Kerala

കിഫ്ബിക്കെതിരായ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിവച്ചു; അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ്

സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കിഫ്ബിക്കെതിരായ റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചത് എന്തിനാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം. കാസര്‍ഗോഡ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. ശബരിമലയില്‍ തീര്‍ത്ഥാടനം സംബന്ധിച്ച് മുഖ്യമന്ത്രി ഉദ്യോഗസ്ഥരും മന്ത്രിമാരുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയില്ലെന്നും ഒരു തയ്യാറെടുപ്പും ഉണ്ടായിട്ടില്ലെന്നും വി ഡി സതീശന്‍ കുറ്റപ്പെടുത്തി. മുല്ലപ്പെരിയാര്‍ മരംമുറിക്കല്‍ സംഭവത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തത്, തീരുമാനം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റേത് കൊണ്ടുമാത്രമല്ല. ഉദ്യോഗസ്ഥരെടുത്ത തീരുമാനം മന്ത്രിമാര്‍ അറിഞ്ഞില്ലെങ്കില്‍ റോഷി അഗസ്റ്റിന്‍ […]

Kerala

കിഫ്ബി ആസ്ഥാനത്തെ ആദായനികുതി വകുപ്പിന്‍റെ പരിശോധന പൂര്‍ത്തിയായി; റെയ്ഡ് നീണ്ടത് 10 മണിക്കൂര്‍

കിഫ്ബിക്കെതിരെ നിർണായക നീക്കവുമായി ആദായ നികുതി വകുപ്പ്. തിരുവനന്തപുരത്തെ കിഫ്ബി ആസ്ഥാനത്ത് ആദായ നികുതി വകുപ്പ് കമ്മീഷണറുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം പരിശോധന നടത്തി. കരാർ രേഖകളും നികുതി രേഖകളും സംഘം വിശദമായി പരിശോധിച്ചു. കിഫ്ബിക്കെതിരെയുള്ള ഇ.ഡി നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ആദായ നികുതി വകുപ്പിന്‍റെയും പരിശോധന. അഞ്ചു വർഷത്തെ പദ്ധതികളുടെ വിശദാംശങ്ങൾ തേടി ആദായ നികുതി വകുപ്പ് നേരത്തെ കിഫ്ബിക്ക് നോട്ടിസ് നൽകിയിരുന്നു. കിഫ്ബി അഞ്ചു വർഷം നടപ്പാക്കിയ പദ്ധതികൾ, കരാറുകാർക്ക് നൽകിയ പണം, നികുതി വിവരകണക്കുകൾ, പണം […]

Kerala

കിഫ്ബിയിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന, പരിശോധനയിൽ അസ്വാഭാവികതയില്ലെന്ന് കിഫ്ബി

കിഫ്ബിയിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തുന്നു. കരാറുകാരുടെ വിവരങ്ങളാണ് ആദായനികുതി വകുപ്പ് ശേഖരിക്കുന്നത്. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ടാണ് പരിശോധന. പരിശോധനയിൽ അസ്വാഭാവികത ഇല്ലെന്ന് കിഫ്ബി അധികൃതർ പറഞ്ഞു. കിഫ്ബി നിലവിൽ വന്ന ശേഷമുള്ള പണമിടുപാടുകളും രേഖകളുമാണ് ആദായ നികുതി സംഘം പരിശോധിച്ചതെന്ന് കിഫ്ബി അക്കൗണ്ട്സ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗം ഓഫീസർ ചന്ദ്രബാബു പറഞ്ഞു.

Kerala

കിഫ്ബിക്കെതിരായ സി.എ.ജി നീക്കം; കടമെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയില്‍ സര്‍ക്കാര്‍

കിഫ്ബിക്കെതിരായ സി.എ.ജി നീക്കം ആകെ കടമെടുപ്പിനെ ബാധിക്കുമെന്ന ആശങ്കയുമായി സംസ്ഥാന സര്‍ക്കാര്‍. കിഫ്ബി വായ്പകള്‍ സ‍ര്‍ക്കാരിന്‍റെ ബാധ്യതയാണെന്ന സി.എ.ജി വാദം അംഗീകരിക്കപ്പെട്ടാല്‍ കിഫ്ബിയുടെ വായ്പകള്‍ കൂടി ആകെ കടമെടുപ്പിന്‍റെ പരിധിയില്‍ വരും. ഇതോടെ കിഫ്ബിയുടെ ഉദ്ദേശം തന്നെ ഇല്ലാതാകും. അതിനാല്‍ സിഎജിയുടെ നീക്കത്തെ നേരിടാന്‍ നിയമപോരാട്ടത്തെ കുറിച്ചുള്ള ആലോചനയും സ‍ര്‍ക്കാര്‍ നടത്തും. ആഭ്യന്തര വരു‌മാനത്തിന്‍റെ മൂന്ന് ശതമാനത്തിന് തുല്യമായ പണം മാത്രമേ വായ്പയായി സംസ്ഥാന സര്‍ക്കാരിന് എടുക്കാന്‍ കഴിയൂ. ഇത് മറികടക്കാനായിരുന്നു കിഫ്ബിയെന്ന കോര്‍പറേറ്റ് ബോഡി വഴി […]