National

‘കേരളം വിജ്ഞാന കേന്ദ്രം, അവസരങ്ങൾ ഇവിടെയുണ്ട്’; നിർമല സീതാരാമൻ

കേരളത്തെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം. അവസരങ്ങൾ കേരളത്തിൽ തന്നെയുണ്ട്. അവസരങ്ങൾ തേടി വിദേശത്തേക്ക് പോകേണ്ടത്തില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ഇപ്പോഴത്തെ യുവാക്കള്‍ ദീര്‍ഘവീക്ഷണം ഉള്ളവരാണ്. കേരളത്തിൽ നിരവധി സ്റ്റാർട്ടപ്പുകൾ വരുന്നുണ്ട്. രാജ്യത്തിനായി കേരളത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതിവേഗം മുന്നേറുന്ന സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേർത്തു.

India Kerala

ഹൈഡല്‍ ടൂറിസം പദ്ധതികളില്‍ അഴിമതി; എം.എം മണിക്കെതിരെ കോണ്‍ഗ്രസ്

ഹൈഡല്‍ ടൂറിസം പദ്ധതികളുടെ മറവില്‍ മന്ത്രി എംഎം മണിയും ബന്ധുക്കളും കോടികളുട അഴിമതി നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. മന്ത്രിയുടെ ബന്ധുക്കള്‍ക്കും കെ.എസ്.ഇ.ബിയിലെ മുന്‍ ഉദ്യോഗസ്ഥർക്കുമാണ് പദ്ധതികള്‍ കൊണ്ട് ലാഭമുണ്ടായതെന്നാണ് ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. അഴിമതി രേഖകളില്‍ വ്യക്തമാണെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. പൊന്‍മുടി, മാട്ടുപ്പെട്ടി, മൂന്നാർ, ആനയിറങ്കല്‍, കല്ലാർകുട്ടി, ചെങ്കുളം, ബാണാസുരാ സാഗർ എന്നിവിടങ്ങളിലെ ഹൈഡല് ടൂറിസം സെന്‍ററുകളുടെ നടത്തിപ്പിലും ടെന്‍ഡർ നടപടികളിലുമാണ് മന്ത്രി എം.എം മണിയും ബന്ധുക്കളും മുന്‍ […]

India Kerala

പത്ത് രൂപയ്ക്ക് നഗരം ചുറ്റി കറങ്ങാം; 15 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; വരുന്നു കെഎസ്‌ആര്‍ടിസിയുടെ ഒറ്റനാണയം സര്‍വീസ്

പാലക്കാട്: വെറും പത്തു രൂപ കൊണ്ട് ഇനി പാലക്കാട് നഗരമാകെ ചുറ്റി കറങ്ങാം. കെഎസ്‌ആര്‍ടിസിയുടെ ഒറ്റനാണയം സിറ്റി സര്‍വീസാണ് യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കുമായി ഈ ഓഫര്‍ തുടങ്ങിവെയ്ക്കുന്നത്. 10 രൂപ ചെലവില്‍ നഗരത്തില്‍ എവിടെയും യാത്ര ചെയ്യാനാകുന്ന കെഎസ്‌ആര്‍ടിസ് പദ്ധതി സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പാലക്കാട് ഡിപ്പോയില്‍ നടപ്പിലാക്കാന്‍ കെഎസ്‌ആര്‍ടിസി പദ്ധതിയിടുന്നത്. നഗരത്തിലെ ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിങ് മാള്‍, സിനിമാ തീയ്യേറ്റര്‍ തുടങ്ങി പ്രധാന ഇടങ്ങളെ ബന്ധിപ്പിച്ചാകും സര്‍വീസ്. 10 രൂപ […]

India Kerala

വിധിയുടെ മറവിൽ വീണ്ടും സ്ത്രീകളെ കയറ്റാനാണ് സർക്കാർ ശ്രമമെങ്കില്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന് കുമ്മനം

വിശാല ബെഞ്ചിന് വിടാനുള്ള സുപ്രീം കോടതി തീരുമാനം സ്വാഗതാർഹമാണെന്ന് കുമ്മനം രാജശേഖരന്‍. വിധിയില്‍ സംസ്ഥാന സർക്കാർ കൈകടത്തരുത്. പുനഃപരിശോധന വിധിയുടെ മറവിൽ വീണ്ടും സ്ത്രീകളെ കയറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ പ്രത്യാഘാതം ഗുരുതരമാകുമെന്നും കുമ്മനം പറഞ്ഞു. സ്ത്രീപ്രവേശന വിധി സ്റ്റേ ചെയ്തില്ലെന്നത് സാങ്കേതികം മാത്രമാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് പറഞ്ഞു‍. വിധി അയ്യപ്പ വിശ്വാസികളുടെ വിജയമാണ്. അരാജകവാദികളെയും നിരീശ്വര വാദികളെയും കയറ്റാൻ സർക്കാർ ശ്രമിക്കരുതെന്നും മുരളീധരന്‍ പറഞ്ഞു.