Kerala

പ്രവാസികളെ കൈവിടില്ല; പുനരധിവാസത്തിനായി ആയിരം കോടി രൂപയുടെ വായ്പ

തിരുവനന്തപുരം: തൊഴിൽ നഷ്ടപ്പെട്ട പ്രവാസികളുടെ പുനരധിവാസത്തിനായി ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ കന്നിബജറ്റ്. ആയിരം കോടി രൂപയുടെ വായ്പാ പദ്ധതിയാണ് പ്രഖ്യാപിക്കപ്പെട്ടത്. കുറഞ്ഞ പലിശയ്ക്കാകും വായ്പ ലഭ്യമാക്കുക. പലിശ ഇളവു നൽകുന്നതിനായി 25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കെഎഫ്‌സിയുടെ വായ്പ അടുത്ത അഞ്ചു വർഷം കൊണ്ട് 10,000 കോടിയായി ഉയർത്തുമെന്നും പ്രഖ്യാപനമുണ്ട്. ഈ വർഷം 4,500 കോടി രൂപയുടെ പുതിയ വായ്പ കെഎഫ്‌സി അനുവദിക്കും. കെഎഫ്‌സിയിൽനിന്ന് വായ്പ എടുത്ത് 2020 മാർച്ചുവരെ കൃത്യമായി തിരിച്ചടച്ചവർക്ക് […]