വിദേശ നാണയ പരിപാല ചട്ടം ലംഘിച്ചെന്ന കേസില്‍ കിഫ്ബിയുടെ ഉയർന്ന ഉദ്യോഗസ്ഥർക്ക് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് വീണ്ടും നോട്ടീസ് അയക്കും. പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഉദ്യോഗസ്ഥരെ അയക്കില്ലെന്ന കിഫ്ബിയുടെ വാദം നിലനിൽക്കില്ലന്ന് ഇ.ഡിക്ക് നിയമോപദേശം ലഭിച്ചു. കിഫ്ബി ഡെപ്യൂട്ടി എം.ഡി വിക്രംജിത്ത് സിംഗ സി.ഇ.ഒ കെ.എം എബ്രഹാം എന്നിവരോട് ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിരുന്നത്. എന്നാൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനായി വിട്ടുനൽകില്ലെന്ന കടുത്ത നിലപാടാണ് സർക്കാറും കിഫ്ബിയും സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ […]