സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തിന് പിന്നാലെയുണ്ടായ സംഘർഷം ആസൂത്രിതമായിരുന്നുവെന്ന് മന്ത്രി ഇ.പി.ജയരാജന്‍. തീപ്പിടിത്തം നടന്ന ഉടനെ തന്നെ യു.ഡി.എഫിന്റേയും ബി.ജെ.പിയുടേയും ആര്‍.എസ്.എസ്സിന്റേയും നേതാക്കള്‍ കടന്നു വന്ന് വ്യാപകമായ അക്രമം അഴിച്ചുവിട്ടു. സെക്രട്ടറിയേറ്റിനകത്ത് ഒരു കലാപഭൂമിയാക്കി മാറ്റാന്‍ ആസൂത്രിതമായ ഇടപെടലാണ് ഉണ്ടായിട്ടുള്ളത്. ഇവരുടെ സാന്നിധ്യവും ഇടപെടലും കാണുമ്പോള്‍ സംശയങ്ങളേറെയാണ്. അക്രമം സംബന്ധിച്ച് സമഗ്രമായ അന്വേഷണം സര്‍ക്കാര്‍ നടത്തും. ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ പോലീസിനെ അക്രമിച്ചു. കോണ്‍ഗ്രസ് നേതാക്കളും ഇത് ചെയ്തുവെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.
Tag: Kerala Secretariat
സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം; ഫയലുകള്‍ കത്തിനശിച്ചു
സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഭാഗമാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസ് സെക്രട്ടേറിയറ്റില്‍ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം. ഫയലുകള്‍ കത്തിനശിച്ചു. അഗ്നിശമന സേന എത്തി തീയണച്ചു. സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഭാഗമാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസ്. കംപ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇപ്പോള്‍ പൂര്‍ണമായും തീയണച്ചു. അതേസമയം സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.