HEAD LINES Kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്ക് ശേഷം ഇടിയും മിന്നലോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരള-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും, കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. അതേസമയം തിരുവനന്തപുരം താലൂക്കില്‍ ദുരിതാശ്വാസ […]

HEAD LINES Kerala

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ തുടരും. 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേരള, കര്‍ണാടക, ലക്ഷ്വദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നുണ്ട്. സംസ്ഥാനത്ത് ഒക്ടോബര്‍ ഒന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്. അടുത്ത മണിക്കൂറുകളില്‍ ഈ ന്യൂനമര്‍ദങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കും. കനത്ത […]

Kerala

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യത; അതിശക്തമായ മഴ വരുന്നു, 2 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലർട്ട് തുടരുകയാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്നാണ് നിര്‍ദ്ദേശം. ഇനി വടക്കൻ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. മറ്റന്നാൾ 11 ജില്ലകളിലും വെള്ളിയാഴ്ച 12 ജില്ലകളിലും യെല്ലോ അലർട്ടാണ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ അടുത്ത മണിക്കൂറുകളിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ കാലവർഷം സജീവമാകുന്നത്. 

Kerala

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ, അവധി എന്നിവ അറിയാം…

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ ശക്തമായത് കണ്ടക്കിലെടുത്ത് […]

Kerala

സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യത; 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

കടുത്ത ചൂടിനിടെ സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ജില്ലകളിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.  ഞായറാഴ്ച്ച വരെ തെക്കൻ കേരളത്തിലെയും മധ്യകേരളത്തിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ലഭിച്ചേക്കും. മലയോര മേഖലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അതേസമയം ഉയർന്ന ചൂടാണ് സംസ്ഥാനത്ത് പലയിടങ്ങളിലും രേഖപ്പെടുത്തുന്നത്. പാലക്കാടാണ് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത്.38.4 °C. പുനലൂർ 37.5°C, […]

Kerala

ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍, മധ്യ ജില്ലകളില്‍ ഇന്ന് കൂടുതല്‍ മഴ ലഭിക്കും. ബംഗാള്‍ ഉത്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം. നിലവില്‍ ശ്രീലങ്കയ്ക്ക് മുകളിലുള്ള തീവ്രന്യൂനമര്‍ദം ഇന്ന് തിരികെ കടലില്‍ പ്രവേശിക്കും. തുടര്‍ന്ന് ദുര്‍ബലമാകാനാണ് സാധ്യത. ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രതപാലിക്കണം. അടുത്ത ദിവസങ്ങളില്‍ ബീച്ച് ഭാഗങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര പ്രദേശങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കും. ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പുകള്‍ നല്‍കിയിട്ടില്ല. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമാകാന്‍ കാരണം. കേരള തീരത്ത് നിലവില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല. സംസ്ഥാനത്ത് ഒക്ടോബര്‍ അഞ്ചുവരെ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്നലെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ […]

Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ശക്തമായ കാറ്റിനും സാധ്യത

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരളതീരത്ത് വ്യാഴാഴ്ച വരെ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഉത്രാട ദിനമായ നാളെ എറണാകുളം മുതല്‍ കണ്ണൂര്‍ വരെയുള്ള എട്ട് ജില്ലകളിലും തിരുവോണ ദിനത്തില്‍ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് […]

Kerala

ചക്രവാതച്ചുഴി; സംസ്ഥാനത്ത് മഴ തുടരാന്‍ സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. ലക്ഷദ്വീപിനും അറബിക്കടലിനും സമീപത്തായി ചക്രവാതച്ചുഴി രൂപം കൊണ്ടതിനാലാണ് സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തി. ഒരു ന്യൂനമര്‍ദ പാത്തി മഹാരാഷ്ട്ര വരെയും മറ്റൊരു ന്യൂനപക്ഷ പാത്തി കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ വരെയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ സമ്മര്‍ദഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് സംസ്ഥാനത്ത് നാല് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് […]

Kerala

സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരും : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ. മധ്യ-തെക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രതവേണം. തമിഴ്നാടിന് മുകളിൽ നിലനില്കുന്ന അന്തരീക്ഷചുഴിയാണ് മഴയ്ക്ക് കാരണമെന്നും തിരുവനന്തപുരം ഐഎംഡി ഡയറക്ടർ കെ സന്തോഷ് ട്വന്റിഫോറിനോട് പറഞ്ഞു. ശക്തമായ മഴയിൽ അതീവജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ടുണ്ട്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മൽസ്യത്തൊഴിലാളികൾക്കേർപ്പെടുത്തിയ വിലക്ക് കർശനമായി പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടർ അറിയിച്ചു.നാളെയും എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കൊപ്പം ഇടിമിന്നലിന് സാധ്യതയുണ്ടെന്നും മലയോരമേഖലയിൽ […]