ചങ്ങനാശേരിയിലെ ദൃശ്യം മോഡൽ കൊലപാതകത്തിൽ കേസിലെ കൂട്ടുപ്രതികൾക്കായി അന്വേഷണം വിപുലമാക്കി പൊലീസ്. മുഖ്യപ്രതി മുത്തുകുമാറിനെ സഹായിച്ച കോട്ടയം മാങ്ങാനം സ്വദേശിയായ ബിബിൻ, ബിനോയ് എന്നിവരാണ് പിടിയിലാകാനുള്ളത്. ഇവർ സംസ്ഥാനം വിട്ടതായാണ് വിവരം. കൊല്ലപ്പെട്ട ബിന്ദു മോന് ഭാര്യയുമായി ബന്ധമുണ്ടെന്ന മുഖ്യപ്രതി മുത്തുകുമാറിൻ്റെ സംശയമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. പുതുപ്പള്ളി സ്വദേശികളായ രണ്ടുപേർക്കു വേണ്ടിയാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. കേസിലെ മുഖ്യപ്രതിയായ മുത്തു കുമാറിന് ഇവർ രണ്ടുപേരുടെയും സഹായം കിട്ടിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. മരണ കാരണം ക്രൂര […]
Tag: Kerala police
കേരളത്തിലെ 873 പൊലീസുകാർക്ക് പോപ്പുലർ ഫ്രണ്ട് ബന്ധമെന്ന് എൻഐഎ; നടപടിയെടുക്കണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടു
പോപ്പുലർ ഫ്രണ്ട് ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ട് എൻഐഎ. കേരള പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. പിഎഫ്ഐ ബന്ധമുള്ള ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങളും എൻഐഎ ഡിജിപിക്ക് കൈമാറി. പോപ്പുലർ ഫ്രണ്ട് നിരോധനത്തിനുശേഷം സംഘടനയുമായി ബന്ധപ്പെട്ടവരെ സംബന്ധിച്ച് എൻഐഎ നടത്തിവരുന്ന വിവരശേഖരണത്തിന്റെ ഭാഗമായാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും പട്ടികപ്പെടുത്തിയത്. വ്യത്യസ്ത രഹസ്യാന്വേഷണ ഏജൻസികളുടെ സഹായത്തോടെയാണ് എൻഐഎ വിവരശേഖരണം നടത്തിയത്. മറ്റ് സംസ്ഥാനങ്ങളേക്കാൾ കൂടുതൽ സ്വാധീനം പോപ്പുലർ ഫ്രണ്ടിന് […]
വംശനാശം വന്നിട്ടില്ല, ‘പൂ’വാലന്മാര്‍ കൊവിഡിന് ശേഷം വീണ്ടുമെത്തിയെന്ന് പൊലീസ്; പൂട്ടാന്‍ ശക്തമായ പട്രോളിംഗ്
പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ ശല്യപ്പെടുത്തുന്ന പൂവാലന്മാര്‍ സ്‌കൂള്‍ കോളജ് പരിസരങ്ങളില്‍ വീണ്ടും സജീവമായെന്ന് മനസിലാക്കിയതായി കേരള പൊലീസ്. വംശനാശം സംഭവിച്ചെന്ന് കരുതിയ പൂവാലന്മാര്‍ സ്‌കൂള്‍, കോളജ് പരിസരങ്ങളില്‍ കൊവിഡിന് ശേഷം വീണ്ടും പ്രത്യക്ഷപ്പെട്ട് തുടങ്ങിയതായി കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. ഇത്തരക്കാരെ പൂട്ടാന്‍ പട്രോളിംഗ് ഉള്‍പ്പെടെ ശക്തമാക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ സ്ത്രീകളേയും പെണ്‍കുട്ടികളേയും തുറിച്ചുനോക്കുകയും സംസാരിച്ച് ശല്യപ്പെടുത്തുകയും ചെയ്യുന്നവരെ സൂചിപ്പിക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന പേരാണ് പൂവാലന്മാര്‍. ടോംസിന്റെ പ്രശസ്തമായ ബോബനും മോളിയും കാര്‍ട്ടൂണിലെ അപ്പി […]
ലോകം വെർച്വലിലേക്ക് മാറുന്നു, സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യം; മമ്മൂട്ടി
ലോകം മുഴുവൻ സൈബർ കുറ്റകൃത്യങ്ങൾ കാരണം ബുദ്ധിമുട്ടുകയാണ്. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാവർക്കും അവബോധം ആവശ്യമാണെന്ന് നടൻ മമ്മൂട്ടി. കേരള പൊലീസിന്റെ നേതൃത്വത്തിൽ നടന്ന കൊക്കൂൺ രാജ്യാന്തര കോൺഫറൻസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ടെക്നോളജിയും, സൈബർ കുറ്റകൃത്യങ്ങളും സമാന്തരമായി വളരുകയാണ്. ഈ ഘട്ടത്തിൽ പൊലീസിന് വളരെയേറെ ഉത്തരവാദിത്തം ഉണ്ടെന്ന് മമ്മൂട്ടി പറഞ്ഞു. സൈബർ ക്രിമിനലുകളെ കൈകാര്യം ചെയ്യേണ്ടതിനുള്ള പരിമിതികൾ മറികടക്കുന്നതിന് ഇത്തരത്തിലുള്ള കോൺഫറൻസുകൾ സഹായകരമാകും. ലോകം മുഴുവൻ സൈബർ കുറ്റകൃത്യങ്ങൾ കാരണം ബുദ്ധിമുട്ടുകയാണ്. സൈബർ […]
ദേവസ്വം ബോര്‍ഡിലെ ജോലി തട്ടിപ്പ്; പ്രതികളെ സഹായിച്ച പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കേസ് വിവരങ്ങള്‍ ഒന്നാം പ്രതി വിനിഷിന് ചോര്‍ത്തി നല്‍കിയതിനാണ് നടപടി. മാവേലിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐമാരായ വര്‍ഗീസ്, ഗോപാലകൃഷ്ണന്‍, ഹക്കീം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ദേവസ്വം ബോര്‍ഡ്, ബിവറേജസ് കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ പ്രതികള്‍ ജോലി വാഗ്ദാനം ചെയ്യുകയും അഞ്ച്് കോടിയോളം രൂപ തട്ടിയെടുക്കുകയും ചെയ്തതാണ് കേസ്. പ്രതികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഗ്രേഡ് എസ്‌ഐമാര്‍ കേസ് വിവരങ്ങള്‍ […]
ഓണാഘോഷത്തിനിടയിലും കർമനിരതൻ; ഫേസ്ബുക്ക് പോസ്റ്റുമായി കേരള പൊലീസ്
മാവേലി വേഷത്തിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ ചിത്രം പങ്കുവച്ച് കേരള പൊലീസ് ഫേസ്ബുക്ക് പേജ്. കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിനിടയിൽ മാവേലി വേഷം ധരിച്ച പൊലീസ് ഉദ്യോഗസ്ഥൻ്റെ ചിത്രമാണ് കേരള പൊലീസ് പങ്കുവച്ചത്. ‘മാവേലി കഥയെഴുതുകയാണ്’ എന്ന അടിക്കുറിപ്പും ചിത്രത്തിനു നൽകിയിട്ടുണ്ട്. ഈ വർഷത്തെ ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും. വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് 6.30ന് കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സെപ്റ്റംബർ 12 വരെ സംസ്ഥാനത്തെമ്പാടും ഓണാഘോഷ […]
ഫിക്കി സ്മാര്‍ട്ട് പൊലീസിംഗ്: കേരളാ പൊലീസിന് അഞ്ച് അവാര്‍ഡ്
ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) നല്‍കുന്ന 2021 ലെ സ്മാര്‍ട്ട് പൊലീസിംഗ് അവാര്‍ഡ് കേരള പൊലീസിന്‍റെ അഞ്ച് വിഭാഗങ്ങള്‍ക്ക് ലഭിച്ചു. സ്പെഷ്യല്‍ ജൂറി അവാര്‍ഡും കേരള പൊലീസിനാണ്. ന്യൂഡല്‍ഹില്‍ നടന്ന ചടങ്ങില്‍ ആംഡ് പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജി രാജ്പാല്‍ മീണ പുരസ്കാരങ്ങള്‍ സ്വീകരിച്ചു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന വിഭാഗത്തില്‍ ചിരി എന്ന ഓണ്‍ലൈന്‍ ഹെല്‍പ് ലൈന്‍ പദ്ധതിക്കാണ് സ്മാര്‍ട്ട് പൊലീസിംഗ് അവാര്‍ഡ് ലഭിച്ചത്. മാനസികസംഘര്‍ഷം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ടെലിഫോണിലൂടെ കൗണ്‍സലിംഗ് […]
പൊലീസ് ട്രെയിനിംഗ് കോളജിലെ ഇഗ്നോ സ്റ്റഡി സെന്‍ററില്‍ പുതിയ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി (ഇഗ്നോ) നടത്തുന്ന കോഴ്സുകള്‍ക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളജിലെ പഠനകേന്ദ്രം തെരഞ്ഞെടുത്ത് അപേക്ഷിക്കാം. ക്രിമിനല്‍ ജസ്റ്റിസില്‍ പി.ജി ഡിപ്ലോമ, സൈബര്‍ ലോയില്‍ പി.ജി സര്‍ട്ടിഫിക്കറ്റ്, ഹ്യൂമന്‍ റൈറ്റ്സ്, ഡിസാസ്റ്റര്‍ മാനേജ്മെന്‍റ്, കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ എന്നിവയില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. നിശ്ചിത യോഗ്യതയുളളവര്‍ www.ignou.ac.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇഗ്നോ സ്റ്റഡി സെന്‍ററായി പൊലീസ് ട്രെയിനിംഗ് കോളജ് തെരഞ്ഞെടുക്കണം. റീജിയണല്‍ സെന്‍ററായി തിരുവനന്തപുരം […]
സൈബർ സുരക്ഷയ്ക്ക് പരിശീലനം നേടാൻ അവസരം; കൊക്കൂൺ രജിസ്ട്രേഷൻ ആരംഭിച്ചു
സൈബർ സുരക്ഷയ്ക്ക് വേണ്ടി കേരള പൊലീസിന്റെ നേതൃ ത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സുരക്ഷ കോൺഫറൻസ് ആയ കൊക്കൂണിന്റെ 15 മത് എഡിഷന് വേണ്ടിയുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. കൊച്ചിയിലെ ഹോട്ടൽ ഗ്രാന്റ് ഹയാത്തിൽ വച്ച് സെപ്റ്റംബർ 23, 24 തീയതികളിൽ നടക്കുന്ന കോൺഫറിലും, 21, 22 തീയതികളിലും നടക്കുന്ന പ്രീ കോൺഫറൺസിലേക്കുമുള്ള രജിസ്ട്രേഷനാണ് ആരംഭിച്ചത്. സൈബർ രംഗത്ത് വർദ്ധിച്ച് വരുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനും, ബാങ്കിംഗ്, സ്വകാര്യ മേഖലകളിലെ സൈബർ തട്ടിപ്പുകളിൽ പ്രതിരോധം തീരക്കുന്നതിനുമായുള്ള […]
സ്വപ്ന സുരേഷിന് വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചയാൾ പിടിയിൽ
സ്വർണക്കടത്ത് പ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ആൾ പിടിയിൽ. അമൃത്സർ സ്വദേശി സച്ചിൻ ദാസാണ് അറസ്റ്റിലായത്. കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സ്വപ്ന സുരേഷിന് സ്പേസ് പാർക്കിലെ ജോലിക്ക് വേണ്ടിയാണ് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയത്. 3.18 ലക്ഷം രൂപ മാസ ശമ്പളത്തിലായിരുന്നു നിയമനം.\ ഐടി വകുപ്പിനു കീഴിലെ സ്‌പേസ് പാര്‍ക്കില്‍ സ്വപ്ന നിയമനം നേടിയത് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലാണെന്ന് ഇതിനകം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഡോ. ബാബ സാഹേബ് അംബേദ്കര്‍ ടെക്‌നോളിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ […]