Kerala

ബജറ്റ് ഫെബ്രുവരി അഞ്ചിന്; 15ാം കേരള നിയമസഭയുടെ 10ാം സമ്മേളനം ജനുവരി 25 മുതൽ മാർച്ച് 27 വരേ

പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25-ാം തീയതി ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ ആരംഭിക്കും. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പാസ്സാക്കുന്നതിനായി ചേരുന്ന സമ്മേളനം, ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെയുള്ള കാലയളവില്‍ ആകെ 32 ദിവസം ചേരുന്നതാണ്. ജനുവരി 29, 30, 31 തീയതികള്‍ ഗവര്‍ണ്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചക്കായി മാറ്റി വച്ചിരിക്കുന്നു. ഫെബ്രുവരി 5-ാം തീയതി 2024-25 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നതാണെന്നും സ്പീക്കർ എ.എൻ ഷംസീർ. ഫെബ്രുവരി […]

HEAD LINES Kerala

നിയമസഭാ സമ്മേളനം ഇന്ന് അസാനിക്കും; ആറു ബില്ലുകള്‍ പരിഗണിക്കും

നിയമസഭ സമ്മേളനം ഇന്ന് അവസാനിക്കും. പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കിയിരുന്നു. ആറു ബില്ലുകള്‍ ഇന്ന് സഭ പരഗണിക്കും. ഇന്ന് അവസാനിക്കുന്ന നിയമസഭ സെപ്റ്റംബര്‍ 11 മുതല്‍ നാലു ദിവസം വീണ്ടും ചേരും. ഈ മാസം 24 വരെയാണ് സമ്മേളനം തീരുമാനിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയിലെ വോട്ടെടുപ്പ്. സമ്മേളനം തുടരുന്നതിന് പ്രചാരണത്തിന് എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും പങ്കെടുക്കാന്‍ തടസ്സമാവും. ഈ സാഹചര്യത്തിലാണ് ഭരണപക്ഷവും പ്രതിപക്ഷവും സമ്മേളനം വെട്ടിച്ചുരുക്കാന്‍ ധാരണയിലെത്തിയത്. പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചെങ്കിലും എല്‍ഡിഎഫും എന്‍ഡിഎയും […]

Kerala

ഇന്ധന വിലവർധന; നികുതി ഭീകരതയെന്ന് പ്രതിപക്ഷം; ഗൗരവമുള്ള വിഷയമെന്ന് ധനമന്ത്രി

ഇന്ധനവിലവർധന നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കുന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സാധാരണക്കാര്‍ നേരിടുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. മോദി സര്‍ക്കാര്‍ കക്കാനിറങ്ങുമ്പോള്‍ കേരളം ഫ്യൂസ് ഊരി കൊടുക്കരുതെന്നും ഷാഫി പറഞ്ഞു. കോൺഗ്രസിനെ വിമർശിക്കാനുള്ള ത്വരയാണ് സർക്കാരിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നികുതി ഭീകരതയാണ് നടക്കുന്നത്. 110 രൂപയ്ക്ക് പെട്രോള്‍ അടിച്ചാല്‍ 66 രൂപ നികുതിയാണ്. നികുതി നിശ്ചയിക്കുന്നത് സര്‍ക്കാരാണ്, എണ്ണ കമ്പനികളല്ലെന്നും ഷാഫി പറമ്പിൽ ആരോപിച്ചു. […]