Kerala

പി സി വിഷ്ണുനാഥ് യുഡിഎഫ് സ്പീക്കര്‍ സ്ഥാനാര്‍ഥി

സ്പീക്കർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കും. പി സി വിഷ്ണുനാഥാണ് സ്ഥാനാർഥി. എം ബി രാജേഷാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. നാളെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ്. 99 എംഎല്‍എമാരുള്ളതിനാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തന്നെ വിജയിക്കുമെന്ന് ഉറപ്പാണെങ്കിലും യുഡിഎഫ് മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നാണ് പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം തുടങ്ങിയത്. നിയമസഭയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. മെയ് 28നാണ് നയപ്രഖ്യാപന പ്രസംഗം. ജൂൺ 4ന് ധനമന്ത്രി കെ എൻ ബാലഗോപാൽ രണ്ടാം പിണറായി സർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിക്കും. 14 വരെ സഭ […]

Kerala

‘സ്പീക്കറെ നീക്കണം’; രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം

സ്പീക്കറെ നീക്കണമെന്ന് വീണ്ടും പ്രതിപക്ഷം. എം.ഉമ്മർ എം.എൽ.എയാണ് ഈ ആവശ്യം ഉന്നയിച്ച് നോട്ടീസ് നൽകിയത്. ഡോളര്‍ക്കടത്ത് കേസില്‍ കസ്റ്റംസ് സ്പീക്കറെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന സാഹചര്യത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. നേരത്തേയും സമാന ആവശ്യം ഉന്നയിച്ച് നോട്ടീസ് നൽകിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രൂക്ഷ ആരോപണങ്ങള്‍ ഉന്നയിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡോളർ കടത്ത് കേസിൽ സ്പീക്കറെ ചോദ്യം ചെയ്യുമെന്നത് ഗൗരവതരമാണെന്നും നിയമസഭയിലെ നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതി നടത്തിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിച്ചിരിക്കുന്നത്. സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന […]