ഇന്നലെ സസ്പെൻഡ് ചെയ്ത പൊലീസുദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. ഗ്രേഡ് എസ്.ഐ സാബുരാജനാണ് മെഡൽ ലഭിച്ചത്. മന്ത്രി പി. രാജീവിന്റെ യാത്രാറൂട്ടിൽ മാറ്റം വരുത്തിയതിനാണ് ഗ്രേഡ് എസ്.ഐ സാബുരാജനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷനെതിരെ സേനയിൽ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് ഉദ്യോഗസ്ഥന് അംഗീകാരം ലഭിക്കുന്നത്. മന്ത്രി പി. രാജീവിന് പൈലറ്റ് പോയ എസ് ഐയെ ഇന്നലെയാണ് കമ്മിഷണർ സസ്പെൻസ് ചെയ്തത്. പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. മുഖ്യമന്ത്രിയുടെ 2022ലെ പൊലീസ് മെഡൽ സംസ്ഥാന പൊലീസ് സേനയിലെ […]
Tag: Kerala police
വരുന്നു അവഞ്ചേഴ്സ്; എൻ.എസ്.ജി മാതൃകയിൽ കേരള പൊലീസിന്റെ കമാൻഡോ സംഘം
നഗര പ്രദേശങ്ങളിൽ പെട്ടെന്നുണ്ടാകുന്ന സുരക്ഷാ സാഹചര്യങ്ങൾ നേരിടാൻ കമാൻഡോ സംഘത്തെ രൂപീകരിച്ച് കേരള പൊലീസ്. അവഞ്ചേഴ്സ് എന്ന പേരിലാണ് കമാൻഡോ സംഘം ഇറങ്ങുന്നത്. എൻ.എസ്.ജി മാതൃകയിൽ പ്രവർത്തിക്കുന്ന സംഘം ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുൾപ്പടെ ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് ശുപാർശ നൽകിയിരിക്കുകയാണ്. ഭീകരവാദ ആക്രണമണങ്ങൾ മുതൽ ഗുണ്ടാ ആക്രമണങ്ങൾ വരെ നേരിടുന്ന ചുമതല അവഞ്ചേഴ്സ് എന്ന് പേരിട്ടിരിക്കുന്ന കമാൻഡോ സംഘത്തിന് നൽകും. അവഞ്ചേഴ്സ് രൂപീകരിച്ച നടപടിക്ക് സാധുത തേടി സംസ്ഥാന പൊലീസ് […]
വീട് കുത്തിത്തുറന്ന് മോഷണം; പ്രതികളെ പിടികൂടാൻ ബംഗാളിലും ചെന്നൈയിലുമെത്തി കേരളാ പൊലീസ്; കുറ്റാന്വേഷണ മികവിന് കയ്യടി
വീട് കുത്തിത്തുറന്ന് 38 പവൻ സ്വർണം മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ പശ്ചിമബംഗാളിലെത്തി പിടികൂടി കേരള പൊലീസ്. തൃശ്ശൂർ ടൌൺ വെസ്റ്റ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ. സി ബൈജുവിൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് വെസ്റ്റ് ബംഗാളിലെത്തി പ്രതികളെ പിടികൂടിയത്. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് സ്വീകരണം നൽകി. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ വിഡിയോ പങ്കുവച്ചു. കഴിഞ്ഞ ജൂൺ 16 നാണ് പൂങ്കുന്നത്ത് പൂട്ടിക്കിടന്ന വീട് കുത്തിപൊളിച്ച് മുപ്പത്തിയെട്ടു പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ ഇതരസംസ്ഥാന […]
ചങ്ങനാശേരി ഡി.വൈ.എസ്.പിയടക്കം നാല് പൊലീസുകാർക്ക് ഗുണ്ടാ മാഫിയയുമായി ബന്ധം; നടപടി
കോട്ടയത്ത് ചങ്ങനാശേരി ഡിവൈ.എസ്.പിയടക്കം നാല് പൊലീസുകാർക്ക് ഗുണ്ടാമാഫിയയുമായി ബന്ധമെന്ന് കണ്ടെത്തൽ.സ്ഥിരം ക്രിമിനലായ അരുൺ ഗോപനുമായുള്ള വഴിവിട്ട ബന്ധമാണ് രഹസ്യാന്വേഷണത്തിൽ വ്യക്തമായത്.നാല് പേർക്കെതിരെയും കർശന നടപടിക്ക് ദക്ഷിണമേഖല ഐ.ജി പി.പ്രകാശ് നിർദേശിച്ചു. കോട്ടയം ജില്ലയിലെ ഗുണ്ടാപട്ടികയിൽപെട്ടയാളാണ് അരുൺ ഗോപൻ.കുഴൽപ്പണക്കടത്തും വധശ്രമവും ഉൾപ്പെടെ ഒട്ടേറെ കേസിലെ പ്രതി. ഇയാളുമായിട്ടാണ് ഒരു ഡിവൈ.എസ്.പിയടക്കം നാല് പൊലീസുകാർ വഴിവിട്ട അടുപ്പം പുലർത്തിയത്.അരുൺ ഗോപനെ ഹണിട്രാപ് കേസിൽ അടുത്തിടെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് രാത്രി ചങ്ങനാശേരി ഡിവൈ.എസ്.പി, തന്റെ അധികാര […]
ഇന്നത്തെ കോൺഗ്രസ് പ്രതിഷേധം; കെ സുധാകരന് പൊലീസിന്റെ മുന്നറിയിപ്പ്
മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലിന് പിന്നാലെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന് പൊലീസിന്റെ മുന്നറിയിപ്പ്. മാർച്ചുകളിൽ സംഘർഷമുണ്ടാക്കിയാൽ കർശന നടപടിയാകും സ്വീകരിക്കുകയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇന്ന് നടക്കുന്ന പ്രതിഷേധങ്ങളിൽ വലിയ രീതിയിലുള്ള സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്കിടെ സംഘർഷമുണ്ടായിരുന്നു. വരും ദിവസങ്ങളിലെല്ലാം പ്രതിഷേധവും സമരവും ശക്തമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. പിണറായി വിജയൻ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഇന്ന് കളക്ട്രേറ്റുകളിലേക്കാണ് പ്രതിഷേധ മാർച്ച് നടക്കുന്നത്. […]
‘രാത്രി തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു’, ഒട്ടും സുരക്ഷിതമായി തോന്നിയില്ല; പൊലീസില്‍ നിന്നും മോശം അനുഭവമുണ്ടായെന്ന് അര്‍ച്ചന കവി
പൊലീസ് മോശമായി പെരുമാറി,ഒട്ടും സുരക്ഷിതമായി തോന്നിയില്ല, കേരള പൊലീസില്‍ നിന്നും നേരിട്ട മോശം അനുഭവം തുറന്ന് പറഞ്ഞ് നടി അര്‍ച്ചന കവി. പൊലീസ് മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും അർച്ചന ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.(Archana Kavi face a bad experience with the kerala police) Read Also: വിഭജനത്തിൽ വേർപിരിഞ്ഞു; നീണ്ട 75 വർഷത്തിന് ശേഷം ജനിച്ച മണ്ണിലേക്ക് തിരിച്ചെത്തി മുംതാസ്… സുഹൃത്തിനും കുടുംബത്തിനുമൊപ്പം രാത്രി യാത്ര ചെയ്യവേയാണ് മോശം അനുഭവം നേരിട്ടതെന്ന് താരം […]
‘ഇത് താൻ ടാ പൊലീസ്’ യാചകനെ കുളിപ്പിച്ചു വൃത്തിയാക്കി പൊലീസുകാരൻ
പൊലീസെന്നാൽ സർക്കാരുകളുടെ മർദ്ദനോപകരണങ്ങളാണെന്ന കാഴ്ചപ്പാട് ഇന്നും നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. തലയിലെ തൊപ്പി പൊതുജനങ്ങളുടെ മേൽ കുതിര കയറാനുള്ള അധികാര ചിഹ്നമാണെന്ന് ധരിക്കുന്ന ഒരു ചെറു ന്യൂനപക്ഷം സേനയിൽ ഉണ്ടെന്നത് സത്യമാണ്. എന്നാൽ അടുത്ത കാലങ്ങളിലായി നടന്ന പ്രകൃതി ദുരന്തങ്ങളും, കൊവിഡ് മഹാമാരിയും സംസ്ഥാന പൊലീസിൻ്റെ മനുഷ്യമുഖം വെളിപ്പെടുത്തുന്നവയായിരുന്നു. തിരുവനന്തപുരം നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ട്രാഫിക് പൊലീസുകാരൻ ഇന്ന് വാർത്തയിൽ നിറയുന്നതും ഈ മനുഷ്യമുഖം കൊണ്ടാണ്. ഒരു സോപ്പു വാങ്ങിത്തരുമോ എന്നു ചോദിച്ച യാചക വയോധികനെ പൊലീസുകാരൻ […]
ഡ്രോൺ ആക്രമണം: ‘ആന്റി ഡ്രോൺ മൊബൈൽ സിസ്റ്റം’ രണ്ടു മാസത്തിനകമെന്ന് കേരളാ പൊലീസ്
ഡ്രോണുകളെ നിർവീര്യമാക്കാനും തകർക്കാനും ശേഷിയുള്ള ‘ആന്റി ഡ്രോൺ മൊബൈൽ സിസ്റ്റം’ രണ്ടു മാസത്തിനകം സ്വന്തമാകുമെന്ന് കേരള പൊലീസ്. ഡ്രോൺ ഫൊറൻസിക് ഗവേഷണ കേന്ദ്രത്തിൽ സംവിധാനത്തിന്റെ നിർമാണം പുരോഗമിക്കുകയാണെന്നും കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ അറിയിച്ചു. ഡ്രോൺ ഉപയോഗിച്ചുള്ള ആക്രമണം രാജ്യത്ത് വ്യാപകമായ പശ്ചാത്തലത്തിലാണു ജീപ്പിൽ ഘടിപ്പിക്കുന്ന ആന്റി ഡ്രോൺ നിർമിക്കുന്നതെന്നും ഇതിലെ റഡാറിന് 5 കിലോമീറ്റർ ചുറ്റളവിൽ പറക്കുന്ന ഡ്രോണുകളെ കണ്ടെത്താനാവുമെന്നും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഡ്രോണിന്റെ വേഗവും ലക്ഷ്യവുമെല്ലാം കമ്പ്യൂട്ടറിൽ തെളിയുമെന്നും അതിനെ ജാമർ […]
കേരളാ പൊലീസിൽ ട്രാൻസ്‌ജെൻഡേഴ്‌സും; പ്രാഥമിക ചർച്ചകൾ പുരോഗമിക്കുന്നു
ട്രാൻസ്ജൻഡേഴ്‌സിനെ പൊലീസ് സേനയിലെടുക്കാൻ പ്രാഥമിക ചർച്ച. ആഭ്യന്തര വകുപ്പാണ് സാധ്യത പരിശോധിക്കുന്നത്. ഇത് സംബന്ധിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കാൻ എ.ഡി.ജി.പിമാരെ ചുമതലപ്പെടുത്തി. ( kerala police includes transgender ) ട്രാൻസ്‌ജെൻഡേഴ്‌സിനെ വിവിധ വകുപ്പുകളിൽ നിയമിക്കണമെന്ന് നിർദേശിച്ച് വനിതാ ശിശുക്ഷേമ വകുപ്പ് ശുപാർശ നൽകിയിരുന്നു. ഈ ശുപാർശയോടൊപ്പമാണ് ട്രാൻസ്‌ജെൻഡേഴ്‌സിനെ പൊലീസ് സേനയിലും നിയമിക്കണമെന്ന ആലോചന സർക്കാർ തലത്തിൽ ആരംഭിച്ചത്. ഇക്കാര്യം ആഭ്യന്തര വകുപ്പിനെ അറിയിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വിഷയം സംബന്ധിച്ച പഠന റിപ്പോർട്ട് സമർപ്പിക്കാൻ ക്രമസമാധാന […]
വീണ്ടും പൊലീസിന്റെ ക്രൂരമര്‍ദനം; ട്രെയിന്‍ യാത്രക്കാരനെ ബൂട്ടിട്ട് ചവിട്ടി
കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച് പൊലീസ്. സ്ലീപ്പര്‍ ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലി എക്‌സ്പ്രസില്‍ വെച്ച് യാത്രക്കാരെ ബൂട്ടിട്ട് പൊലീസ് ചവിട്ടിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസിപിക്കാണ് അന്വേഷണ ചുമതല. മനുഷ്യാവകാശ ലംഘനമുണ്ടായോ എന്നും അന്വേഷിക്കും. മര്‍ദനത്തിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതില്‍ക്കലേക്ക് യാത്രക്കാരനെ ചവിട്ടി മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ പുറത്തായതോടെ മോശമായി പെരുമാറിയിട്ടില്ലെന്ന വിശദീകരണവുമായി എഎസ്‌ഐ പ്രമോദ് രംഗത്തെത്തി. റെയില്‍വേ പൊലീസും സംഭവത്തില്‍ അന്വേഷണമാരംഭിച്ചതായി സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. […]