Kerala

സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം ആറ് വയസാക്കില്ല; അഞ്ച് വയസ് തന്നെയെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശന പ്രായം 5 വയസ്സ് തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എത്രയോ കാലമായി നാട്ടിൽ നിലനിൽക്കുന്ന ഒരു രീതി അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാം ക്ലാസിൽ ചേർക്കുക എന്നതാണ്. സമൂഹത്തെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും മാത്രമേ പ്രവേശന പ്രായം സ്വാഭാവികമായും വർധിപ്പിക്കാൻ കഴിയൂ. അതുകൊണ്ട് അഞ്ചു വയസ്സിൽ കുട്ടികളെ ഒന്നാംക്ലാസിൽ ചേർക്കണമെന്ന് ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് അടുത്ത അക്കാദമിക വർഷവും അതിനുള്ള അവസരം ഉണ്ടാക്കാനാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.  കേരളത്തിന്റെ വിദ്യാഭ്യാസ മാതൃക […]

Kerala

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിശോധന തുടരുന്നു; റിപ്പോര്‍ട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറും

സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ ഗുണനിലവാര പരിശോധന തുടരാന്‍ വിദ്യാഭ്യാസ, ഭക്ഷ്യ വകുപ്പുകളുടെ തീരുമാനം. ഭക്ഷണ ഗുണനിലവാര പരിശോധനയ്‌ക്കൊപ്പം കുടിവെള്ളവും ഭൗതിക സാഹചര്യങ്ങളും പരിശോധിക്കും. സ്‌കൂളുകളെ കുറിച്ചുള്ള റിപ്പോര്‍ട്ട് ജില്ലാ തലത്തില്‍ നിന്നും ഉടന്‍ തന്നെ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറും. കഴിഞ്ഞ രണ്ടു ദിവസമായി സ്‌കൂളുകളില്‍ നടത്തി വരുന്ന പരിശോധന തുടരാനാണ് വിദ്യാഭ്യാസ, ഭക്ഷ്യ വകുപ്പുകളുടെ തീരുമാനം. സ്‌കൂളുകള്‍ തുറക്കുന്നതിനഌമുമ്പു തന്നെ എല്ലാ ഭൗതിക സാഹചര്യങ്ങളുും ഒരുക്കണമെന്ന് സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. […]

Kerala

നീണ്ട അവധിക്ക് വിട; സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും

കോവിഡിനെ തുടർന്ന് അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുകയാണ്. 10,12 ക്ലാസുകളാണ് തുടങ്ങുന്നത്. പ്രത്യേക കോവിഡ് മാനദണ്ഡ‍ങ്ങൾ പാലിച്ച് എട്ടു ലക്ഷത്തിലധികം കുട്ടികൾ ഇന്ന് ക്ലാസുകളിൽ എത്തും. 287 ദിവസങ്ങളാണ് സ്കുളുകൾ അടഞ്ഞ് കിടന്നത്. ഇങ്ങനെയൊരു അധ്യയന കാലം ഒരു വിദ്യാർഥിയും പ്രതീക്ഷിച്ചില്ല. വാർഷിക പരീക്ഷക്കുള്ള തയ്യാറെടുപ്പിനാണ് ഇപ്പോൾ വീണ്ടും സ്കൂളിന്റെ പടി കയറാൻ അനുവാദം ലഭിച്ചത്. പക്ഷെ ചേർന്നിരിക്കാൻ അനുമതിയില്ല. ഒരു ബെഞ്ചിൽ ഒരാൾ മാത്രം. മാസ്കിടണം. ഇടക്കിടെ കൈ കഴുകണം. കൂട്ടം കൂടരുത്. വെള്ളവും […]

Kerala

കെ.എസ്.ആർ.ടി.സി മുഴുവൻ സർവീസുകളും,പാസഞ്ചർ ട്രെയിനുകളും ഓടും

സംസ്ഥാനത്തെ സ്കൂളുകൾ നാളെ മുതൽ ഭാഗികമായി തുറക്കും. കോവിഡിൽ താഴു വീണ സ്കൂളുകൾ 9 മാസത്തെ ഇടവേളക്ക് ശേഷമാണ് തുറക്കുന്നത്. ക്ലാസുകളിൽ പങ്കെടുക്കാൻ രക്ഷിതാക്കളുടെ സമ്മതപത്രം നിർബന്ധമാണ്. ഹാജർ നിർബന്ധമാക്കിയിട്ടില്ല. ഒരു ക്ലാസിലെ പകുതി കുട്ടികൾ ഒരു സമയം എന്ന രീതിയിലാണ് ക്രമീകരണം. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ ക്രമീകരിക്കണമെന്നും വിദ്യാഭ്യാസവകുപ്പ് നിർദേശം നൽകി. 10, 12 ക്ലാസുകളിൽ 300ൽ കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് […]