Kerala

കുതിരവട്ടത്തെ സൂപ്രണ്ടിന്റെ സസ്പെൻഷൻ; പ്രതിഷേധം കടുപ്പിച്ച് കെജിഎംഒഎ

കോഴിക്കോട് കുതിരവട്ടം ഗവ.മാനസിക ആരോഗ്യ കേന്ദ്രത്തിലെ സുപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം കടുപ്പിച്ച് കെജിഎംഒഎ. കുതിരവട്ടം മാനസികാരോഗ്യാശുപത്രിയിൽ ഇന്നലെ ആരംഭിച്ച ഒപി ബഹിഷ്കരണം സസ്പെൻഷൻ പിൻവലിക്കുന്നതു വരെ തുടരാനാണ് തീരുമാനം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കെജിഎംഒഎയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ട്രേറ്റിലേക്ക് ധർണ നടത്തും. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലും സ്പെഷ്യാലിറ്റി ഒ പി ബഹിഷ്കരിക്കാനും ചൊവ്വാഴ്ച ജില്ലയിലെ എല്ലാ ഡോക്ടർമാരും കൂട്ട അവധി എടുത്ത് പ്രതിഷേധിക്കാനുമാണ് നീക്കം. അത്യാഹിത വിഭാഗവും ലേബർ […]

Health Kerala

കെജിഎംഒഎയുടെ അനിശ്ചിതകാല സമരം ഇന്നുമുതല്‍; രോഗീപരിചരണം മുടങ്ങില്ലെന്ന് ഡോക്ടര്‍മാര്‍

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വീണ്ടും അനിശ്ചിതകാല സമരത്തിലേക്ക്. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സെക്രട്ടേറിയറ്റിനുമുന്നില്‍ ഇന്നു മുതല്‍ അനിശ്ചിതകാല നില്‍പ്പ് സമരം തുടങ്ങും. ശമ്പള വര്‍ധനവിലും ആനുകൂല്യങ്ങളിലും സംസ്ഥാന സര്‍ക്കാര്‍ കടുത്ത അവഗണനയാണ് തങ്ങളോട് കാണിക്കുന്നതെന്നും കെജിഎംഒഎ ആരോപിക്കുന്നു കൊവിഡ് കാലത്ത് ന്യായമായി ലഭിക്കേണ്ട റിസ്‌ക് അലവന്‍സ് നല്‍കിയില്ലെന്നും ശമ്പള പരിഷ്‌കരണം നടപ്പാക്കിയപ്പോള്‍ ആനുപാതിക വര്‍ധനവിന് പകരം ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചെന്നുമാണ് കെജിഎംഒഎ ആരോപിക്കുന്നത്. രോഗീപരിചരണം മുടങ്ങാതെയാകും സമരമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്ന് […]

Kerala

തിരുവോണ നാളിൽ കൊവിഡ് വാക്‌സിനേഷൻ ഒഴിവാക്കണമെന്ന് കെ.ജി.എം.ഒ.എ

ഓണ ദിവസങ്ങളിൽ കൊവിഡ് വാക്‌സിനേഷൻ പരിമിതപ്പെടുത്തണമെന്ന് കെ.ജി.എം.ഒ.എ. ജീവനക്കാർ കൂടുതലുള്ള ആശുപത്രികളിലായി വാക്‌സിനേഷൻ പരിമിതപ്പെടുത്തണം. തിരുവോണ നാളിൽ വാക്‌സിനേഷൻ ഒഴിവാക്കണമെന്ന നിദേശമാണ് കെ.ജി.എം.ഒ.എ സർക്കാരിനോട് ആവശ്യപ്പെട്ടത്. ആരോഗ്യ പ്രവർത്തകർക്ക് വിശ്രമം അനിവാര്യമെന്നും കെ.ജി.എം.ഒ.എ. കഴിഞ്ഞ 20 മാസത്തിലധികമായികൊവിഡ് പ്രധിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അക്ഷീണം പലവിധ സമ്മര്‍ദ്ദങ്ങള്‍ക്കടിപ്പെട്ടു ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കു ആവശ്യമായ വിശ്രമം അനിവാര്യമാണ്. കൊവിഡ് വാക്സിനേഷന്‍ പരിപാടി ഏറെകാലം തുടരേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ആശുപത്രികളുടെ സാധാരണ പ്രവര്‍ത്തനങ്ങള്‍, രോഗികളുടെ ചികിത്സ, മറ്റു രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍, പ്രധിരോധ […]

Kerala

ശമ്പളം തടഞ്ഞുവക്കുന്നതിനെതിരെ കെ.ജി.എം.ഒ.എ സമരരംഗത്തേക്ക്

ഈ മഹാമാരിക്കെതിരെ സാമൂഹ്യ പ്രതിബദ്ധതയോടെ ആത്മാർത്ഥമായും വിശ്രമരഹിതമായും ജോലി ചെയ്തുവരുന്ന ഡോക്ടർമാരുടെ സേവനത്തെ തൃണവത്ഗണിച്ചു കൊണ്ട് ഒരു മാസത്തെ ശമ്പളം സർക്കാർ തടഞ്ഞുവക്കുകയുണ്ടായി നമ്മുടെ സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം അതിൻറെ മൂർധന്യാവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രോഗം ആദ്യമായി റിപ്പോർട്ട് ചെയ്ത ജനുവരി മുതൽ കഴിഞ്ഞ ഒൻപത് മാസക്കാലമായി ഏറ്റവും അപകടകരമായ സാഹചര്യത്തിലാണ് ഈ പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളായ സർക്കാർ ഡോക്ടർമാരുൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകൾ ജോലി ചെയ്തുവരുന്നത്. ഈ മഹാമാരിക്കെതിരെ സാമൂഹ്യ പ്രതിബദ്ധതയോടെ ആത്മാർത്ഥമായും വിശ്രമരഹിതമായും ജോലി ചെയ്തുവരുന്ന ഡോക്ടർമാരുടെ […]

Kerala

ഡോക്ടര്‍മാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്തം: കെ.ജി.എം.ഒ.എ

രോഗവ്യാപന മേഖലയില്‍‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ‌ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കത്തിലാണ് കെ.ജി.എം.ഒ.എയുടെ നിര്‍ദേശം കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷയും ആരോഗ്യവും സംരക്ഷിക്കേണ്ടത് സമൂഹത്തിന്‍റെ ഉത്തരവാദിത്തമാണെന്ന് കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ). രോഗവ്യാപന മേഖലയില്‍‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ‌ സംരക്ഷണത്തിനാവശ്യമായ കാര്യങ്ങള്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച കത്തിലാണ് കെ.ജി.എം.ഒ.എയുടെ നിര്‍ദേശം കത്തിലുള്ള പ്രധാന നിര്‍ദേശങ്ങള്‍ ഇങ്ങനെ പ്രാഥമിക തലത്തിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് കൊറോണ […]