ഈ വർഷം നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളം ( kerala among ). ന്യൂയോർക്ക് ടൈംസ് ( ny times 52 places travel 2023 ) ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ 13-ാം സ്ഥാനത്താണ് കേരളം. ഒന്നാം സ്ഥാനത്ത് ലണ്ടനും, രണ്ടാം സ്ഥാനത്ത് ജപ്പാനിലെ മൊറിയോകയും, മൂന്നാം സ്ഥാനത്ത് നവാജോ ട്രൈബർ പാർക്ക് മോണ്യുമെന്റ് വാലിയും നാലാം […]
Tag: Kerala Tourism
ടൂറിസം വകുപ്പിലെ തട്ടിപ്പ് പദ്ധതികൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം
ടൂറിസം വകുപ്പിലെ തട്ടിപ്പ് പദ്ധതികൾ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചെന്ന് മന്ത്രി മുഹമ്മദ് റിയാസ് ട്വന്റിഫോറിനോട്. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്നു കർശന നിർദ്ദേശം നൽകി. ഭരണാനുമതി കിട്ടിയ പദ്ധതികൾ എന്ത് കൊണ്ട് വൈകുന്നുവെന്നു കണ്ടെത്താൻ പ്രത്യേക പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.അപ്രായോഗികമായ നിരവധി പദ്ധതികൾക്ക് ഭരണാനുമതി നേടിയെടുത്തെന്നു കണ്ടെത്തലിനെ തുടർന്ന് മന്ത്രി ടൂറിസം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തിര യോഗം ഇന്നലെ വിളിച്ചു ചേർത്തിരുന്നു. ഭരണാനുമതി ലഭിച്ചു പത്തുവർഷത്തിലധികം കഴിഞ്ഞിട്ടും പൂർത്തിയാക്കാത്ത നൂറിലധികം പദ്ധതികളുണ്ടെന്നു ടൂറിസം […]
കൊവിഡ് ഏറ്റവും ബാധിച്ചത് ടൂറിസം മേഖലയെ; പ്രതിസന്ധി മറികടക്കാന്‍ ദീര്‍ഘകാല പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി
കേരളത്തിലെ ടൂറിസം മേഖല വലിയ തിരിച്ചടി നേരിടുകയാണെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി മറികടക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കും. ഓരോ പഞ്ചായത്തിലും ടൂറിസം ഡെസ്റ്റിനേഷന്‍ തുടങ്ങാനുള്ള പദ്ധതി ആലോചനയിലുണ്ട്. എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഒന്നില്‍ കുറയാത്ത ഡെസ്റ്റിനേഷന്‍ ഉണ്ടാകും. കൊവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്ക് ശേഷം പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖലയെ മാത്രം ആശ്രയിച്ചുജീവിക്കുന്നവര്‍ക്ക് പ്രത്യേക പദ്ധതിയുണ്ടാകും. സംസ്ഥാനത്തിന്റെ ഭാവി ഇനി ആഭ്യന്തര […]
മൂന്നാറിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്
വിനോദ സഞ്ചാര മേഖലയിലെ വിലക്കുകള്‍ നീങ്ങിയതോടെ മൂന്നാര്‍ തിരിച്ചുവരവിന്‍റെ പാതയിലാണ്. സംസ്ഥാന അതിര്‍ത്തികള്‍ തുറന്നതോടെ മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണവും കൂടി. ദീര്‍ഘകാലം അടഞ്ഞ് കിടന്ന ഹോട്ടലുകളിലെ മുറികളും സഞ്ചാരികളെക്കൊണ്ട് നിറഞ്ഞ് തുടങ്ങിയിട്ടുണ്ട്. ചിന്നാര്‍ ബോഡിമെട്ട് ചെക്ക്‌പോസ്റ്റുകള്‍ കൂടി തുറന്നതോടെ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. പൂജാ അവധി പ്രമാണിച്ച് നൂറുകണക്കിന് സന്ദര്‍ശകരാണ് മാട്ടുപ്പെട്ടി, രാജമല, വട്ടവട എന്നിവിടങ്ങളില്‍ എത്തിയത്. ഇരുചക്ര വാഹനങ്ങളിലും കാറുകളിലുമായെത്തിയവരെ ഇരുകയ്യും നീട്ടിയാണ് വ്യാപാരികള്‍ സ്വീകരിച്ചത്. മാട്ടുപ്പെട്ടിയിലെ വഴിയോരങ്ങളില്‍ സന്ദര്‍ശകരുടെ ഇഷ്ട വിഭവമായ ചോളവും ക്യാരറ്റും […]
തുറക്കാൻ അനുമതി; പക്ഷേ, സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മിക്കതും തുറന്നില്ല
സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവര്‍ക്കും പ്രവേശനം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും. ബീച്ചുകള്‍ തുറന്നുകൊടുക്കുക നവംബര്‍ ഒന്ന് മുതല്‍. സർക്കാർ അനുമതി ആയെങ്കിലും സംസ്ഥാനത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മിക്കതും തുറന്നില്ല. കോവിഡ് പശ്ചാത്തലത്തിൽ കൂടിയാലോചനകൾക്ക് ശേഷമാകും തീരുമാനം. ഹൗസ് ബോട്ടുകൾ ഓടി തുടങ്ങിയെങ്കിലും സഞ്ചാരികൾ എത്തുമോയെന്ന ആശങ്കയിലാണ് ബോട്ടുടമകൾ. മലയോര, കായലോര ടൂറിസവും സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളും തുറക്കാനാണ് സർക്കാർ അനുമതി. കോവിഡിനെ തുടർന്ന് അടച്ചുപൂട്ടിയ മേഖലക്ക് സർക്കാർ തീരുമാനം പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും സഞ്ചാരികളെത്താൻ ഇനിയും […]
ബീച്ചുകള്‍ ഒഴികെയുള്ള സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും
സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ഇന്നു മുതല്‍ തുറക്കും. ഹില്‍സ്റ്റേഷനുകളും, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളും, കായലോര ടൂറിസം കേന്ദ്രങ്ങളുമാണ് തുറക്കാന്‍ ഉത്തരവായത്. ബീച്ചുകളിലേക്ക് നവംബര്‍ ഒന്നുമുതല്‍ മാത്രമാണ് പ്രവേശനം. കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്താലെ സംസ്ഥാനത്തിന് പുറത്തുള്ളവര്‍ക്ക് പ്രവേശനാനുമതി ഉണ്ടാവു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ടൂറിസം കേന്ദ്രങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുക. കഴിഞ്ഞ ആറുമാസമായി സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.