Kerala

തീപിടിത്തത്തില്‍ ചില ഫയലുകള്‍ നഷ്ടപ്പെട്ടു, കത്തിയതില്‍ സുപ്രധാന ഫയലുകളില്ലെന്നും മുഖ്യമന്ത്രി

സെക്രട്ടറിയേറ്റ് തീപിടിത്തത്തില്‍ നഷ്ടപ്പെട്ടത് സുപ്രധാന ഫയലുകള്‍ അല്ല, രണ്ട് സംഘങ്ങള്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെക്രട്ടേറിയറ്റ് തീപിടിത്തത്തില്‍ ഫയലുകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നഷ്ടപ്പെട്ടത് സുപ്രധാന ഫയലുകള്‍ അല്ല. രണ്ട് സംഘങ്ങള്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുന്നുണ്ട്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സെക്രട്ടേറിയറ്റ് തീപിടിത്തത്തിന് പിന്നില്‍ അട്ടിമറിയെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. തീപിടിത്തത്തിന്റെ മറവില്‍ പല ഫയലുകളും കടത്തിയെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ […]

Kerala

സെക്രട്ടറിയേറ്റ് തീപിടിത്തം; കേടായ ഫാനിന്‍റെ സ്വിച്ചില്‍ നിന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായതെന്ന് പ്രാഥമിക നിഗമനം

അതേസമയം സെക്രട്ടറിയേറ്റില്‍ പേപ്പർ ഫയലുകൾ പല സ്ഥലങ്ങളിലായി സൂക്ഷിക്കുന്നത് തീപിടുത്തത്തിന് കാരണമാകുമെന്ന മുന്നറിയിപ്പ് പൊതുഭരണവകുപ്പ് നേരത്തെ നൽകിയിരുന്നതായി റിപ്പോര്‍ട്ട് സെക്രട്ടറിയേറ്റിലുണ്ടായ തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്ന് അന്വേഷണ സംഘത്തിന്‍റെ പ്രാഥമിക നിഗമനം. കേടായ ഫാനിന്‍റെ സ്വിച്ചിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് വിലയിരുത്തൽ. ഫോറൻസിക് പരിശോധന ഫലം ലഭിച്ചാൽ മാത്രമേ യഥാർത്ഥ കാരണം വ്യക്തമാകൂ. ഫയൽ കത്തലിൽ പ്രതിപക്ഷം ദുരൂഹത ആരോപിക്കുമ്പോഴും അട്ടിമറി സാധ്യത തള്ളുകയാണ് അന്വേഷണ സംഘം. കേടായ ഫാനിന്‍റെ സ്വിച്ചിൽ നിന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് അന്വേഷണ സംഘം […]

Kerala

നയതന്ത്ര ഫയലുകള്‍ ഇ- ഫയലുകളല്ലെന്ന് ഹൌസ് കീപ്പിങ് വിഭാഗം അഡീഷനല്‍ സെക്രട്ടറി; ഫയലുകള്‍ നശിച്ചോയെന്ന് സംശയം

സെക്രട്ടേറിയറ്റില്‍ നയതന്ത്ര ഫയലുകള്‍ ഇ ഫയലുകളായി സൂക്ഷിക്കാറില്ല. ഇന്നലെ സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തില്‍ ഇത്തരം ഫയലുകളുണ്ടോയെന്ന് സംശയം വര്‍ധിക്കുകകയാണ്. ഫയലുകളെല്ലാം ഡിജിറ്റൈസ് ചെയ്തെന്നായിരുന്നു സര്‍ക്കാര്‍ വൃത്തങ്ങളുടെ വിശദീകരണം. മന്ത്രിമാരുടെ പ്രോട്ടോകോള്‍ സംബന്ധിച്ച ഫയലുകള്‍ കത്തിനശിച്ചുവെന്ന് ഹൌസ് കീപ്പിങ് അഡീഷണല്‍ സെക്രട്ടറി ഹണി മീഡിയവണിനോട് പറഞ്ഞു. മന്ത്രിമാരുടെ വസതി സംബന്ധിച്ച ഫയലും കത്തിനശിച്ചു. നയതന്ത്ര ഫയലുകള്‍ ഇ-ഫയലാക്കിയിട്ടില്ലെന്നും ഹണി പറഞ്ഞു. അതേസമയം സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസ് എഡിജിപി മനോജ് എബ്രഹാമിന്‍റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സംഭവത്തില്‍ ദുരന്തനിവാരണവിഭാഗവും […]