Kerala

പ്രണയ നൈരാശ്യവും പെൺസുഹൃത്തിന്റെ ബന്ധുക്കൾ മർദ്ദിച്ചതും യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചു; ആഴിമലയിലെ കിരണിന്റെ മരണത്തിൽ പൊലീസ്

തിരുവനന്തപുരം ആഴിമലയിൽ പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിനെ കടലിൽ കണ്ടെത്തിയത് ആത്മഹത്യയെന്ന നിഗമനത്തിലേക്ക് പൊലീസ്. പെൺസുഹൃത്തിന്റെ ബന്ധുക്കൾ മർദ്ദിച്ചതും,പ്രണയ നൈരാശ്യവും ആത്മഹത്യയ്ക്ക് കരണമായെന്നാണ് കണ്ടെത്തൽ. പെൺസുഹൃത്തിന്റെ ബന്ധുക്കൾക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി പോലീസ് കുറ്റപത്രം നൽകും. കിരണത്തിന്റെ ബന്ധുക്കളായിരുന്നു കൊലപാതകമെന്ന സംശയം ഉന്നയിച്ചത്.  പെൺസുഹൃത്തിനെ കാണാനെത്തിയ മൊട്ടമൂട് സ്വദേശി കിരണിനെ ജൂലൈ 9 നാണു ആഴിമലയിൽ കാണാതാകുന്നത്.ജൂലൈ 13 നു തമിഴ്നാട്ടിലെ കുളച്ചിലിൽ നിന്ന് മൃതദേഹം കണ്ടെടുത്തു.ആഴിമലയിൽ വെച്ച് കിരൺ ഭയന്നോടുന്ന സി.സി.റ്റി.വി ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് […]