സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല ഏറ്റെടുത്ത സംഭവത്തില്‍ ഡോ സിസ തോമസിനെതിരെ നടപടിയുണ്ടായേക്കും. സാങ്കേതിക സര്‍വകലാശാല ഡെപ്യൂട്ടി ഡയറക്ടറാണ് ഡോ സിസ തോമസ്. അനുമതി വാങ്ങാതെയാണ് സിസ തോമസ് ചുമതല ഏറ്റതെന്നാണ് സര്‍ക്കാരിന്റെ വാദം. താത്ക്കാലിക ചുമതല നല്‍കിയത് ചട്ടവിരുദ്ധമാണ്. ഡോ സിസ തോമസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് സര്‍ക്കാരിന്റെ നിഗമനം. സര്‍വീസ് ചട്ടലംഘനമുണ്ടായെന്നാണ് വിലയിരുത്തല്‍. ഡോ സിസ തോമസിനോട് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് വിശദീകരണം തേടും. അനുമതി വാങ്ങിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. തീരുമാനം സാങ്കേതിക സര്‍വകലാശാല അറിഞ്ഞില്ല. […]
Tag: KERALA TECHNICAL UNIVERSITY
സാങ്കേതിക സര്‍വകലാശാല വി സി നിയമനം റദ്ദാക്കിയ നടപടി; പുനപരിശോധന സാധ്യത തേടി കേരളം
സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം കോടതി റദ്ദാക്കിയതിന് പിന്നാലെ പുനപരിശോധന സാധ്യത തേടി കേരളം. ചാന്‍സലറും യുജിസിയും നിയമനം അംഗീകരിച്ചതാണെന്നാണ് കേരളത്തിന്റെ വാദം. യുജിസി ചട്ടങ്ങള്‍ ലംഘിച്ചിട്ടില്ലെന്നുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സംസ്ഥാനം. ഡോ.എം എസ് രാജശ്രീയുടെ നിയമനമാണ് സുപ്രിംകോടതി റദ്ദാക്കിയത്. നിയമനം ചട്ടപ്രകാരമല്ലെന്ന ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. വി സി നിയമനത്തില്‍ ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് കൈമാറുക മാത്രമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. സാങ്കേതിക സര്‍വകലാശാല മുന്‍ ഡീന്‍ ശ്രീജിത് പി […]
പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഒരു അവസരം കൂടി നൽകുമെന്ന് സാങ്കേതിക സർവകലാശാല
ബി ടെക് പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് ഒരു അവസരം കൂടി നൽകുമെന്ന് സാങ്കേതിക സർവകലാശാല. ഈ അവസരത്തെ റെഗുലർ ചാൻസായി തന്നെ പരിഗണിക്കുമെന്നും സർവകലാശാല അറിയിച്ചു. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. ബി ടെക് പരീക്ഷ മാറ്റില്ലെന്ന് സാങ്കേതിക സർവകലാശാല അറിയിച്ചിരുന്നു. പരീക്ഷകൾ ഓഫ്‌ലൈനായി തന്നെ നടത്തും. പരീക്ഷകൾ മാറ്റി വെക്കേണ്ട സാഹചര്യം ഇല്ലെന്നും സാങ്കേതിക സർവകലാശാല വിലയിരുത്തി. പരീക്ഷ ഓൺലൈനായി നടത്തണമെന്നായിരുന്നു എ.ഐ.സി.ടി.ഇ.യുടെ ആവശ്യമെന്നും സർവകലാശാല അധികൃതർ അറിയിച്ചു. ബി ടെക് പരീക്ഷ മറ്റന്നാൾ തുടങ്ങാനിരിക്കെയാണ് […]