പഞ്ചസാര ആരോഗ്യത്തിന് ദോഷകരമാണെന്ന് നമ്മുക്കെല്ലാവർക്കും അറിയാം. പഞ്ചസാരയെ പൊതുവേ ‘വെളുത്ത വിഷം’ എന്നാണ് അറിയപ്പെടുന്നത്. ആരോഗ്യത്തിന് മാത്രമല്ല ചർമത്തിനും ദോഷം വരുത്തുന്നതാണ് പഞ്ചസാര. ഉയർന്ന അളവിൽ പഞ്ചസാരയുടെ ഉപയോഗം, പ്രത്യേകിച്ച് സംസ്കരിച്ച ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും രൂപത്തിൽ കഴിക്കുന്നത്, ശരീരഭാരം, പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. പുതിയ പഠനം പറയുന്നത് പഞ്ചസാര വൃക്കയിലെ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ്. ഓരോ ദിവസവും നിങ്ങൾ കഴിക്കുന്ന പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. […]