Kerala

കിറ്റക്‌സ് സംഘര്‍ഷം; ജാമ്യം കിട്ടിയിട്ടും പുറത്തിറക്കാനാളില്ല, തൊഴിലാളികള്‍ ദുരിതത്തില്‍

കൊച്ചി: റിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും ജയിലില്‍ തന്നെ തുടര്‍ന്ന് കിഴക്കമ്പലം കിറ്റക്‌സ് (Kitex) സംഘര്‍ഷത്തില്‍ അറസ്റ്റിലായ പ്രതികള്‍. ഗുരുതരമല്ലാത്ത വകുപ്പുകള്‍ ചുമത്തിയ പ്രതികള്‍ക്ക് പോലും നിയമസഹായം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാനാകുന്നില്ല. ജാമ്യവ്യവസ്ഥ നടപ്പാക്കാന്‍ വരെ തൊഴിലുടമയോ ലീഗല്‍ സര്‍വീസ് സൊസൈറ്റിയോ സഹായിക്കുന്നില്ലെന്ന് അറസ്റ്റിലായ തൊഴിലാളികളുടെ ബന്ധുക്കള്‍ പറയുന്നു. പ്രതികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കിറ്റെക്‌സ് എംഡി സാബു എം ജേക്കബ് പ്രതികരിച്ചു. കഴിഞ്ഞ ഡിസംബര്‍ രാത്രി പൊലീസിനെ ആക്രമിച്ച കേസില്‍ കിറ്റെക്‌സ് കമ്പനിയില്‍ തൊഴിലെടുക്കുന്ന 174 പേരാണ് അറസ്റ്റിലായത്. ഇതില്‍ […]

Kerala

മൃഗത്തെ പോലെ പീഡിപ്പിച്ചു’; ഒരു മാസം നടന്നത് ക്രൂരമായ നടപടികൾ : സാബു ജേക്കബ്

ഒരു വ്യവസായിയായ തന്നെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് കിറ്റെക്‌സ് എംഡി സാബു ജേക്കബ്. ഒരു മാസം നടന്നത് ക്രൂരമായ നടപടികളാണെന്നും സാബു ജേക്കബ് പറഞ്ഞു. തനിക്കെതിരെ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും 99% വ്യവസായികളുടേതും സമാന അവസ്ഥയാണെന്നും സാബു ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു. തൊഴിലാളികളുടെ പരാതിയെ തുടർന്നാണ് പരിശോധന എന്നാണ് പറഞ്ഞത് എന്നാൽ ഇന്ന് പ്രതിഷേധം നടത്തിയത് ഇവിടുത്തെ തൊഴിലാളികളാണ്. ബെന്നി ബെഹനാന്റെയും പി ടി തോമസിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന എന്നത് പുതിയ അറിവാണെന്നും സാബു ജേക്കബ് പറഞ്ഞു. […]

Kerala

സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് കിറ്റെക്സ് ജീവനക്കാരുടെ സമരം

കിറ്റെക്സുമായുള്ള പ്രശ്നത്തിൽ വ്യവസായ വകുപ്പ് അനുരഞ്ജന ശ്രമം തുടരുന്നതിനിടെ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് ജീവനക്കാരുടെ സമരം. പ്രശ്‌നം പരിഹരിക്കുമെന്ന് പറയുന്നവര്‍ വീണ്ടും നോട്ടീസ് നല്‍കി ഉപദ്രവിക്കുകയാണെന്ന് കുറ്റപ്പെടുത്തിയാണ് കിറ്റെക്സിലെ 9500 ജീവനക്കാർ കമ്പനി പരിസരത്ത് വൈകിട്ട് ആറു മണിക്ക് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നത്. തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു. അതിനിടെ വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയുടെ റിപ്പോർട്ട്, വകുപ്പ് ഡയറക്ടർക്ക് കൈമാറി. 3500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് കിറ്റെക്സ് പിൻമാറിയതിനെ തുടർന്ന് […]

Kerala

തൊഴില്‍ വകുപ്പിന് എതിരെ നിയമ നടപടിക്ക് കിറ്റെക്‌സ്

തൊഴില്‍ വകുപ്പിന് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കിറ്റെക്‌സ് ഗ്രൂപ്പ് എംഡി സാബു ജേക്കബ്. മിനിമം വേതനം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്. തൊഴില്‍ വകുപ്പിന്റെ നടപടി കോടതിയലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. വാര്‍ത്താകുറിപ്പിലൂടെയാണ് സാബു ജേക്കബ് തീരുമാനം അറിയിച്ചത്. 2019ലെ മിനിമം വേതന ശുപാര്‍ശ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. 2010ലെ വേജ് ബോര്‍ഡ് നിലവിലുണ്ട്. അതിന്റെ ഇരട്ടി പ്രതിഫലം ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. നോട്ടിസിന് നിയമ സാധുതയില്ല. തൊഴില്‍ വകുപ്പ് കിറ്റെക്‌സിനെ ദ്രോഹിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മിനിമം വേതനം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി […]