മണ്ണാർക്കാട് തത്തേങ്ങലത്ത് വീട്ടുവളപ്പിൽ നിന്നും രാജവെമ്പാലയെ പിടികൂടി. ജനവാസ മേഖലയിറങ്ങിയ രാജവെമ്പാലയെ വനം വകുപ്പിന്റെ ആർ.ആർ ടി അംഗങ്ങളാണ് പിടികൂടിയത്. തത്തേങ്ങലം ഷാജിയുടെ വീട്ടിൽ നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്. രാജവെമ്പാല റോഡ് മുറിച്ച് കടന്ന് ഷാജിയുടെ വീട്ടിലേക്ക് പോകുന്നത് കണ്ട ബൈക്ക് യാത്രികരാണ് വനം വകുപ്പിനെ വിവരം അറിയച്ചത്.തുടർന്ന് മണ്ണാർക്കാട് നിന്നുള്ള ആർ.ആർ. ടീമെത്തി അര മണിക്കൂറോളം കഠിന പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടാനായത്.പിടികൂടിയ രാജവെമ്പാലയെ ഉൾവനത്തിൽ വിട്ടയച്ചു.
Tag: king cobra
പാലക്കാട് 12 അടി നീളമുള്ള രാജവെമ്പാലയെ പിടികൂടി
പാലക്കാട് പോത്തുണ്ടിയില്‍ നിന്നും രാജവെമ്പാലയെ പിടികൂടി. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തില്‍ കിടക്കുകയായിരുന്ന രാജവെമ്പാലയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പിടികൂടിയത്. 10 കിലോ തൂക്കവും 12 അടി നീളവും ഉള്ള രാജവെമ്പാലയാണ് ജനവാസ മേഖലയില്‍ എത്തിയത്. പിടികൂടിയ രാജവെമ്പാലയെ നെല്ലിയാമ്പതി വനത്തില്‍ തുറന്ന് വിട്ടു. രണ്ടുമാസത്തിനിടെ മൂന്ന് രാജവെമ്പലകളെയാണ് പോത്തുണ്ടിയിലെ ജനവാസ മേഖലയില്‍ നിന്നും പിടികൂടുന്നത്.