭവത്തിൽ എന്തെങ്കിലും രാസവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് പ്രധാനമായും അറിയേണ്ടത്. ഇതിനിടെ കേസിൽ ഇനിയും പിടിയിലാകാനുള്ളവർക്കായി കൂടുതൽ പരിശോധനകൾ നടത്തും. ( kizhakkambalam attack forensic report ) സിസിടിവി, മൊബൈൽ ദൃശ്യങ്ങൾ തുടങ്ങിയവ കേന്ദ്രീകരിച്ചാണ് പ്രധാനമായും പരിശോധന. സംഘർഷത്തിൽ ഉൾപ്പെട്ട ഒരു ഝാർഖണ്ഡ് സ്വദേശി രക്ഷപെട്ടതായി കിറ്റക്‌സ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാൾക്കായും തെരച്ചിൽ നടത്തും. അതേസമയം കേസിൽ പ്രധാന പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നടപടികൾക്കും […]
Tag: kizhakkambalam attack
കിഴക്കമ്പലം ആക്രമണം; 10 പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും
കിഴക്കമ്പലം ആക്രമണ കേസിൽ ഇന്നലെ അറസ്റ്റിലായ പത്ത് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ഇതുവരെ അറസ്റ്റിലായത് 174 പേരാണ്. അതിഥി തൊഴിലാളികളുടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളും നിരീക്ഷിക്കാൻ ഒരുങ്ങിയിരിക്കുകയാണ് പൊലീസ്. ഡി ജി പി വിളിച്ച ഉന്നതതല യോഗത്തിലെ നിർദേശത്തെ തുടർന്നാണ് നടപടി. കിഴക്കമ്പലം സംഭവത്തിലെ യഥാർത്ഥ കാരണം കണ്ടെത്തുമെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി. മദ്യത്തിനൊപ്പം പ്രതികൾ ഏതൊക്കെ ലഹരിവസ്തുക്കൾ ഉപയോഗിച്ചുവെന്നതിലും വ്യക്തത വരുത്തും. സംഭവത്തിൽ പരുക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർക്ക് ചികിത്സ ചിലവ് സർക്കാർ […]
കിഴക്കമ്പലത്തെ ആക്രമണം; പൊലീസ് വാഹനം തടഞ്ഞത് 50 പേരെന്ന് റിമാൻഡ് റിപ്പോർട്ട്
കിഴക്കമ്പലത്തെ ആക്രമണത്തിൽ പൊലീസ് വാഹനം തടഞ്ഞത് 50 പേരെന്ന് റിമാൻഡ് റിപ്പോർട്ട്. സംഘർഷം തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥർ പുറത്തിറങ്ങാൻ ശ്രമിച്ചപ്പോൾ തൊഴിലാളികൾ മർദിച്ചു. കല്ല്,മരവടി മാരകായുധങ്ങൾ എന്നിവ ഉപയോഗിച്ച് എസ് എച്ച് ഒയെ ആക്രമിച്ചുവെന്നും ശേഷം മറ്റു തൊഴിലാളികൾ കൂട്ടമായെത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. റിമാൻഡ് റിപ്പോർട്ടിന്റെ പകര്പ്പ് ലഭിച്ചു. അതിനിടെ കിഴക്കമ്പലത്തെ പൊലീസിനെതിരായ ആക്രമണത്തിൽ 100 പേർ കൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം […]