ഒരു ദിവസം പ്രായമായ കുഞ്ഞിന്റെ അടഞ്ഞു പോയ അന്നനാളം താക്കോൽദ്വാര ശസ്ത്രക്രിയയിലൂടെ തുറന്നു. തിരുവനന്തപുരത്തെ കിംസ്‌ഹെൽത്ത് ആശുപത്രിയിലാണ് ഏറെ സങ്കീർണമായ ഈ ശസ്ത്രക്രിയ നടന്നത്. അന്നനാളത്തിലെ രണ്ടറ്റവും അടഞ്ഞുപോയ കുഞ്ഞിനെ നവജാത ശിശുവിഭാഗത്തിലെ ഡോക്ടർമാരാണ് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഈസോഫാഗൽ അട്രീസിയ എന്ന രോഗാവസ്ഥയ്ക്ക് നവജാത ശിശുക്കളിൽ അത്യപൂർവമായി മാത്രമാണ് അതിസങ്കീർണമായ ഈ ശസ്‌ത്രക്രിയാരീതി അവലംബിക്കാറ്. ജന്മനാ തന്നെ അന്നനാളത്തിന്റെ ഇരുവശവും അടഞ്ഞ് ഉമിനീരുപോലും ഇറക്കാൻ കഴിയാത്ത അതീവഗുരുതരാവസ്ഥയിലാണ് തിരുവനന്തപുരം സ്വദേശിയായ ആൺകുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ശൈശവദശയിൽ പലപ്പോഴും […]