Kerala

2019 ലെ കേരളാ സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു; എസ്. ഹരീഷിന്‍റെ ‘മീശ’ മികച്ച നോവൽ

2019 ലെ കേരളാ സാഹിത്യ അക്കാദമി പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. എസ്.ഹരീഷിന്‍റെ ‘മീശ ’ നോവൽ വിഭാഗത്തിൽ പുരസ്ക്കാരത്തിന് അർഹമായി. 25000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്‌കാരം. പി. വത്സലയും എൻവിപി ഉണിത്തിരിയും വിശിഷ്ടാംഗത്വത്തിന് അര്‍ഹരായി. 50,000 രൂപയും സ്വർണ്ണപതക്കവും ഫലകവുമാണ് സമ്മാനം. ദലിത് ബന്ധു എൻ.കെ.ജോസ്, പാലക്കീഴ് നാരായണൻ, പി.അപ്പുക്കുട്ടൻ, റോസ് മേരി, യു.കലാനാഥൻ, സി.പി.അബൂബക്കർ എന്നിവർക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു. ഹാസ സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് ‘ഈശ്വരൻ മാത്രം സാക്ഷി’ എന്ന പുസ്തകത്തിലൂടെ സത്യൻ അന്തിക്കാട് […]