കിഫ്ബിക്കെതിരെ ഇ.ഡി കേസെടുത്തു. ഫെമ (ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട്) ലംഘിച്ചതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍. കിഫ്ബി സി.ഇ.ഒ കെ.എം എബ്രാഹം, ഡെപ്യൂട്ടി സി.ഇ.ഒ എന്നിവർക്ക് കേസില്‍ നോട്ടീസയച്ചു. അടുത്ത ആഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം. കിഫ്ബിയുടെ പ്രധാന ബാങ്കായ ആക്സിസ് ബാങ്കിന്‍റെ മേധാവികളോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശിച്ചു.
Tag: KIIFB
ആരോപണങ്ങൾ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്ന് മാത്യു കുഴൽനാടൻ
കിഫ്ബിക്കെതിരായ കേസിന് പിന്നിൽ ആർ.എസ്.എസാണെന്ന് ധനമന്ത്രി തോമസ് ഐസക്. റാം മാധവുമായി ചർച്ച നടത്തിയ ശേഷമാണ് മൂന്നാമത്തെ ഹർജി തയ്യാറാക്കിയതെന്നും ധനമന്ത്രി ആരോപിച്ചു. ആരോപണങ്ങൾ തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി മാത്യു കുഴൽനാടൻ പറഞ്ഞു. കിഫ്ബിക്കെതിരായ നീക്കത്തിന് പിന്നിൽ ഉന്നതതല ആർ.എസ്.എസ് ഗൂഢാലോചനയാണെന്ന വാദമാണ് ധനമന്ത്രി ഇന്ന് മുന്നോട്ട് വെച്ചത്. പരാതിക്കാരനും റാം മാധവും ലോ പോയിൻറ് ചർച്ച ചെയ്യാൻ കൂടിക്കാഴ്ച നടത്തി. ഇവരുടെ വക്കാലത്ത് ഏറ്റെടുത്ത കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ […]
യെസ് ബാങ്കില്‍ നിക്ഷേപിച്ചതില്‍ ഒരു രൂപ പോലും നഷ്ടമായില്ല
സാമ്പത്തിക പ്രതിസന്ധിയിലായ യെസ് ബാങ്കില്‍ നിക്ഷേപം നടത്തിയതുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ല എന്ന് കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം. യെസ് ബാങ്കിലെ നിക്ഷേപം വഴി ലാഭമല്ലാതെ, ഒരു രൂപ പോലും നഷ്ടം ഉണ്ടായിട്ടില്ലെന്നും കിഫ്ബി സി.ഇ.ഒ വ്യക്തമാക്കി. യെസ് ബാങ്കില്‍ കിഫ്ബി നടത്തിയ 250 കോടി രൂപയുടെ നിക്ഷേപവുമായി ബന്ധപ്പെട്ട പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായാണ് കിഫ്ബി സി.ഇ.ഒ രംഗത്തുവന്നത്. പരാതി കിട്ടിയപ്പോള്‍ അന്വേഷണത്തിന് മുന്നോടിയായുളള […]
‘യെസ് ബാങ്കിൽ 250 കോടി രൂപ നിക്ഷേപിച്ചു’; കിഫ്ബി സി.ഇ.ഒക്കെതിരെ ഇ.ഡി അന്വേഷണം
കിഫ്ബി സി.ഇ.ഒക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുന്നതായി കേന്ദ്ര സര്‍ക്കാര്‍. യെസ് ബാങ്കിൽ 250 കോടി രൂപ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാമിനെതിരെ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിട്ടത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സമാജ് വാദി പാര്‍ട്ടി എം.പി ജാവേദ് അലിഖാന്റെ ചോദ്യത്തിന് മറുപടിയായി ധനമന്ത്രാലയമാണ് രാജ്യസഭയില്‍ ഇക്കാര്യം അറിയിച്ചത്. കിഫ്ബിയുമായി ബന്ധപ്പെട്ട് അഞ്ച് ചോദ്യങ്ങളാണ് ജാവേദ് അലിഖാന്‍ രാജ്യസഭയില്‍ ചോദിച്ചത്. ഇതില്‍ രണ്ട് ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി ധനസഹമന്ത്രി അനുരാഗ് താക്കൂര്‍ ആണ് മറുപടി നല്‍കിയത്. […]