സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ഇന്ന് മുതൽ നിയന്ത്രണങ്ങളോടെ പ്രവേശനം. ടിപിആർ 16 ശതമാനത്തിൽ കുറവുള്ള ഇടങ്ങളിലാണ് ആരാധനാലയങ്ങൾക്ക് ഇളവ് നൽകിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴി 300 പേർക്കാണ് ഒരു ദിവസം അനുമതി ഉള്ളത്. ഗുരുവായൂർ ക്ഷേത്രത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് ഭക്തരെ പ്രവേശിപ്പിച്ചത്. വെർച്വൽ ക്യൂ വഴി 300 പേർക്കാണ് ഒരു ദിവസം അനുമതി. എന്നാൽ നാലമ്പലത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. തുലാഭാരവും മറ്റ് വഴിപാടുകളും ഉണ്ട്. പത്തു പേരെ മാത്രം ഉൾക്കൊള്ളിച്ച് കല്യാണം നടത്താനും അനുമതി ഉണ്ട്. […]