കോവിൻ സൈറ്റിൽ വാക്സിൻ സ്ലോട്ട് ലഭിക്കാത്തവർക്ക് പുതിയ വഴി നിർദേശിച്ച് കേരളാ പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. vaccinefind.in വെബ്സൈറ്റിലൂടെയാണ് വാക്‌സിൻ സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കുക. ഒട്ടുമിക്ക വെബ്‌സൈറ്റുകളും ആപ്പുകളും ഒരു ആഴ്ചത്തെ സ്ലോട്ടുകൾ കാണിക്കുമ്പോൾ, ഈ വെബ്‌സൈറ്റിൽ അടുത്ത രണ്ട് ആഴ്ചത്തെ വാക്സിൻ സ്ലോട്ടുകൾ കാണിക്കും. വാക്സിൻ ലഭ്യമായ ദിവസങ്ങൾ പച്ച നിറത്തിൽ രേഖപ്പെടുത്തിയിരിക്കും. അതുകൊണ്ട് തന്നെ വേഗത്തിൽ ഒഴിവുള്ള തീയതി കണ്ടെത്തി ബുക്ക് ചെയ്യാനുമാകും. വാക്സിൻ സ്ലോട്ടുകളുടെ ലഭ്യത ഓരോ 30 സെക്കന്റിലും ചെക്ക് […]
Tag: Kerala police
ലോക്ഡൗണിന് മുൻപ് നാട്ടിലെത്താൻ അതിർത്തികളിൽ തിരക്ക്; പരിശോധന കർശനമാക്കി
ലോക്ഡൗണിന് മണിക്കൂറുകൾ മാത്രം അവശേഷിക്കേ അതിർത്തികളിൽ ജനത്തിരക്ക് കൂടുന്നു. ഇന്ന് തന്നെ നാട്ടിലേക്കെത്താനുള്ള ശ്രമത്തിലാണ് ആളുകൾ. അതിർത്തികളിൽ പൊലീസ് പരിശോധന കർശനമാക്കി. പ്രത്യേക സാഹചര്യത്തിൽ കെഎസ്ആർടി ഇന്ന് കൂടുതൽ ദീർഘദൂര സർവീസുകൾ നടത്തും. കൊവിഡ് പരിശോധനയ്ക്ക് ശേഷമാണ് അതിർത്തിയിൽ നിന്നും ആളുകളെ കടത്തിവിടുന്നത്. വാഹന പരിശോധനയും ശക്തമാണ്. പാസുകൾ ഉള്ളവർക്ക് മാത്രമാണ് സംസ്ഥാനത്തേക്ക് പ്രവേശനാനുമതി ഉള്ളൂ. പാസില്ലാത്തവർക്ക് താത്ക്കാലിക പാസുകൾ ഏർപ്പെടുത്താനുള്ള നടപടികളും തുടരുകയാണ്.
ലോക്ഡൗൺ ഇളവുകൾ വെട്ടിക്കുറച്ചേക്കും; നിയന്ത്രണങ്ങൾ കർശനമാക്കാൻ പൊലീസിന് നിർദേശം
സംസ്ഥാനത്ത് ലോക്ഡൗൺ ഇളവുകൾ വെട്ടിക്കുറച്ചേക്കും. കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് ലോക്ഡൗൺ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്. നാളെ മുതലാണ് നിലവിൽ വരിക.എന്നാൽ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ നിലവിലുള്ള മാർഗ നിർദേശത്തിൽ വിവിധ വകുപ്പ് മേധാവികൾക്ക് അതൃപ്തി ഉണ്ടായിരുന്നു. കൂടുതൽ ഇളവുകൾ അനുവദിച്ചു എന്നതായിരുന്നു അതൃപ്തിക്ക് കാരണം. ഇളവുകൾ നൽകിയാൽ ലോക്ഡൗണിന്റെ ഫലം വിപരീതമായിരിക്കും എന്നാണ് ആരോപണം. നിരത്തുകളിൽ കൂടുതൽ ആളുകളിറങ്ങിയാൽ പൊലീസിന് ഇടപെടേണ്ടി വരും. അത് […]
5000 രൂപ കൈക്കൂലി വാങ്ങിയ എ.എസ്.ഐക്ക് രണ്ട് വര്‍ഷം തടവും പിഴയും വിധിച്ച് കോടതി
5,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ശാന്തൻപാറ സ്റ്റേഷനിലെ എ.എസ്.ഐ, എം.വി.ജോയിക്ക് രണ്ടു വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യനാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. അടിപിടി കേസിലെ പ്രതിയായ ഇടുക്കി സ്വദേശി രാജൻ്റെ കൈയിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്. ഒരു അടിപിടികേസില്‍ നിന്നും രാജനെ ഒഴിവാക്കുവാനാണ് എ.എസ്.ഐ 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. ഇടുക്കി വിജിലൻസ് ഡി.വൈ.എസ്.പി, പി.ടി. കൃഷ്ണൻകുട്ടിയാണ് കേസ് അന്വേഷിച്ചത്. […]
പോലീസ് ക്യാന്റീനില് അഴിമതിയും വ്യാപക ക്രമക്കേടും; 11 ലക്ഷത്തിന്റെ സാധനങ്ങള്‍ കാണാനില്ല
അടൂര്‍ സബ്‌സിഡിയറി സെന്‍ട്രല്‍ പോലീസ് ക്യാന്റീനില് അഴിമതിയും വ്യാപക ക്രമക്കേടുമെന്ന് കണ്ടെത്തല്‍. ആവശ്യമില്ലാതെ 42 ലക്ഷത്തിന്റെ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയെന്നും 11 ലക്ഷത്തിന്റെ സാധനങ്ങള്‍ കാണാനില്ലെന്നും കെ.എ.പി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് ജയനാഥ് ജെ ഐ.പി.എസിന്റെ പരിശോധനയിലാണ് കണ്ടെത്തിയത്. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റില്ലാതെ ക്യാന്റീനില്‍ ജോലി ചെയ്യുന്നവരെയും കണ്ടെത്തി. ഇതുസബന്ധിച്ച റിപ്പോര്‍ട്ട് കമാന്‍ഡന്റ് ജയനാഥ്, ഡിജിപിക്ക് കൈമാറി. റിപ്പോര്‍ട്ടില്‍ പോലീസ് തലപ്പത്തുള്ളവര്‍ക്കെതിരെയും വിമര്‍ശനമുണ്ട്. ക്യാന്റീന്‍ ക്രമക്കേട് നേരത്തെ അറിയിച്ചിട്ടും നടപടിയില്ലെന്നും കുറ്റക്കാരെ കണ്ടെത്താനും ശിക്ഷ നല്‍കാനും നടപടിയുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. […]
വീട്ടില്‍ കാവല്‍ നിര്‍ത്തിയ പട്ടി യജമാനനെ കടിക്കുന്നതിനു തുല്യമാണ് കേരളത്തിലെ പൊലീസിന്‍റെ രീതി: ഹരീഷ് വാസുദേവന്‍
പല കോണുകളില്‍ നിന്നായി സംസ്ഥാനത്തു നടക്കുന്ന പൊലീസിന്‍റെ മോശം പെരുമാറ്റങ്ങളില്‍ നിശിത വിമര്‍ശനവുമായി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തെ പല സ്ഥലങ്ങളില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റങ്ങളെ ബന്ധിച്ച കുറിപ്പുകള്‍ നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. പരസ്യമായ തെറിവിളി, അധിക്ഷേപം ഒക്കെ നേരിടുന്ന പൗരന്മാര്‍ വീഡിയോ തെളിവുകള്‍ സഹിതം രംഗത്ത് വന്നിട്ടും അത്തരം പൊലീസ് ഓഫീസര്‍മാര്‍ക്ക് എതിരെ ഗൗരവമായ ഒരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് ഹരീഷ് വാസുദേവന്‍ ചൂണ്ടിക്കാട്ടുന്നു. പരാതി ഉയരുമ്പോള്‍ വെറും […]
പൊലീസ് നിയമഭേദഗതി നിയമം; മാധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കില്ലെന്ന് സി.പി.എം കേന്ദ്രനേതൃത്വം
പൊലീസ് നിയമഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തെയും വ്യക്തി സ്വാതന്ത്ര്യത്തെയും ബാധിക്കില്ലെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. നിയമം നടപ്പിലാക്കുമ്പോൾ ഇക്കാര്യം ഉറപ്പുവരുത്തുമെന്നും സി.പി.എം വ്യക്തമാക്കി. അതേസമയം ഭേദഗതിക്കെതിരെ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ രംഗത്തെത്തി. മനുഷ്യത്വവിരുദ്ധവും എതിർപ്പുകളെ നിശബ്ദമാക്കുന്നതുമാണ് ഭേദഗതിയെന്ന് അദ്ദേഹം പറഞ്ഞു. ഭേദഗതി പിൻവലിക്കണമെന്നും പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടാണ് പുതിയ പൊലീസ് നിയമം ഭേദഗതി ചെയ്തുള്ള വിജ്ഞാപനമിറങ്ങിയത്. ഭേദഗതി പ്രകാരം സൈബര്‍ ഇടത്തില്‍ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ ആയ കാര്യങ്ങൾ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ […]
സ്ത്രീകൾക്കെതിരായ അതിക്രമ കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കർശന മാർഗനിർദേശങ്ങളുമായി പൊലീസ് മേധാവിയുടെ ഉത്തരവ്
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്നതിൽ കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്. ലൈംഗീകാതിക്രമം ഉള്‍പ്പടെയുള്ളവയെക്കുറിച്ച് വിവരം ലഭിച്ചാല്‍ ആദ്യം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണം. കഴമ്പുള്ള പരാതികളിൽ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്ത സാഹചര്യമുണ്ടായാല്‍ ഉദ്യോഗസ്ഥന്‍ ശിക്ഷിക്കപ്പെടാമെന്നും ഡി.ജി.പി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നതിൽ പാളിച്ചകൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഡി.ജി.പി വീണ്ടും മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കി ഉത്തരവിറക്കിയത്. ജില്ലാ പോലീസ് മേധാവികൾക്കും എസ്എച്ച്ഒമാർക്കുമടക്കം കൈമാറിയ സുപ്രധാന നിർദ്ദേശങ്ങൾ പ്രകാരം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് വിവരം […]
സി.പി ജലീൽ വെടിയുതിർത്തിട്ടില്ല; പൊലീസിന് തിരിച്ചടിയായി ഫോറൻസിക് റിപ്പോർട്ട്
വയനാട് വൈത്തിരിയിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി. പി ജലീൽ പൊലീസിന് നേരെ വെടിയുതിർത്തിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ട്. തോക്കുകളുടെ ശാസ്ത്രീയ പരിശോധനാഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിലാണ് വൈത്തിരിയിലെ റിസോർട്ടിൽ ജലീലിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റിസോർട്ടിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ജലീൽ പൊലീസിന് നേരെ വെടിയുതിർത്തെന്നും തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. വ്യാജ ഏറ്റമുട്ടൽ നടന്നുവെന്ന വാദം ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ഫോറൻസിക് റിപ്പോർട്ട്. പൊലീസ് സമർപ്പിച്ച ജലീലിന്റേതെന്ന് […]
കോവിഡ് പ്രതിരോധത്തിനായി സ്പെഷ്യല്‍ യൂണിറ്റുകളിലേയും ഉദ്യോഗസ്ഥര്‍ രംഗത്ത്; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 2,60,663 കേസുകള്‍
പകര്‍ച്ചവ്യാധിയോടനുബന്ധിച്ച് കേരള പോലീസിന് ഒരു ലോക്ക്ഡൗണ്‍ നടപ്പിലാക്കേണ്ടിവന്നത് ആദ്യമായാണ്. ഈ മേഖലയില്‍ ഒരു പരിചയവും ഇല്ലാതെയാണ് പോലീസ് ഈ ചുമതല ഏറ്റെടുത്തത്. കേരളത്തില്‍ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് ആറ് മാസം തികഞ്ഞ സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിന് കേരള പോലീസിലെ എല്ലാ ഉദ്യോഗസ്ഥരും മുന്‍പന്തിയില്‍ തന്നെയാണെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സമ്പര്‍ക്ക വ്യാപനം കുറയ്ക്കുന്നതിനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങളില്‍ പങ്കാളിയാവുകയാണ് ഇനി പോലീസിന്‍റെ ചുമതല. ഇതിനായി വിജിലന്‍സ് ഉള്‍പ്പെടെയുള്ള സ്പെഷ്യല്‍ യൂണിറ്റുകളിലെ സിവില്‍ […]